സര്‍ക്കാര്‍ മാറിയതോടെ ഖദര്‍ 'മൂഡില്‍' കേരളം :ടി.ബി. ലാല്‍

സര്‍ക്കാര്‍ മാറിയതോടെ  ഖദര്‍ 'മൂഡില്‍' കേരളം :ടി.ബി. ലാല്‍
സര്‍ക്കാര്‍ മാറിയതോടെ ഖദര്‍ 'മൂഡില്‍' കേരളം :ടി.ബി. ലാല്‍
Share  
ടി. ബി. ലാൽ എഴുത്ത്

ടി. ബി. ലാൽ

2026 May 24, 04:53 PM
SAMUDRA
NISH
mannan
mn
BOB
skoda

ഭരണമാറ്റത്തോടെ ഖാദി വില്‍പനയില്‍ വര്‍ധന ; പുതുതലമുറയിലും ഖാദിക്ക് പ്രിയമേറുന്നതായി വില്‍പനക്കാര്‍


തിരുവനന്തപുരം • സംസ്ഥാനത്ത് ഭരണത്തിന്റെ മാറ്റം 'ഖാദി'യില്‍ പ്രതിഫലിച്ചു തുടങ്ങി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഖാദി-ഖദര്‍ വില്‍പനയില്‍ കുതിപ്പുണ്ടെന്ന് ഖാദി കമ്മീഷനു കീഴിലുള്ള വിപണന കേന്ദ്രമായ ഖാദി ഗ്രാമോദ്യോഗ് ഭവന്‍ വ്യക്തമാക്കി. തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ ഖദര്‍തുണി വാങ്ങാന്‍ തിരക്കുണ്ട്. രാഷ്ട്രീയ വ്യത്യാസമന്യേ പ്രമുഖ നേതാക്കളുടെ നീണ്ട നിര തന്നെ ഖദര്‍ വാങ്ങാനെത്തുന്നുണ്ടെന്ന് മാനേജര്‍ എസ്.വിജയകുമാര്‍ പറഞ്ഞു.

'പണ്ട് കെ. കരുണാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ ധരിച്ചിരുന്നത് പരുക്കന്‍ ഖദറെന്ന് അറിയപ്പെടുന്ന 33 കൗണ്ട് ഖദറായിരുന്നു. ഇപ്പോള്‍ കനം കുറഞ്ഞ മസ്ലിന്‍ തുണിത്തരങ്ങളാണ് പ്രിയം. കൂടാതെ സില്‍ക്ക് അടക്കമുള്ള വൈവിധ്യമാര്‍ന്ന ഇനം ഖാദിയും വില്‍ക്കുന്നുണ്ട്.

പരുക്കന്‍ ഖദറിന് മീറ്ററിന് 350 രൂപ മുതല്‍ 600 രൂപ വരെയും മസ്ലിന്‍ തുണിത്തരങ്ങള്‍ക്ക് 600 രൂപ മുതല്‍ 800 രൂപ വരെയുമാണ് വില. സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 2000 മുതല്‍ 3000 രൂപ വരെ വിലയുണ്ട്.'

ബക്രീദ് പ്രമാണിച്ച് നിലവില്‍ ഖാദിക്ക് 30% റിബേറ്റ് അനുവദിച്ചിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ ഓര്‍ഡര്‍ അനുസരിച്ച് തയ്ച്ചു നല്‍കുന്നതിനുള്ള പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.

മുണ്ടിലുമുണ്ട് കൗതുകം

മുണ്ടിന്റെ കാര്യത്തിലും ഖാദിക്ക് പ്രത്യേകതകളേറെ. 1,150 രൂപ മുതല്‍ 2,500 രൂപ വരെയുള്ള ഡബിള്‍ മുണ്ടുകളും, 500 രൂപ മുതല്‍ 750 രൂപ വരെയുള്ള ഒറ്റമുണ്ടുകളും വിറ്റുപോകുന്നു.

വശങ്ങളില്‍ കോണ്‍ ആകൃതിയിലുള്ള ഡിസൈനോടു കൂടിയ 'കുപ്പടം കര' മുണ്ടുകളോട് പഴയ തലമുറയ്ക്ക് ഇഷ്ടം. ഖാദി വസ്ത്രങ്ങളുടെ തനത് ഭംഗി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന പശയും വില്‍ക്കുന്നു.

കേരളത്തിലുടനീളമുള്ള വിവിധ നിര്‍മാണ യൂണിറ്റുകളില്‍ തുണികള്‍ നെയ്തും നൂറ്റും വിപണിയിലെത്തിക്കുന്നുണ്ട്. പുതുതലമുറക്കാരും ഖാദിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.

പ്രചാരണത്തിന് ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് നിലവിലെ വെല്ലുവിളി. മുന്‍പ് ഖാദി പാന്റുകള്‍ വിപണിയില്‍ ഇറക്കിയിരുന്നുവെങ്കിലും ആവശ്യക്കാര്‍ കുറവായതിനാല്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നില്ല. ഭരണമാറ്റത്തോടെയുണ്ടായ തരംഗം ഖാദിക്ക് ആശ്വാസവും പ്രതീക്ഷയുമാണെന്ന് ജീവനക്കാര്‍ പറയുന്നു.

: തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ നിന്നുള്ള ദൃശ്യം •

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s