ഭായിമാർ പോയാൽ തീരുന്ന 'മലയാളി പ്രബുദ്ധത' :ദിവാകരൻ ചോമ്പാല

ഭായിമാർ പോയാൽ തീരുന്ന 'മലയാളി പ്രബുദ്ധത' :ദിവാകരൻ ചോമ്പാല
ഭായിമാർ പോയാൽ തീരുന്ന 'മലയാളി പ്രബുദ്ധത' :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 23, 04:39 PM
SAMUDRA
NISH
mannan
mn
BOB
skoda

അതിഥികളോ അനിവാര്യതയോ?

നിശ്ചലമാകുന്ന കേരളവും മലയാളിയുടെ

കപട പ്രബുദ്ധതയും

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കാനും, റോഡരികിലെ കാടുകൾ വെട്ടിമാറ്റാനും തദ്ദേശ സ്ഥാപനങ്ങൾ ആളെയ തിരയുകയാണ്. പക്ഷേ, എവിടെയും ആളില്ല. നിർമ്മാണ മേഖലകൾ നിശ്ചലമാണ്. 

കൃഷിയിടങ്ങൾ വറ്റിവരണ്ടു കിടക്കുന്നു. കാരണം മറ്റൊന്നുമല്ല; വോട്ടുചെയ്യാൻ സ്വന്തം നാട്ടിലേക്ക് പോയ നമ്മുടെ 'അന്യസംസ്ഥാന തൊഴിലാളികൾ' അഥവാ നമ്മൾ പൊതുവായി വിളിക്കുന്ന 'ബംഗാളികൾ' പലരും ഇനിയും തിരിച്ചെത്തിയിട്ടില്ല. അവർ പോയപ്പോൾ മാത്രമാണ്, ഈ നാടിന്റെ ചലനം നിലനിർത്തുന്നത് അവരുടെ വിയർപ്പാണെന്ന യാഥാർത്ഥ്യം മലയാളി തിരിച്ചറിയുന്നത്.


അജ്ഞതയുടെ ഇംഗ്ലീഷിന് അറിവിന്റെ മറുപടി

അടുത്തിടെ കേരളത്തിൽ നടന്ന ഒരു സംഭവം മലയാളിയുടെ കപട സാംസ്കാരിക പ്രബുദ്ധതയ്ക്കേറ്റ വലിയൊരു പ്രഹരമായിരുന്നു. കൂലിപ്പണിയെടുക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ മോശമായ രീതിയിൽ ഇംഗ്ലീഷിൽ തെറിവിളിച്ച മലയാളിക്ക്, അതിലും പ്രൗഢഗംഭീരമായ ഇംഗ്ലീഷിൽ തിരിച്ച് മറുപടി നൽകി ഒരു ചെറുപ്പക്കാരൻ ഞെട്ടിച്ചുകളഞ്ഞു. നമ്മൾ വെറും 'കയ്യേറ്റക്കാരായി' കാണുന്ന ഈ മനുഷ്യരിൽ പലരും ഡിഗ്രിയും ഡിപ്ലോമയുമുള്ള ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ്. സ്വന്തം നാട്ടിൽ തൊഴിലില്ലായ്മ രൂക്ഷമായതുകൊണ്ട് മാത്രം, ജീവിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യാൻ മടിയില്ലാതെ അവർ കേരളത്തിലേക്ക് വണ്ടി കയറിയതാണ്. പഠിച്ച കള്ളന്മാരും പത്രാസുകാരും നിറഞ്ഞ നമ്മുടെ നാട്ടിൽ, അധ്വാനിച്ച് ജീവിക്കാൻ മനസ്സുള്ള ആ ചെറുപ്പക്കാരെ നമ്മൾ ബഹുമാനത്തോ ടെയല്ലാതെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്?


മാങ്ങ പറിക്കാനും 'ഭായി' വേണം: കക്കട്ടിൽ നൽകുന്ന സൂചനകൾ

കേരളത്തിന്റെ ഈ പരസഹായ മനഃസ്ഥിതി നിർമ്മാണ മേഖലയിലോ ശുചീകരണത്തിലോ മാത്രം ഒതുങ്ങുന്നതല്ല, അത് നമ്മുടെ വീട്ടുപറമ്പുകളിലേക്ക് വരെ പടർന്നു പന്തലിച്ചിരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഈ അടുത്ത ദിവസം കക്കട്ടിലെ പറമ്പത്ത് നാണുവിന്റെ അമ്മ മരിച്ച ദിവസം കൈവേലി ഭാഗത്തേക്ക് യാത്ര ചെയ്തവർ കണ്ടത്. വിസ്‌മയകരവും അത്രതന്നെ ആശങ്കാജനകവുമായ കാഴ്ചയായിരുന്നു അത്. റോഡിരികിലെ ഒട്ടുമുക്കാൽ പറമ്പുകളിലും പടുകൂറ്റൻ മാവുകളും പ്ലാവുകളും മാങ്ങയും ചക്കയും കൊണ്ട് നിറഞ്ഞുനിൽക്കുന്നു. ആയിരക്കണക്കിന് മാങ്ങകളാണ് പറിക്കാനാളെ കിട്ടാത്തതിനാൽ നിലത്തുവീണടിയുന്നത്.


നമ്മുടെ പുതിയ തലമുറയിലെ ഇളം പയ്യന്മാർക്ക് മരം കയറാൻ പേടിയാണ്; അല്ലെങ്കിൽ അതിനുള്ള വശമില്ലായ്മ. അതിലുപരി മരം കയറാൻ പോകുന്ന മക്കളെ നിരുത്സാഹപ്പെടുത്തുന്ന രക്ഷാകർത്താക്കളുടെ കപട അന്തസ്സ്. സംഗതി എന്തായാലും ശരി, സ്വന്തം പറമ്പിലെ മാവിലെ മാങ്ങ പറിക്കാൻ പോലും ഇന്ന് മലയാളിക്ക് അതിഥിയായി അന്യദേശ തൊഴിലാളികൾ വേണം എന്നതാണ് അവസ്ഥ! 'സർവ്വരാജ്യ തൊഴിലാളികളേ ഏകോപിക്കുവിൻ' എന്ന് മുദ്രാവാക്യം വിളിക്കാൻ അറിയാത്ത, എന്നാൽ അധ്വാനിക്കാൻ മാത്രം അറിയുന്ന, അസംഘടിതരായ ഒരു കൂട്ടം പാവങ്ങൾ വരാത്തപക്ഷം നമ്മുടെ നാട്ടിൻപുറങ്ങളിലെ സമ്പത്ത് പോലും മണ്ണടിഞ്ഞു പോകുന്ന ദയനീയ ചിത്രം നമ്മുടെ മാറുന്ന സംസ്കാരത്തിന്റെ അടയാള മാണ്.


നാം കാണാതെ പോകുന്ന ഇരുണ്ട വശങ്ങൾ

അവർ വിയർപ്പൊഴുക്കി പണിയെടുക്കുന്നു, നമ്മൾ പണം നൽകുന്നു. അവിടെ തീർന്നു മലയാളിക്ക് അവരുമായുള്ള ബന്ധം. അവർ എവിടെയാണ് കിടന്നുറങ്ങുന്നത്?

മനുഷ്യർക്ക് താമസിക്കാൻ യോഗ്യമല്ലാത്ത ഏത് ഇടുങ്ങിയ മുറികളിലാണ് അവർ ഒടുങ്ങിക്കൂടുന്നത്?

പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാൻ അവർക്ക് സൗകര്യമുണ്ടോ? ഇതൊന്നും നമ്മൾ അന്വേഷിക്കാറില്ല.


ഇതിനെല്ലാം പുറമെയാണ് ഏജന്റുമാരുടെ ചൂഷണം.

അവർ ചോരനീരാക്കി ഉണ്ടാക്കുന്ന കൂലിയിൽ നല്ലൊരു പങ്ക് കമ്മീഷനായി വിഴുങ്ങുന്നത് ഇവിടുത്തെ ലോബികളാണ്.

ഈ കൊടും ചൂഷണങ്ങൾക്കിടയിലും അവരുടെ മനസ്സിന്റെ സമാധാനം കാക്കുന്നത് സംഗീതമാണ്. ഏതുനേരവും ചെവിയിൽ തിരുകിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ ഒഴുകുന്ന നാടൻ പാട്ടുകൾ മാത്രമാണ് അവരുടെ ഏകാന്തതയ്ക്കും കഠിനമായ അധ്വാനത്തിനും ആകെയുള്ള ആശ്വാസം.


അവരുടെ അഭാവം: കേരളത്തിന് എന്ത് സംഭവിക്കും?

അന്യസംസ്ഥാന തൊഴിലാളികളുടെ ഈ 'അഭാവം' കേരളത്തിന് നൽകുന്ന മുന്നറിയിപ്പുകൾ ചെറുതല്ല. അവർ പൂർണ്ണമായി കേരളം വിട്ടാൽ എന്താകും അവസ്ഥ?


അടിസ്ഥാന സൗകര്യ വികസനം തകരും: നിർമ്മാണ മേഖല പൂർണ്ണമായി സ്തംഭിക്കും. വീടുപണി മുതൽ വൻകിട റോഡ് വികസനം വരെ നിലയ്ക്കും.


ആരോഗ്യ പ്രതിസന്ധി: മഴക്കാലപൂർവ്വ ശുചീകരണം മുടങ്ങിയാൽ പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ കേരളത്തെ വിഴുങ്ങും. മലയാളിക്ക് അറപ്പും മടിയുമുള്ള പണികൾ ചെയ്യാൻ ഇന്ന് ഇവിടെ ആളില്ല.


ഹോട്ടൽ-കാർഷിക മേഖലകളുടെ തകർച്ച: നമ്മൾ കഴിക്കുന്ന ഭക്ഷണം വിളയിക്കുന്നതിലും അത് മേശപ്പുറത്ത് എത്തിക്കുന്നതിലും ഭൂരിഭാഗവും ഇവരുടെ കൈകളാണ്. പറമ്പിലെ വിളവെടുപ്പ് പോലും ഇന്ന് അവരെ ആശ്രയിച്ചാണ്.


 മാറ്റേണ്ടത് നമ്മുടെ മനോഭാവം

തൊഴിലിന്റെ മഹത്വം വാനോളം പ്രസംഗിക്കുകയും എന്നാൽ ശാരീരിക അധ്വാനം ചെയ്യുന്നവരെ 'അന്യരായി' കണ്ട് മാറ്റിനിർത്തുകയും ചെയ്യുന്ന മലയാളിയുടെ കപട മലയാളിത്തത്തിനുള്ള മറുപടിയാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധി.


അവരെ വെറും കറവപ്പശുക്കളായോ, രണ്ടാംകിട പൗരന്മാരായോ കാണുന്നത് നിർത്തുക. അവർക്ക് മാന്യമായ താമസസൗകര്യവും, നിയമപരമായ സുരക്ഷയും, ഏജന്റുമാരുടെ ചൂഷണത്തിൽ നിന്നുള്ള മോചനവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും നമ്മുടെയും ഉത്തരവാദിത്തമാണ്. അതിഥി തൊഴിലാളികൾ എന്ന് നമ്മൾ പേരിട്ടു വിളിച്ചാൽ മാത്രം പോരാ, അവരെ അതിഥികളായി തന്നെ പരിഗണിക്കാൻ മലയാളിക്ക് കഴിയണം. ഇല്ലെങ്കിൽ, നാളെ ഈ നാട് നിശ്ചലമാകുന്നത് നോക്കി നിൽക്കേണ്ടി വരും.

manna-rond-bottil-with-anjali
whatsapp-image-2026-05-16-at-5.07.15-pm
whatsapp-image-2026-05-15-at-9.54.21-pm
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വന്ദേമാതരവും ജനഗണമനയും - ദിവാകരൻ ചോമ്പാല
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഒരു നഗരത്തിന്റെ സാഹോദര്യം:ഡോ. കെ. കെ. എൻ. കുറുപ്പ്
SAMUDRA
m
m
B
b
s