ദേശീയപാതയിലെ യാത്രാക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ; കണ്ണൂർ-കോഴിക്കോട് പാസിഞ്ചറിന് മുക്കാളിയിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു

ദേശീയപാതയിലെ യാത്രാക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ; കണ്ണൂർ-കോഴിക്കോട് പാസിഞ്ചറിന് മുക്കാളിയിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു
ദേശീയപാതയിലെ യാത്രാക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ; കണ്ണൂർ-കോഴിക്കോട് പാസിഞ്ചറിന് മുക്കാളിയിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 22, 11:44 AM
SAMUDRA
NISH
mannan
mn
BOB
skoda

ചോമ്പാല : ദേശീയപാതയിലെ കടുത്ത യാത്രാക്കുരുക്കിൽ ജനങ്ങൾ നരകിക്കുന്ന പശ്ചാത്തലത്തിൽ, രാവിലെ സർവീസ് നടത്തുന്ന കണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിന് (വണ്ടി നമ്പർ: 56632) മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ജനകീയ പ്രക്ഷോഭമായി മാറുന്നു.


നിലവിൽ ലോക്കൽ ട്രെയിനായി ഓടുന്ന ഈ വണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി സതേൺ റെയിൽവെ ജനറൽ മാനേജർക്ക് കത്ത് നൽകി.

രാവിലെ 7.40-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.15 ഓടെയാണ് മുക്കാളി വഴി കടന്നുപോകുന്നത്.

മുൻപ് എക്സ്പ്രസ്സ് ട്രെയിനായിരുന്ന സമയത്ത് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് റെയിൽവെ സ്റ്റോപ്പ് നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് ലോക്കൽ ട്രെയിനായി സർവീസ് നടത്തുന്നതിനാൽ സ്റ്റോപ്പ് അനുവദിക്കു ന്നതിൽ യാതൊരുവിധ തടസ്സവുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രതീക്ഷയോടെ മൂന്ന് പഞ്ചായത്തുകൾ അഴിയൂർ, ഏറാമല, ഒഞ്ചിയം എന്നീ മൂന്ന് പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാരുടെ ഏക ആശ്രയമാണ് മുക്കാളി റെയിൽവെ സ്റ്റേഷൻ. നിലവിൽ വൈകിട്ട് 3.45-ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കോഴിക്കോട് - ഷൊർണ്ണൂർ ട്രെയിനിന് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ഓഫീസുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും പോകേണ്ടവർക്ക് ഏറെ ഉപകാരപ്പെടേണ്ട രാവിലത്തെ പാസിഞ്ചറിന് സ്റ്റോപ്പില്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡ് യാത്ര ദുഷ്കരമായ സാഹചര്യത്തിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചാൽ അത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകും


. മുക്കാളി സ്റ്റേഷനിൽ യാത്രക്കാരുടെ സൌകര്യാർത്ഥം റെയിൽവെ നിരവ ധി വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് പദ്ധതികളുടെ ലക്ഷ്യം തെറ്റിക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു.

കണ്ണൂർ-കോഴിക്കോട് പാസിഞ്ചറിന് അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി കക്ഷിഭേദമന്യേ നാട്ടുകാരും ജനപ്രതിനിധികളും ഒന്നിച്ച് 'മുക്കാളി ട്രെയിൻ പാസിഞ്ചേഴ്സ് ഫോറ'ത്തിന് കീഴിൽ ശക്തമായ സമ്മർദ്ദവുമായി മുന്നോട്ട് പോവുകയാണ്.



ചിത്രം :പ്രതീകാത്മകം 

 Created by AI 

skoda
manna-rond-bottil-with-anjali
mannan--jpg
whatsapp-image-2026-05-16-at-8.03.09-pm
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വന്ദേമാതരവും ജനഗണമനയും - ദിവാകരൻ ചോമ്പാല
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഒരു നഗരത്തിന്റെ സാഹോദര്യം:ഡോ. കെ. കെ. എൻ. കുറുപ്പ്
SAMUDRA
m
m
B
b
s