ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ അടിപ്പാതയില്ല ; നിലവിലുണ്ടായിരുന്ന അടിപ്പാത ഓവുചാലാക്കി മാറ്റി.

ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ അടിപ്പാതയില്ല ; നിലവിലുണ്ടായിരുന്ന അടിപ്പാത ഓവുചാലാക്കി മാറ്റി.
ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ അടിപ്പാതയില്ല ; നിലവിലുണ്ടായിരുന്ന അടിപ്പാത ഓവുചാലാക്കി മാറ്റി.
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 17, 11:35 PM
SAMUDRA
NISH
mannan
mn
BOB

ചോമ്പാല :മീത്തലെ മുക്കാളിയിൽ ദേശീയപാതയിൽ റോഡുമുറിച്ചു മറുഭാഗത്തെത്താൻ അടിപ്പാതവരും .ജനങ്ങൾ ഏറെ നാളായി കേട്ടതും വിശ്വസിച്ചതും വിശ്വസിപ്പിച്ചതും അങ്ങിനെ .,

ഇവിടെ നിലവിലുണ്ടായിരുന്ന അടിപ്പാതയിൽ ലക്ഷങ്ങൾ ചിലവഴിച്ചു കൊണ്ട് സാമാന്യം നല്ലവീതിയിൽ അടിപ്പാതയുടെ നിർമ്മാണം നടക്കുമ്പോൾ അടിപ്പാത ലഭിക്കുമെന്ന് വിശ്വസിച്ച നാട്ടുകാർ ഇപ്പോൾ ഇരുട്ടടികിട്ടിയനിലയിൽ .


ഇത് അടിപ്പാതയല്ല .റോഡരികിലെ ഓവുചാലിലെ വെള്ളം ഒഴുക്കിവിടാനാ ണു നിർമ്മിച്ചതെന്നാണ് ഈ അടുത്ത ദിവസം ദേശീയപാതാ നിർമ്മാണ വിഭാഗം അധികൃതർ നാട്ടുകാരോട് പറഞ്ഞത് .


നേരത്തെ ഇവിടെയുണ്ടായിരുന്ന അടിപ്പാതയിലൂടെ വർഷങ്ങളായി വഴിനടന്നവർ ഈ കടുത്ത ജനദ്രോഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയുമുണ്ടായി .

അഴിയൂർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനബാഹുല്യമുള്ള സ്ഥലമാണിവിടം .

ചോമ്പാൽ മൽസ്യബന്ധന തുറമുഖം .പള്ളി ,പള്ളിക്കൂടങ്ങൾ ,പാതിരിക്കുന്നിലും കടലോരമേഖലയിലുമുള്ള എണ്ണമറ്റ ജനങ്ങൾ കാലാകാലമായി പുറം ലോകവുമായി ബന്ധപ്പെടുന്നത് മീത്തലെ മുക്കാളിയിലെത്തി ദിശമാറിക്കൊണ്ട് .


ഒഞ്ചിയം കുന്നുമ്മക്കര തുടങ്ങിയ സഥലങ്ങളിലേയ്ക്ക് പോകേണ്ടവർ മീത്തലെ മുക്കാളിയിൽ നിന്നായിരുന്നു കിഴക്കോട്ട് പോയിരുന്നത് .നേരത്തെയുള്ള അടിപ്പാതയിലൂടെ വഴിനടന്നവർ എങ്ങിനെ ഇനി മറുകരയെത്തും? .

തികച്ചും ജനദ്രോഹപരമായ ഈ വകതിരിവില്ലായ്മയെ പരമപുച്ഛത്തോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നത് .


ഒടുവിൽ കേട്ട വാർത്ത :


മീത്തലെ മുക്കാളിയിൽ അടിപ്പാതയ്ക്ക് പകരം റോഡിനുമുകളിലൂടെ ജനങ്ങൾക്ക് നടക്കാൻ ഫൂട്ട് ഓവർ ബ്രിഡ്‌ജ്‌ എന്നപേരിൽ ഒരു ഔദാര്യം ലഭിക്കാൻ സാധ്യത ,

കേന്ദ്രഗവർമ്മെണ്ടിൻറെ പദ്ധതിയാണത്രെ ഇത് .ദേശീയപാതക്കാർക്കിതിൽ പങ്കില്ലെന്നുമറിയുന്നു .

കരയുന്ന കുഞ്ഞുങ്ങൾ പാലുകിട്ടിയാൽ കരച്ചിൽ നിർത്തും .

പകരം ഗോമൂത്രം കിട്ടിയാൽ കരച്ചിലടങ്ങില്ല .

.ആ നിലയിലാണിവിടുത്തെ നാട്ടുകാരിപ്പോൾ .


പ്രായാധിക്യമുള്ളവർ ,രോഗികൾ ,കയ്യിൽ അത്യാവശ്യം ഭാരമുള്ളസാധനങ്ങൾ തൂക്കിനടക്കുന്നവർ ,ഗർഭിണികൾ ,കൈക്കുഞ്ഞുങ്ങളുമായി വഴിനടക്കുന്നവർ ,കൊച്ചുകുഞ്ഞുങ്ങൾ തുടങ്ങിയവർ ഇത്രയേറെ പടികൾ ചവുട്ടി കയറിയും ഇറങ്ങിയും ഉയരപ്പാതയിലൂടെ മറുകരയിലെത്തുക എന്നത് ഏറെ ശ്രമകരമണെന്നുതന്നെയാണ് മൊത്തം നാട്ടുകാർക്കും പറയാനുള്ളത്.


പ്രദേശത്തെ ജനപ്രതിനിധികൾ ഗൗരവപൂർവ്വം കാണേണ്ട വിഷയമാണിത് .കേവലം ഒരു താൽക്കാലിക ആശ്വാസം എന്നനിലയിൽ ഒതുക്കിത്തീ ർക്കേണ്ട പ്രശ്നമാണോ എന്ന അർത്ഥത്തിലും മീത്തലെ മുക്കാളിയിൽ പൊതുജനം പ്രതിഷേധവുമായി വിരൽ ചൂണ്ടുന്നു .

meethale-mukkali-cover

ദേശീയപാതാ നിർമ്മാണം തുടങ്ങുന്നതിനു മുൻപുള്ള മീത്തലെ മുക്കാളി ,ഹാർബ്ബർ ജങ്ഷൻ  (പഴയകാലവീഡിയോ ....)


https://www.youtube.com/watch?v=RAluk3oQeZ8

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

mfk-cover
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങൾ തെളിയിച്ച രാഷ്ട്രീയ അതിജീവനം.  :സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും പാതിരിക്കുന്ന് അങ്കണവാടിയിൽ ജൂണിൽ അക്ഷര മധുരം നൽകുമോ ?
SAMUDRA
m
m
B
b