അങ്കണവാടി
കേരളത്തിലെ ശിശുക്ഷേമ-സാമൂഹിക സേവന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളാണ് അങ്കണവാടികൾ.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ് .ഇന്ത്യയിലെ സംയോജിത ശിശു വികസന സേവന (ICDS) പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടികൾ ആരംഭിച്ചത്.
ഇപ്പോൾ കേരളത്തിലുടനീളം അങ്കണവാടികളെ 'സ്മാർട്ട്' ആക്കിക്കൊണ്ടിരിക്കുകയാണ്. മികച്ച കെട്ടിടങ്ങൾ, വർണ്ണാഭമായ ചുവരുകൾ, ആധുനിക കളിപ്പാട്ടങ്ങൾ എന്നിവ വഴി കുട്ടികളെ കൂടുതൽ ആകർഷിക്കാൻ ഇത് സഹായിക്കുന്നു.1975-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന് കീഴിലായിരുന്നു ഇതിന്റെ രൂപീകരണം.ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹിക വികസന പദ്ധതികളിൽ ഒന്നാണിത്.
ചോമ്പാൽ പാതിരിക്കുന്നിൽ സി എസ് ഐ സെമിത്തേരിക്ക് എതിർവശത്തുള്ള പറമ്പിൽ പണിതുയർത്തിയ അങ്കണവാടി കെട്ടിടം ആറുമാസം മുൻപ് ആഘോഷപൂർവ്വം നാട്ടുക്കൂട്ടങ്ങളെ സാക്ഷിയാക്കിഉദ്‌ഘാടനം ചെയ്‌യുകയുമുണ്ടായി .
അന്നത്തെ ആരോഗ്യ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോർജ്ജ് ഉദ്‌ഘാടനകർമ്മം നിർവ്വഹിച്ചത് ഓൺലൈനിലാണെന്നുമാത്രം .
ആ ചടങ് നടന്നത് അൽപ്പം അകലെയുള്ള ബി. ഇ .എം .യു പി .സ്‌കൂൾ കെട്ടിടത്തിൽ .
വടകര MLA കെ ,കെ രമയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അന്നത്തെ അഴിയൂർ ഗ്രാമപപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ .അന്നത്തെ വാർഡ് മെമ്പർ കെ. ലീല തുടങ്ങി നിരവധി പ്രമുഖ വ്യക്തി ത്വങ്ങൾ പങ്കെടുക്കുകയുമു ണ്ടായി .
ചോമ്പാലയുടെ ഗ്രാമീണോത്സവം പോലെയായിരുന്നു ആ ചടങ് നടന്നതെങ്കിലും അങ്കണവാടി കെട്ടിടത്തിൽ കുട്ടികളെ പ്രവേശിപ്പിക്കാൻ പാകത്തിൽ കെട്ടിടമൊരുങ്ങുന്നതിനു മുമ്പേ ധൃതിപ്പെട്ട് ഉദ്ഘടാനം ചെയ്യുന്നതെന്തിന് എന്ന ചോദ്യം അന്ന് നാട്ടുകാരിൽ ബഹുഭുരിഭാഗംപേർ ക്കും ഉണ്ടായിരുന്നുവെന്നും വ്യക്തം .
എന്നാൽ ഉദ്‌ഘാടനം കഴിഞ്ഞ ഇരുനിലയിലുള്ള അങ്കണവാടികെട്ടിടം നിലവിലുണ്ടായിട്ടും കഴിഞ്ഞ ചിലമാസങ്ങളിൽ ചുട്ടുപൊള്ളുന്ന കടുത്ത വേനലിൽ കുഞ്ഞുങ്ങൾ നേരത്തെയുണ്ടായിരുന്ന തീപ്പെട്ടിക്കൂടുപോലുള്ള താൽക്കാലിക അങ്കണവാടി മുറിയിൽ ഞെരുങ്ങി കഴിയുകയായിരുന്നു .
ആധുനികസൗകര്യങ്ങളോടെ ഉത്‌ഘാടനകർമ്മം നിർവ്വഹിച്ച പുതിയ അങ്കണവാടി കെട്ടിടത്തിൽ കുഞ്ഞുങ്ങൾക്ക് പ്രവേശനം ഇതുവരെ ലഭിച്ചിട്ടുമില്ല .
.ഇക്കാര്യത്തിൽ പല രക്ഷിതാക്കൾക്കും എതിരഭിപ്രായം ഇല്ലാതെയുമല്ല .അക്കാലത്ത് വാർഡ് മെമ്പർ കൂടിയായിരുന്നശ്രീമതി, കെ .ലീലയുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ സൗകര്യമൊരുക്കാൻ കഴിഞ്ഞതെന്നതിൽ നാട്ടുകാർക്ക് അവരോട് അതിയായ ബഹുമാനവും കൃതഞ്ജതയുമുണ്ട് .
ഇനി സ്‌കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം .നിർമ്മാണം പൂർത്തിയായി ഉദ്ഘാടനംവരെ കഴിഞ്ഞ മനോഹരമായ ഇരുനിലകെട്ടിടം ആറു മാസം മുൻപ് മുതൽ നിലവിലുണ്ടായിട്ടും കുഞ്ഞുങ്ങളെ സ്‌കൂൾ തുറന്നു അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നത് പുതിയ കെട്ടിടത്തി ലാവണമെന്നുതന്നെയാണ് ബഹുഭൂരിഭാഗം രക്ഷാകർത്താക്കളും നാട്ടുകാരും ആഗ്രഹിക്കുന്നത് .
ബന്ധപ്പെട്ടവരുടെ അടിയന്തിര ശ്രദ്ധയും പരിഗണനയും ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .
ചിത്രം : ഫയൽകോപ്പി
(2025 നവംബർ 6 ന്റെ ഉദ്ഘാടനച്ചടംഗ് )
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ്
ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് മാവേലിക്കരയില്‍
ആലപ്പുഴ: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡായ ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് മാവേലിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോചെയും (812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവും) അമല പോളും (പ്രശസ്ത സിനിമാതാരം) ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയമണ്ട് ആദ്യവില്‍പ്പന ലളിത രവീന്ദ്രനാഥ് (മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, മാവേലിക്കര), ഗോള്‍ഡ് ആദ്യവില്‍പ്പന എം.എസ്. അരുണ്‍ കുമാര്‍ (എം.എല്‍.എ., മാവേലിക്കര) എന്നിവര്‍ നിര്‍വ്വഹിച്ചു. കെ. ഗോപന്‍ (മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍, മാവേലിക്കര), സനു സദാനന്ദന്‍ (പ്രസിഡന്റ്, KGMA മാവേലിക്കര), ജോസഫ് ജോണ്‍ മിന്റ് (പ്രസിഡന്റ്, KVVES). വി.കെ. ശ്രീരാമന്‍ (പി.ആര്‍.ഒ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവര്‍ ആശംസകളറിയിച്ചു. മാവേലിക്കരയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ചടങ്ങില്‍ ബോചെ വിതരണം ചെയ്തു.
ചെറിയ കട, വലിയ ഡിസ്‌കൗണ്ട്, വലിയ സെലക്ഷന്‍ എന്ന ആശയമുള്‍ക്കൊണ്ടാണ് ഈ ഷോറൂമുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള 58 ഷോറൂമുകള്‍ക്ക് പുറമെ ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് എന്ന ബ്രാന്‍ഡില്‍ പുതിയ 100 ഷോറൂമുകള്‍ കൂടി ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോചെ ഗോള്‍ഡ് & ഡയമണ്ട്സില്‍ ഒരുക്കിയിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 2.9% മുതല്‍ ആരംഭിക്കുന്നു. പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പര്‍ച്ചേയ്സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂമില്‍ വില്‍ക്കാം. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കി. മാവേലിക്കര മിച്ചല്‍ ജംഗ്ഷനിലുള്ള കേളി ടവറിലാണ് ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















