കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കാലയളവിൽ സ്തുത്യർഹമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അംഗീകാരം. നിരോധിത പ്രിന്റിംഗ് വസ്തുക്കളുടെ നിർമ്മാണവും വിതരണവും തടയുന്നതിൽ അദ്ദേഹം നടത്തിയ കർശനമായ ഇടപെടലുകളാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
കർശന പരിശോധനകളും നടപടികളും തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി മൊത്തവിതരണ കേന്ദ്രങ്ങളിൽ നേരിട്ട് റെയ്‌ഡുകൾ നടത്തി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കാനും പിഴ ചുമത്താനും ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സാധിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ നിരന്തരമായ പരിശോധനകൾ നടത്തി നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.
കലക്ടറുടെ ചേമ്പറിൽ പുരസ്കാര വിതരണം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ കലക്ടറുടെ ചേമ്പറിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഷാഹുൽ ഹമീദിന് അവാർഡ് സമ്മാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ഇ. ടി രാഗേഷ്, അസിസ്റ്റന്റ് കോർഡിനേറ്റർ സി. സരിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വ്യക്തിഗത പുരസ്കാരത്തിന് പുറമെ കോഴിക്കോട് കോർപ്പറേഷൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളും ജില്ലാ കലക്ടറിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
തുടരുന്ന മികവിന്റെ പാത പൊതുസേവന രംഗത്ത് മുൻപും നിരവധി അംഗീകാരങ്ങൾ ഷാഹുൽ ഹമീദ് സ്വന്തമാക്കിയിട്ടുണ്ട്. അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച കാലയളവിൽ മാലിന്യ നിർമാർജ്ജന രംഗത്തും ശുചിത്വ പദവി നേടുന്നതിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ആയിരുന്നപ്പോൾ സർക്കാരിൽ നിന്ന് 'ഗുഡ് സർവീസ് എൻട്രി'യും അദ്ദേഹം നേടിയിട്ടുണ്ട്. ആ പാരമ്പര്യം തുടരുന്നതാണ് ഇപ്പോൾ ലഭിച്ച ഈ പുതിയ അംഗീകാരവും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















