നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഞായറാഴ്ച സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. സീസൺ ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഇത്. പുലർച്ചെ മുതൽ തന്നെ കന്യാകുമാരിയിൽ സന്ദർശകരുടെ വലിയ നിര ദൃശ്യമായിരുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ വൻതോതിൽ ആളുകൾ എത്തിയെങ്കിലും അന്തരീക്ഷം മേഘാവൃതമായതിനാൽ പലർക്കും നിരാശയോടെ മടങ്ങേണ്ടി വന്നു.
വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സർവീസിനായി ടിക്കറ്റെടുക്കാൻ നീണ്ട ക്യൂ അനുഭവപ്പെട്ടതിനാൽ നിരവധി പേർക്ക് യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു.
അതേസമയം, കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന വേനൽമഴയെത്തുടർന്ന് തൃപ്പരപ്പ് അരുവിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അരുവിയുടെ ഒരു ഭാഗത്ത് കുളിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. മറ്റ് ഭാഗങ്ങളിൽ സന്ദർശകരെ അനുവദിച്ചെങ്കിലും കടുത്ത തിരക്ക് കാരണം പലർക്കും അരുവിയിൽ ഇറങ്ങാൻ സാധിച്ചില്ല. കന്യാകുമാരിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വരും ദിവസങ്ങളിലും തിരക്ക് തുടരാനാണ് സാധ്യത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















