വടകര ടൗൺഹാളിലെ ഫാനുകൾ കട്ടപ്പുറത്ത്; അടിയന്തിര ഇടപെടൽ വേണമെന്ന് വടകര നഗരസഭ മുൻ വൈസ് ചെയർമാൻ ടി .ശ്രീനിവാസൻ

വടകര ടൗൺഹാളിലെ ഫാനുകൾ കട്ടപ്പുറത്ത്; അടിയന്തിര ഇടപെടൽ വേണമെന്ന് വടകര നഗരസഭ മുൻ വൈസ് ചെയർമാൻ ടി .ശ്രീനിവാസൻ
വടകര ടൗൺഹാളിലെ ഫാനുകൾ കട്ടപ്പുറത്ത്; അടിയന്തിര ഇടപെടൽ വേണമെന്ന് വടകര നഗരസഭ മുൻ വൈസ് ചെയർമാൻ ടി .ശ്രീനിവാസൻ
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2026 May 10, 05:00 PM
SAMUDRA
NISH
mannan
mn
BOB

വടകര: നഗരസഭാ ടൗൺഹാളിൽ ഭൂരിഭാഗം ഫാനുകളും പ്രവർത്തന രഹിതമായത് കാരണം പൊതുജനങ്ങളും പരിപാടിക്കെത്തുന്നവരും അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നഗരസഭ ചെയർമാൻ പി.കെ. ശശിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ടൗൺഹാളിലെത്തുന്നവർ കടുത്ത ചൂടിൽ വലയുന്നത് നിത്യസംഭവമാ യിട്ടും അധികൃതർ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം.

ccc

വ്യവസ്ഥാപിത രീതിയിലുള്ള ടെൻഡർ നടപടികൾക്കായി കാത്തുനിൽ ക്കാതെ പ്രാദേശികമായി ലഭ്യമായ ഇലക്ട്രീഷ്യന്മാരെ ഉപയോഗപ്പെടു ത്തി അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്നാണ് പ്രധാന നിർദ്ദേശം. തകരാറായ ഫാനുകൾ അഴിച്ചെടുത്ത് നന്നാക്കുകയും, അല്ലാത്തവ മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്യുന്നത് ലളിതമായ രീതിയിൽ ചെയ്യാവു ന്ന കാര്യമാണ്. റെഡ് ടേപ്പിസത്തിൽ കുടുങ്ങാതെ ജനകീയമായ രീതിയിൽ വികസന മാതൃകകൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നഗരസഭയുടെ മുൻകാല പ്രവർത്തന മാതൃകകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. കെ. ശങ്കരക്കുറുപ്പ് ചെയർമാനായ കാലയളവിൽ, വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന കുഞ്ഞിരാമൻ വക്കീൽ പാലം നഗരസഭ നേരിട്ട് ഏറ്റെടുത്ത് ചുരുങ്ങിയ കാലയളവിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത് കത്തിൽ ശ്രീനിവാസൻ സ്‌മരിച്ചു .

ഇത്തരം ജനകീയ മാതൃകകൾ മുൻനിർത്തി, അനാവശ്യമായ കാലതാമസം ഒഴിവാക്കി ടൗൺഹാളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ടി .ശ്രീനിവാസൻ ആവശ്യപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങൾ തെളിയിച്ച രാഷ്ട്രീയ അതിജീവനം.  :സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും പാതിരിക്കുന്ന് അങ്കണവാടിയിൽ ജൂണിൽ അക്ഷര മധുരം നൽകുമോ ?
SAMUDRA
m
m
B
b