കോഴിക്കോട് :1968ൽ ഇ എം എസ് മലപ്പുറം ജില്ലയെ വിഭജിക്കുമ്പോൾ അതിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങൾ ചരിത്രഗവേഷകനായ ഞാൻ മറന്നിട്ടില്ല .
ആ വിഭജനമാണ് ആ ജില്ലയെ ഇന്ന് കാണുന്ന പുരോഗതിയുടെ പാതയിലെത്തിച്ചത്.
എന്നാൽ ഇന്നും ആ പുരോഗതി പൂർണ്ണമായിട്ടില്ല.
70 കളിൽ മൂർക്കോത്ത് രാമുണ്ണി IAS ഉം ഞങ്ങളെപ്പോലുള്ള ഗവേഷകരും അന്നുതന്നെ ജില്ലയുടെ പുരോഗതിയ്ക്കും ഭരണപരമായ പുരോഗതിക്കും വേണ്ടി വീണ്ടും ഒരു വിഭജനം വന്നാലും ആ ജില്ല ആലപ്പുഴയ്ക്ക് സമമാകുന്നതുമല്ല .
രണ്ടുദിവസം മുൻപ് ഞാനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു .കെ തങ്ങളും കൂടി ചന്ദ്രഗിരിപ്പുഴയുടെ വടക്കുള്ള 32 തുളു ഗ്രാമങ്ങളിൽ ഒരു ഗവേഷണയാത്രനടത്തിയിരുന്നു.
കേരളവികസനം എന്നെല്ലാം നമ്മൾ വീമ്പടിക്കുമ്പോൾ ഈ ഗ്രാമം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായപ്രദേശമാണ് .
ഇവരിൽ ചിലരെങ്കിലും മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കി ജോലികണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഇന്നുകാണുന്ന നല്ലഭവനങ്ങളോ മറ്റ് സ്ഥാപനങ്ങളോ ഇവിടെ ഉണ്ടാകുമായിരുന്നില്ല.
ഈ പ്രദേശത്തിന്റെ വികസനത്തിനായി ഒരു സമഗ്ര റിപ്പോർട്ട് തയ്യാറാക്കുവാനായിരുന്നു ഞങ്ങളുടെ യാത്രാലക്ഷ്യവും കണ്ടെത്തലുകളും .
അതിൽനിന്നും ഉയർന്നുവന്ന ഒരു ആശയം ജില്ലയെ വീണ്ടും മറ്റൊരു തുളുനാടൻ താലൂക്കായി വിഭജിക്കണമെന്നതായിരുന്നു .
അതൊരു യാഥാർഥ്യമാണെന്നായിരുന്നു ഞങ്ങൾക്ക് തോന്നിയത് ,
ഭരണപരമായി ഇവിടെ ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ് വന്നുചേരുന്നത് ,അവർക്കാകട്ടെ ഇവിടുത്തെ ഭരണത്തിൽ താൽപ്പര്യവുമില്ല ,കൂടാതെ പഞ്ചായത്തുകളിൽ അഭിപ്രായപ്പെടുന്നതുപോലെ യാതൊരു അധികാരവികേന്ദ്രീകരണവും പഞ്ചായത്തുകളിൽ നടന്നിട്ടുമില്ല.
അതിനാൽ കോഴിക്കോട്ട് ഒരു മിനിസെക്രട്ടറിയേറ്റ് അത്യാവശ്യമാണെന്ന അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട് .
കാസർഗോഡും ഉടുപ്പിയും മറ്റും ചേർത്ത് ഒരു കന്നടിക സംസ്ഥാനത്തിൻറെ ഒരാവശ്യം ഇവിടെ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ് .അതിനാൽ ഈ ഗ്രാമങ്ങളെ പ്രത്യേകിച്ച്ചും കാസർഗോഡിന്റെ മറ്റുഗ്രാമങ്ങളെയും വിദ്യാഭ്യാസപരമായും മറ്റ് ഭരണപരമായും കേരളത്തിൻറെ മാറ്റ് ഭാഗങ്ങളുമായി സംയോജിപ്പിക്കുകയെന്നത് ഈ പുതിയഭരണത്തിൻറെ ശക്തമായ ഒരാവശ്യമാണ് .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















