മുഖ്യമന്ത്രി മാത്രമല്ല തോല്‍വിക്ക് ഉത്തരവാദി : എം .പി .സൂര്യദാസ്

മുഖ്യമന്ത്രി മാത്രമല്ല തോല്‍വിക്ക് ഉത്തരവാദി : എം .പി .സൂര്യദാസ്
മുഖ്യമന്ത്രി മാത്രമല്ല തോല്‍വിക്ക് ഉത്തരവാദി : എം .പി .സൂര്യദാസ്
Share  
എം .പി .സൂര്യദാസ് എഴുത്ത്

എം .പി .സൂര്യദാസ്

2026 May 06, 11:21 PM
SAMUDRA
NISH
mannan
mn
BOB

മുഖ്യമന്ത്രി മാത്രമല്ല തോല്‍വിക്ക് ഉത്തരവാദി : എം .പി .സൂര്യദാസ് 



ഘടകകക്ഷികളുടെയും മന്ത്രിമാരുടെയും കുറ്റകരമായ മൗനം

 നിലപാടും അഭിപ്രായവും തുറന്നുപറയേണ്ട സന്ദര്‍ഭങ്ങളിലെല്ലാം ഭയപ്പെടുത്തുന്ന മൗനം പാലിച്ച് ,തീരുമാനമെുടുക്കാനുള്ള സര്‍വ്വാധികാരം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്ത് മാറിനിന്ന മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കും ഈ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കനത്ത തോല്‍വിയുടെ കാരണക്കാര്‍ ഞങ്ങളല്ലെന്ന മട്ടില്‍ ഒഴിഞ്ഞുമാറാനാണ്  ഇപ്പോള്‍ ഇടതുജനാധിപത്യമുന്നണിയിലെ ഓരോ ഘടകക്ഷിയും അതിലെ മന്ത്രിമാരും ശ്രമിക്കുന്നത്. ഭരണവിരുദ്ധവികാരമാണ് പരാജയത്തിന് കാരണമെന്ന് ചില ഘടകകക്ഷികള്‍ വിലയിരുത്തി കഴിഞ്ഞു. ഭരണവിരുദ്ധ വികാരം മാത്രമല്ല, മൗനവൃതവിരുദ്ധവികാരവും പരാജയത്തിന് ആക്കം കൂട്ടി.

 1980 ലെ നിയമസഭാതിരഞെടുപ്പിലാണ് ജനാധിപത്യപാര്‍ട്ടികളും ഇടതുപക്ഷവും സഖ്യമായി ഇന്നത്തെ ഇടതുജനാധിപത്യമുന്നണി രൂപീകരിച്ച് മത്സരിച്ചത്.പിന്നീട് ചില ഘടകക്ഷികള്‍ ചേര്‍ന്നെങ്കിലും സി.പി.എം, സി.പി.ഐ, ജനതാപാര്‍ട്ടി, കോണ്‍ഗ്രസ്-എസ് എന്നീ കക്ഷികളാണ് ഇതില്‍ തുടക്കം മുതലുണ്ടായ രാഷ്ട്രീയപാര്‍ട്ടികള്‍. പിന്നീട് ഇതിലെ ജനാധിപത്യപാര്‍ട്ടികള്‍ പിളര്‍ന്നപ്പോള്‍ ഘടകക്ഷികളുടെ എണ്ണം പെരുകി.നയപരമായ കാര്യങ്ങള്‍ എല്‍.ഡി.എഫ് ആലോചിച്ച് തീരുമാനിച്ച് മുന്നണി ഭരണത്തിലുള്ളപ്പോള്‍ നടപ്പിലാക്കുകയെന്നതായിരുന്നു കീഴ്വഴക്കം. പതിറ്റാണ്ടുകളോളം ഈ കീഴ്വഴക്കം പിന്‍തുടര്‍ന്നു വന്നെങ്കില്‍,പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ മുന്നണിയും മന്ത്രിസഭയുമെല്ലാം ഒരു വ്യക്തിയായി ചുരുങ്ങി. എന്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണി പോലും വെറും ഇടതുമുന്നണിയായി മാറി. സി.പി.എമ്മിനുപുറമേ, സി.പി.ഐക്ക് മാത്രമേ മുന്നണിയില്‍ നേരിയതോതിലെങ്കിലും അഭിപ്രായം പറയാന്‍ സാധിച്ചിരുന്നുള്ളു. 2021 ല്‍ മുന്നണിക്ക് തുടര്‍ഭരണം ലഭിച്ചത് മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കുള്ള അംഗീകാരമായി അധികാരത്തോടടുത്തുനില്‍ക്കുന്ന സി.പി.എമ്മിലെ നേതൃനിര അവകാശപ്പെട്ടു. ഇതോടെ മുന്നണിയും ഘടകകക്ഷികളും അപ്രസക്തരായി.

 മുന്നണിയുടെ രാഷ്ട്രീയ നിലപാടിന് വിരുദ്ധമായി പി.എം.ശ്രീ പദ്ധതിയില്‍ രഹസ്യമായി കരാര്‍ ഒപ്പുവെച്ചപ്പോള്‍ അതിനെ എതിര്‍ക്കാനും ചോദ്യം ചെയ്യാനും മന്ത്രിസഭയിലും മുന്നണിയിലും ആരും ഇല്ലാതെ പോയത് കൂട്ടുകക്ഷിസംവിധാനത്തിലെ ദൗര്‍ബല്യമാണ് പ്രകടമാക്കിയത്. ഏത് വിഷയത്തിലും വ്യക്തമായ നിലപാടുണ്ടെന്ന് അവകാശപ്പെടുന്ന സി.പി.ഐ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ ദുര്‍ബലരായ മറ്റു ഘടകക്ഷികള്‍ക്ക് ചെറുവിരല്‍ പോലും അനക്കാനായില്ല.

 തുച്ചമായ വേതനവര്‍ധനവിനായി മാസങ്ങളോളം ആശാവര്‍ക്കര്‍മാര്‍ തലസ്ഥാനത്ത് സമരം ചെയ്തപ്പോള്‍ , ന്യായമായ അവരുടെ ആവശ്യം അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് മുന്നണിയിലും മന്ത്രിസഭയിലും പറയാന്‍ ആരും ഇല്ലാതെപോയി.സമരപോരാട്ടങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരാണെന്ന് അവകാശപ്പെടുന്ന മന്ത്രിമാര്‍ കൂട്ടത്തോടെ സഞ്ചരിച്ച ബസിന് നേരേ കരിങ്കൊടി കാണിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചപ്പോള്‍ അത് രക്ഷാപ്രവര്‍ത്തനമാണെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഈ രംഗം കണ്ടുകൊണ്ടിരുന്ന ഇതേ ബസില്‍ സഞ്ചരിച്ച ഒരു മന്ത്രിക്കും ഇത് പോലീസ് അതിക്രമമാണെന്ന് പറയാനുള്ള ആര്‍ജ്ജവം ഇല്ലാതെപോയി. ഇ.കെ.നായനാരുടെയും വി.എസ്.അച്ച്യുതാനന്ദന്റെയും മന്ത്രിസഭകളില്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുള്ള ഘടകക്ഷി മന്ത്രിമാരുണ്ടായിരുന്നു എന്നത് മറക്കരുത്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി തമ്മിലടിച്ച് ,ഒടുവില്‍ സി.പി.എമ്മിന്റെ ദയാദാക്ഷീണ്യത്തില്‍ മുന്നണിയില്‍ തുടരുന്ന ഘടകക്ഷികള്‍, മന്ത്രിസ്ഥാനം പങ്കിടാന്‍ വേണ്ടി മാത്രമായുള്ള രാഷ്ട്രീയ ഫോറമായി ചുരുങ്ങി.ഘടകകക്ഷി പാര്‍ട്ടികള്‍ക്ക് ഭരണത്തില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ പോലും ആര്‍ക്ക് നല്‍കണമെന്നത് സി.പി.എം തീരുമാനിക്കുമെന്ന അവസ്ഥ വരെ എത്തി. മുന്നണിയോഗത്തില്‍ സ്വന്തം നിലപാട് പറയാനും, വിമര്‍ശിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യം പ്രയയോജനപ്പെടുത്താന്‍ കഴിയുന്ന തലയെടുപ്പുള്ള ഘടകകക്ഷിനേതാക്കള്‍ മുന്‍പ് മുന്നണിയിലുണ്ടായിരുന്നു. സി.പി.എം നേതൃത്വത്തെ പ്രീതിപ്പെടുത്തുകയും അവര്‍ക്ക് സ്തുതിപാടുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ സ്ഥാനങ്ങളുള്ളു എന്ന് വന്നപ്പോള്‍ ഘടകക്ഷികള്‍ സി.പി.എമ്മിന്റെ പോഷകസംഘടനകളായി മാറി.മുന്‍കൂട്ടിയെടുത്ത തീരുമാനം മറ്റുകക്ഷികളെ അറിയിക്കുന്ന വേദിയായി ഇടതുജനാധിപത്യമുന്നണിയോഗം ചുരുങ്ങി.

 തിരഞെടുപ്പില്‍ തോല്‍വിയും ജയവും സ്വാഭാവികമാണ്.പരാജയപ്പെട്ടവര്‍ പൂര്‍വ്വാധികം ശക്തമായി തിരിച്ചുവരികയും ജയിച്ചവര്‍ കനത്ത തിരിച്ചടി നേരിടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തോല്‍വിയില്‍ ഭയപ്പെടേണ്ടതില്ല. പക്ഷേ മുന്നണി നേതാക്കളുടെയും മന്ത്രിമാരുടെയും മൗനം ഭയപ്പെടുത്തുന്നു.മുഖ്യമന്ത്രി മാത്രമല്ല തോല്‍വിക്ക് ഉത്തരവാദി. എല്ലാം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്ത് മൗനത്തില്‍ അഭയം പ്രാപിച്ചവരും തുല്യഉത്തരവാദികളാണ്.

ചിത്രം :പ്രതീകാത്മകം 
mannan--jpg
ayurmantra_1777832399
diaomond
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങൾ തെളിയിച്ച രാഷ്ട്രീയ അതിജീവനം.  :സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും പാതിരിക്കുന്ന് അങ്കണവാടിയിൽ ജൂണിൽ അക്ഷര മധുരം നൽകുമോ ?
SAMUDRA
m
m
B
b