അധികാരം: ജനസേവനത്തിൻ്റെ കിരീടമോ അതോ അഹങ്കാരത്തിൻ്റെ കനൽവഴിയോ? :ദിവാകരൻ ചോമ്പാല

അധികാരം: ജനസേവനത്തിൻ്റെ കിരീടമോ അതോ അഹങ്കാരത്തിൻ്റെ കനൽവഴിയോ? :ദിവാകരൻ ചോമ്പാല
അധികാരം: ജനസേവനത്തിൻ്റെ കിരീടമോ അതോ അഹങ്കാരത്തിൻ്റെ കനൽവഴിയോ? :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 05, 08:11 PM
SAMUDRA
NISH
mannan
mn
BOB

തിരഞ്ഞെടുപ്പ് ആരവങ്ങൾ അടങ്ങിക്കഴിഞ്ഞു. ജനാധിപത്യത്തിൻ്റെ അടുത്ത ഘട്ടം അധികാരക്കൈമാറ്റമാണ്. ചായക്കടകളിലെ രാഷ്ട്രീയ ചർച്ചകൾ മുതൽ ശീതീകരിച്ച കോൺഫറൻസ് ഹാളുകൾ വരെ ഇപ്പോൾ 'അധികാരം' എന്ന വാക്കിനെ ചുറ്റിയാണ് കറങ്ങുന്നത്.

 

ആര് നേടും? ആര് പങ്കിടും? തോറ്റവർ എങ്ങനെ തിരിച്ചുപിടിക്കും? ഈ ചോദ്യങ്ങൾക്കിടയിൽ 'അധികാരം' എന്ന വാക്കിൻ്റെ പൊരുൾ പലപ്പോഴും വിസ്മരിക്കപ്പെടാറുണ്ട്.


പുതിയ ഭരണസംവിധാനങ്ങൾ രൂപപ്പെടുമ്പോൾ, അധികാരം സ്വപ്നം കാണുന്നവർക്കും അത് കൈയാളുന്നവർക്കും മുന്നിൽ വിനയപൂർവ്വം ഇത്രമാത്രം പറയട്ടെ: 

"അധികാരം എന്നത് വിട്ടുപോകേണ്ട ഒന്നാണെന്ന ബോധ്യത്തോടെ അതിനെ സമീപിക്കുക."


ലോകാരാധ്യനായ ഒരു ആത്മീയ ചിന്തകൻ പറഞ്ഞതുപോലെ, സാക്ഷീഭാവത്തോടെ ലോകത്തെ നോക്കിക്കാണുന്നവന് അധികാരം ഒരു പരീക്ഷണമല്ല, മറിച്ച് ഒരു പ്രാർത്ഥനയാണ്.

ആ പ്രാർത്ഥനയിൽ സഹജീവികളോടുള്ള സ്നേഹവും വിനയവും അലിഞ്ഞുചേർന്നിരിക്കണം. അധികാരത്തിൻ്റെ പടവുകൾ കയറുന്നവർ ഒരു കാര്യം തിരിച്ചറിയണം; ജനങ്ങൾ നിങ്ങളെ ഉയരത്തിൽ ഇരുത്തിയിരിക്കുന്നത് താഴെയുള്ളവരെ കാണാനാണ്, അവരെ മറക്കാനല്ല. മാറ്റം ഉണ്ടാകേണ്ടത് അധികാരത്തിൻ്റെ ഗർവ്വിലല്ല, മറിച്ച് പ്രവർത്തന മികവിലും സഹാനുഭൂതിയിലുമാണ്.


ഉത്തരവാദിത്തത്തിൻ്റെ പേരാണ് അധികാരം

അധികാരം എന്നത് കേവലം ഒരു പദവിയോ ആജ്ഞാശക്തിയോ അല്ല. ജനങ്ങൾ നിങ്ങളെ ഏൽപ്പിച്ച 'വിശ്വാസം' എന്ന വലിയ ഉത്തരവാദിത്തത്തി ൻ്റെ മറ്റൊരു പേരാണത്.

വിജയത്തിന് ശേഷം ചെങ്കോൽ സ്വപ്നം കാണുന്നവർ ഓർക്കുക; ഇത് ജനങ്ങളെ ഭരിക്കാനുള്ള ലൈസൻസ് അല്ല, മറിച്ച് അവരെ സേവിക്കാനുള്ള അമൂല്യമായ അവസരമാണ്.


നമ്മുടെ രാഷ്ട്രീയ പരിസരത്ത് അധികാരം എന്നത് ചിലപ്പോഴൊ ക്കെ ഒരു 'ഹെർബൽ ടോണിക്' പോലെയാണ്.

അത് പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങി ഏത് ഉന്നത പദവിയായാലും അത് കിട്ടിയാൽ പിന്നെ വയസ്സാവില്ല, തളർച്ചയുണ്ടാവില്ല, ഉറക്കം പോലും വേണ്ട ! 

അഞ്ച് വർഷം തികയുമ്പോൾ കസേരയിൽ നിന്ന് എഴുന്നേൽപ്പിക്കാ ൻ ജെ.സി.ബി തന്നെ വേണ്ടിവരുന്ന അവസ്ഥയാണ് പലർക്കും.

 "അധികാരം കയ്യിലുണ്ടാകുമ്പോൾ ഒരു മനുഷ്യൻ്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുന്നു" എന്ന ചിന്തകൻ്റെ വാക്കുകൾ ഇവിടെ പ്രസക്തമാകുന്നു.


വാടക വീടിലെ താമസക്കാർ

ജനാധിപത്യത്തിൽ അധികാരം നിത്യമായ ഒന്നല്ല. അത് ജനങ്ങൾ നൽകുന്ന ഒരു 'വാടക വീട്' പോലെയാണ്. കാലാവധി കഴിയുമ്പോൾ വിനയത്തോടെ അത് ഒഴിഞ്ഞുകൊടുക്കേണ്ടി വരും. അധികാരം കിട്ടുമ്പോൾ ആഘോഷി ക്കുന്നവർ, അത് കയ്യിൽ നിന്ന് പോകുന്ന നേരത്തെക്കുറിച്ച് കൂടി ബോധ വാന്മാരായാൽ രാഷ്ട്രീയത്തിൽ മൂല്യങ്ങൾ സംരക്ഷിക്കപ്പെടും.


പ്രബുദ്ധമായ കേരളത്തിൽ, അധികാരം എന്നത് വികസനത്തിൻ്റെയും സാമൂഹിക നീതിയുടെയും ഉപകരണമാകണം. സാധാരണക്കാരൻ്റെ കണ്ണുനീരൊപ്പാനും നീതി കിട്ടാത്തവർക്ക് തണലാകാനും ഭരണാധികാരി കൾക്ക് കഴിയണം.

കസേര എത്ര വലുതായാലും ഇരിക്കുന്നവന്റെ വലിപ്പം അളക്കുന്നത് അയാളുടെ സ്വഭാവം നോക്കിയാണ്, അല്ലാതെ കാറിന് മുകളിലെ ചുവന്ന ലൈറ്റ് നോക്കിയല്ല.


പുതിയ മന്ത്രിസഭ വരുമ്പോൾ പലരും കസേരയിൽ അമർന്നിരിക്കും, ചിലർ ഞെളിഞ്ഞിരിക്കും. നമുക്ക് കാത്തിരിക്കാം—ഇത്തവണ ആരൊക്കെയാണ് 'കസേരപ്പനി' ബാധിച്ച് ഐ.സി.യുവിൽ ആകുന്നത് എന്നും, ആരൊക്കെയാണ് ജനസേവനത്തിൻ്റെ അമൃത് കുടിച്ച് ജനഹൃദയങ്ങളിൽ അമരന്മാരാകുന്നത് എന്നും കാണാൻ!

beena-chandrotth
mannan--jpg
diaomond
ayurmantra_1777832399
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങൾ തെളിയിച്ച രാഷ്ട്രീയ അതിജീവനം.  :സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും പാതിരിക്കുന്ന് അങ്കണവാടിയിൽ ജൂണിൽ അക്ഷര മധുരം നൽകുമോ ?
SAMUDRA
m
m
B
b