കോഴിക്കോട് :വിദ്യാഭ്യാസ പ്രവർത്തകനും പ്രമുഖ ചരിത്രകാരനുമായ ഡോക്ടർ കെ കെ എൻ കുറുപ്പ് വള്ളിക്കുന്നിൽ മത്സരിക്കാനും പിന്നീട് അത് പിൻവലിച്ചതും തൻറെ പ്രധാന മൂന്ന് ആശയങ്ങളുടെ പേരിലായിരുന്നുവെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു ;
വയനാട്ടിൽ ഒരു ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക ,മലബാറിലെ വിദ്യാഭ്യാസപരമായ ദയനീയമായ പിന്നോക്കാവസ്ഥ , കാസർഗോഡ്ഭാഗത്തെ 32 ഗ്രാമങ്ങളുടെ സമഗ്ര പിന്നോക്ക നിലവാരം, വിദേശ സർവ്വകലാശാലകൾക്കെതിരായ ആശയപ്രചാരണം എന്നീ ആശയങ്ങൾക്ക് വേണ്ടിയായിരുന്നു അദ്ദേഹം മത്സരരംഗത്ത് കാൽവെച്ചതെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു.
ഈ ആശയങ്ങൾ കേരളീയ സമൂഹം ഏറ്റെടുത്ത് വലതുപക്ഷത്തെ ശക്തമായ തോതിൽ അധികാരത്തിൽ കൊണ്ടുവന്നതിൽ അതിയായ സന്തോഷം അദ്ദേഹം പങ്കുവെക്കുന്നു.
പ്രൊഫസർമാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും ആശയത്തെ നടപ്പിൽ വരുത്തുകയാണ് രാഷ്ട്രീയ പ്രവർത്തകരുടെ കർത്തവ്യം .പലകാര്യങ്ങളിലും അത് നടപ്പിലാക്കിയ ഏക മുഖ്യമന്ത്രി സഖാവ് ഇ .കെ നായനാരായിരുന്നു .സഖാവ് പിണറായി നല്ല ഭരണാധികാരിയും ജനന പുരോഗതിക്കുവേണ്ടി പ്രവർത്തി ക്കുകയും ചെയ്യുന്ന നേതാവുമായിരുന്നു .
പക്ഷേ അദ്ദേഹം ഓടിച്ചിരുന്ന വണ്ടിയുടെ ചക്രങ്ങൾ തേയ്മാനവും പഞ്ചറുകളും അടങ്ങിയ ടയറുകൾ ഉള്ള വണ്ടിയായിരുന്നു .
കൂടാതെ തൻറെ മാർക്സിസ്റ്റ് പ്രസ്ഥാനം ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനങ്ങളിൽ നിന്ന് അകന്നു പോയ കാര്യം അദ്ദേഹത്തിന് സ്വയം മനസ്സിലാക്കുവാനും കഴിഞ്ഞില്ല .
അത് മനസ്സിലാക്കിക്കൊടുക്കുവാൻ സംഘടനാപരമായി പാർട്ടിക്ക് കഴിഞ്ഞതുമില്ല .പഞ്ചായത്തിൻറെ അധികാര വികേന്ദ്രീകരണം എവിടെയാണെന്ന് ചരിത്രകാരനായ അദ്ദേഹം ചോദിക്കുന്നു?
എവിടെയെല്ലാം അധികാര കേന്ദ്രീകരണം നടക്കുന്നുവോ അവിടെയെല്ലാം ജനങ്ങളുടെ അവകാശം ലംഘിക്കപ്പെടുന്നു .
ദേശീയപ്രസ്ഥാനത്തിൽ ഗാന്ധിസം കൈ വരിച്ച നേട്ടം ജനങ്ങളോടും ഗ്രാമങ്ങളോടുമുള്ള അതിൻറെ പ്രതിബദ്ധതയായിരുന്നു .
അതിതീവ്ര ദാരിദ്ര്യം മാറ്റിയെടുത്തുവെന്നും വിഴിഞ്ഞം ഏറ്റവും വലിയ വിജയമാണെന്നുമെല്ലാം അവകാശപ്പെടുമ്പോൾ അത് ബുദ്ധിജീവികളെ മാത്രമല്ല പാവപ്പെട്ടവരെയും കബളിപ്പിക്കുകയാണെന്ന് പൊതുജനം മനസ്സിലാക്കിയതാണ് പാവപ്പെട്ടവരുടെ ഭരണകൂടം എന്ന് അവകാശപ്പെടുന്ന എൽഡിഎഫിൻറെ തീവ്ര പരാജയമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















