അപൂർവ്വ മഴക്കാടുകൾ നാമാവശേഷമാക്കുമ്പോൾ - മുല്ലപ്പള്ളി രാമചന്ദ്രൻ

അപൂർവ്വ മഴക്കാടുകൾ നാമാവശേഷമാക്കുമ്പോൾ  - മുല്ലപ്പള്ളി രാമചന്ദ്രൻ
അപൂർവ്വ മഴക്കാടുകൾ നാമാവശേഷമാക്കുമ്പോൾ - മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

മുല്ലപ്പള്ളി രാമചന്ദ്രൻ

2026 May 02, 10:38 PM
SAMUDRA
NISH
mannan
mn
BOB

അപൂർവ്വ മഴക്കാടുകൾ നാമാവശേഷമാക്കുമ്പോൾ 

- മുല്ലപ്പള്ളി രാമചന്ദ്രൻ


 അന്തമാൻ നിക്കോബർ ദ്വീപുകളിൽ നിന്ന് വരുന്ന ഭയാനകമായ വാർത്തകൾ നമ്മെ പരിഭ്രാന്തരാക്കുന്നില്ലെന്നത് എത്രമാത്രം ദയനീയമാണ്. 

നാലഞ്ചു ദിവസം മുമ്പ് നിക്കോബാർ ദ്വീപിലെത്തിയ രാഹുൽ ഗാന്ധിയാണ് ഗ്രെയിറ്റ് നിക്കോബാറിൽ അപൂർവ്വമായ മഴക്കാടുകൾ നരേന്ദ്ര മോഡിയും അഡാനിയും ചേർന്ന് നാമാവശേഷമാക്കി കൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വാർത്ത ലോകത്തെ അറിയിച്ചത്.

ആകാശവും ഭൂമിയും കടലോരങ്ങളുമെല്ലാം അഡാനിക്ക് തീറെഴുതി കൊടുത്ത നരേന്ദ്ര മോഡി ഇപ്പോൾ ഗ്രെയ്റ്റ് നിക്കോബാറിർ 85,000 കോടി ചെലവിട്ട് ഒരു മെഗാ പ്രോജക്ടിനാണ്

 തുടക്കം കുറിച്ചിരിക്കുന്നത്. ഒരു കോടിയോളം വൃക്ഷങ്ങൾ ഈ പദ്ധതിക്കായി നശിപ്പിക്കപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും അപൂർവ്വമായ മഴക്കാടുകൾ നാമാവശേഷമാവുകയാണ്. നിക്കോബാർ ദ്വീപുകൾ ആദിമ മനുഷ്യരുടെ ആവാസ ഭൂമി കൂടിയാണ്. 

 മഴക്കാടുകളും കണ്ടൽ വനങ്ങളും സുനാമി ദുരന്തത്തെ തടഞ്ഞു നിർത്താൻ എത്രമാത്രം സഹായകമായെന്ന് സുനാമി ദുരന്തത്തെ തുടർന്ന് ദ്വീപുസമൂഹത്തിലെത്തിയപ്പോൾ എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്.

 തന്റെ പ്രിയ സുഹൃത്തും കൂട്ടുകാരനുമായ ഗൗതം അഡാനിയെ സഹായിക്കാൻ വഴിവിട്ട താൽപ്പര്യമാണ് മോഡി തുടരെ തുടരെ കാട്ടുന്നത്.

 ഒരു കണ്ടയ്നർ ട്രാൻഷിപ്പ്മെന്റ് തുറമുഖം, ടൗൺഷിപ്പ് , പവർ പ്രൊജക്ട് എന്നിവ തുടങ്ങാൻ അഡാനിക്ക്‌ അനുമതി നൽകുക വഴി കൊടും പാതകമാണ് മോഡി സർക്കാർ ചെയ്യുന്നത്. വരും തലമുറയോടു പോലും കാട്ടുന്ന മഹാപരാധം കണ്ട് പ്രതിഷേധിക്കാൻ പോലും കഴിയാതെ നിസ്സഹായരായി നോക്കി നിൽക്കുകയാണ് നമ്മൾ.

 ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വെല്ലുവിളികൾ ഉയർത്തുമ്പോൾ നിസ്സംഗ ഭാവത്തിൽ നില്ക്കുന്ന സ്ഥിതി ഭയാനകമാണ്. 

 മനുഷ്യന്റെ നിലനിൽപ്പു പോലും അപകടപ്പെടുമ്പോൾ നാം ശക്തമായി മുറവിളി കൂട്ടുക. പരിസ്ഥിതി പ്രവർത്തകന്മാർ , മാധ്യമങ്ങൾ, മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന സകലമാന ജനങ്ങളും പ്രതിഷേധിക്കുക. ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണകൂടമെ ലഭിക്കൂ എന്ന സ്ഥിതി എത്ര കാലം തുടരും. 

 ഉത്തിഷ്ഠത , ജാഗ്രത.

      - മുല്ലപ്പള്ളി രാമചന്ദ്രൻ

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങൾ തെളിയിച്ച രാഷ്ട്രീയ അതിജീവനം.  :സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും പാതിരിക്കുന്ന് അങ്കണവാടിയിൽ ജൂണിൽ അക്ഷര മധുരം നൽകുമോ ?
SAMUDRA
m
m
B
b