മുക്കാളി: കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സാമൂഹികമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ റസിഡൻസ് അസോസിയേഷനുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രശസ്ത നാടകകൃത്ത് ശ്രീ. രാജൻ ചെറുവാട്ട് പ്രസ്താവിച്ചു.
പട്ട്യാട്ട് അണ്ടർ ബ്രിഡ്ജ് റസിഡൻസ് അസോസിയേഷൻ (പുര) പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ തനതായ സംസ്കാരം വാർത്തെടുക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെ 9 മണി മുതൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി ക്വിസ് മത്സരങ്ങളും കായിക പരിപാടികളും നടന്നു. തുടർന്ന് വൈകുന്നേരം 6 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സുരേഷ് ബാബു ഗുരുസൗധം അധ്യക്ഷത വഹിച്ചു.
പ്രതിഭകളെ ആദരിച്ചു വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബഹുമുഖ പ്രതിഭകളായ സർവ്വ ശ്രീ. വിനോദൻ കിഴക്കേടത്ത്, ഷാരോൺ എസ്. കുമാർ, ഓംജിത്ത് സുരാഗ്, ജീനാ മേരി സുനിത് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു.
അസോസിയേഷൻ സെക്രട്ടറി ശ്രീ. പവിത്രൻ കാരോക്കിയിൽ സ്വാഗതം പറഞ്ഞു. ശ്രീ. എം. പി. രാജൻ മാസ്റ്റർ, ശ്രീ. പള്ളിക്കുനി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. എം. കെ. സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന് ശേഷം അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















