ഏപ്രിൽ 30
എഴുപത്തിയെട്ടാം
ഒഞ്ചിയം രക്തസാക്ഷി ദിനം
രണ്ടാം ലോകമഹായുദ്ധാനന്ത രം ഇന്ത്യപോലുള്ള കോളനിരാജ്യങ്ങ ളിൽ സ്വാതന്ത്യ്രത്തിനുശേഷമുള്ളസ്ഥി തിവിശേഷങ്ങൾ വിപ്ലവകരമായ രാഷ്ട്രീ യ മാറ്റത്തിനുവേണ്ടി ഉപയോഗപ്പെടുത്തുവാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്പാർട്ടി ശ്രമിക്കുകയുണ്ടായി.
അതിൻ്റെ പശ്ചാത്തലത്തിലായിരുന്നു 1948 ൽ കൽക്കത്താസ മ്മേളനത്തിൽ സ്വീകരിക്കുകയുണ്ടായ കൽക്കകത്താ തീസിസ്.
മലബാറിൻ്റെ ഒഞ്ചിയംപോലുള്ള സമരങ്ങങ്ങളും മയ്യഴിയിലെ വിമോച നസമര പ്രസ്ഥാനവും മറ്റും ഈ പശ്ചാ ത്തലത്തിൽ വിലയിരുത്തേണ്ട ചരിത്രവ സ്‌തുതകളാണ്. തീവ്രമായ ബഹുജനസ മരത്തിൻ്റെ ഒരുദാഹരണമാണ് ഒഞ്ചിയം.
കുറുമ്പ്രനാട് താലൂക്ക് കമ്മ്യൂണി സ്റ്റുകാരുടെ ഒളിവിലുള്ള ഒരു യോഗം 1948 ഏപ്രിൽ 29 ന് ഒഞ്ചിയം ഗ്രാമത്തി ൽ ചേരുവാൻ നിശ്ചയിച്ചിരുന്നു.
താലൂ ക്ക് കമ്മിറ്റിയുടെ പ്രതിനിധിയായി കൽക്കത്താ കോൺഗ്രസ്സിൽ പങ്കെടുത്തിരുന്ന എം.കെ. കേളു ഭാവി പരിപാടികൾ ആസുത്രണം ചെയ്യാൻ ഈ യോഗത്തിൽ എത്തേണ്ടതുണ്ടായിരുന്നു.
താലൂക്ക്കമ്മിറ്റിയഗംങ്ങളായിരുന്ന പി. ആർ. നമ്പ്യാർ. പി. പി. ശങ്കരൻ, എ. കെ. രാമൻ പി. രാമകുറുപ്പ്, ടി.കെ.കെ. അബ്ദുള്ള, ഇ.സി.അപ്പു നമ്പ്യാർ, എ.കെ. കൃഷ്ണൻ നയർ, കെ.പി, കുഞ്ഞിരാമൻ, എം.ഗോപാലകുറുപ്പ്, എം. കുമാരൻ, പ്രത്യേക പ്രതിനിധി ടി.സി. ചാത്തു എന്നീ വർ ഈ യോഗത്തിൽ പങ്കെടുത്തു.
ഈ രഹസ്യയോഗത്തിൻ്റെ വിവരം കെ.പി.സി.സി താലൂക്ക് കമ്മിററി പ്രസി ഡണ്ടിന് ലഭിക്കുകയും, ആ വിവരം ലഭി ച്ചതനുസരിച്ച് അർദ്ധരാത്രി ഒരു പോലി സ് സംഘം എത്തിച്ചേരുകയും ചെയ്‌തു.
സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രവർ ത്തനത്തിന് മേൽനോട്ടംവഹിച്ചരുന്ന ഇൻസ്പെക്ടർ കമ്മ്യൂണിസ്റ്റുകാരിൽനി ന്നും അക്രമം പ്രതീക്ഷിച്ചിരുന്നുകൊണ്ട് അദ്ദേഹം എം.എസ്.പി.ക്കാരോടുകൂടി ഗ്രാമത്തിലക്ക് മാർച്ചുചെയ്‌തു. അവിടുത്തെ ഒരു കമ്മ്യൂണിസ്റ്റ്കാരനായ മണ്ടോടി കണ്ണന്റെ വീട് അവർ രാവിലെ 4 മണിയോടുകൂടി പരിശോധിച്ചു. ഉറങ്ങുന്നവപ്പോലും പോലീസ് ഭേദ്യം ചെയ് തു. കോൺഗ്രസ്സുകാരുടെ സമിതിയായ ഗ്രാമരക്ഷാസമിതിയിലെ അംഗങ്ങൾ പിന്നീട് പോലീസിനെ പുളിയുള്ളതിൽ ചോയിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി.
പിടികിട്ടേണ്ട കമ്മ്യൂണിസ്റ്റുകാരെ കാണിച്ചുകൊടുക്കാൻ അവർ അയാളോ ടാവശ്യപ്പെട്ടു. അയാളിൽനിന്നും ആവിശ്യമായ വിവരം ലഭിക്കാത്തതിനാൽ അയാളെയും മകൻ കണാരനേയും കസ്റ്റ ഡിയിലെടുത്തു. രണ്ടുപേരെയും പോലീ സ്‌മർദ്ദിച്ചു.
അവർ നിലവിളിക്കൂട്ടുകയും നാട്ടുകാർ തടിച്ചുകൂടുകയും ചെയ്‌തു. അവരുടെ അറസ്റ്റും പോലീസിൻ്റെ വര വും മെഗഫോൺവഴി വിളിച്ചറിയിക്കപ്പെട്ടു . മുപ്പതിന് പ്രഭാതത്തിൽ ചൂട്ട് കത്തിച്ചു പിടിച്ചുകൊണ്ട് കൂടുതൽ നാട്ടുകാർ തടിച്ചുകൂടി പോലീസ് അറസ്റ്റുചെയ്‌തവരെ യും കൂട്ടി ചേനാട്ട് വയലിലേക്ക് തിരിച്ചു. അവിടെയും നാട്ടുകാർ തടിച്ചുകൂടി. പോലീസ് എന്തധികാരമുപയോഗിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് അവർ ആരാഞ്ഞു. അറസ്റ്റുചെയ്‌തവരെ വിട്ടയക്കണമെന്ന് അവർ ആവിശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർ ട്ടി താലൂക്ക് കമ്മിറ്റിയഗാമായ പി.രാമകു റുപ്പ് ചെയ്‌ത ഒരു ചെറിയ പ്രസംഗത്തിൽ അറസ്റ്റുചെയ്‌തവരെ വിട്ടുകിട്ടാൻ ആവ ശ്യപ്പെട്ടു. പോലീസുകാരുടെ യാത്ര നാട്ടുകാർ തടഞ്ഞു. ഉടനെ ഇൻസ്പെക്ടർ നിരായുധരായ ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ ആജ്ഞാപിച്ചു.
എങ്കിലും നാട്ടുകാർ പിൻവാങ്ങിയില്ല.
പോലീസ് നിരവധിറൌണ്ട് വെടിവെച്ചു. ജനക്കൂട്ടം യുദ്ധമുറയിലെന്നപോ ലെ നിലത്ത് കമിഴ്ന്നുകിടന്നു .അവരിൽ അളവക്കൻ കൃഷ്‌ണൻ, മോനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ, വട്ടക്കണ്ടി രാഘൂട്ടി, ചേരിയിൽ താഴെ ചാത്തു, കാവുംതോടി മീത്തൽ ശങ്കരൻ, വാഴയിൽ പീടികയിൽ ഗോപ ലൻ എന്നിങ്ങനെ എട്ട്പേർ സ്ഥലത്ത് മരിച്ചു വീണു. മരിച്ചവരേയും മുറിവേറ്റവരെയും പോലീസ് ലോറിയിൽ വടകരക്ക കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടുകാർ വടകരക്കടുത്തുള്ള പുറംകരയിൽ മൃതദേഹങ്ങൾ ഒരേ കുഴിയിൽ സംസ്‌കരിച്ചു. വൈകുന്നേരം പുതുപ്പണം കയർതൊഴിലാളികളും, ചെത്തു തൊഴിലാളി യൂണിയനും നിരോധനാ ജ്ഞ നടപ്പിലാക്കിയിരുന്ന വടകരയിൽ പോലീസ് വെടിവെപ്പിനെതിരെ പ്രതിഷേധപ്രകടനം നടത്തി.
രാമകുറുപ്പ്, ടി.സി. കുഞ്ഞിരാമൻ, കുങ്കൻ നായർ, പി.പി. കണ്ണൻ തുട ങ്ങിയവർക്ക് വെടിവെപ്പിൽ പരക്കുപറ്റി. കലാപം നടത്തിയതിന് അറുപത്തിനാല് പേർക്കെതിരെ പോലീസ് കേസ് ചാർജ്ജ് ചെയ്തു. ഈ 'കലാപം' നടന്നപ്പോൾ സ്ഥലത്തില്ലാതിരുന്ന പലരേയും പോലിസ് പ്രതികളാക്കി. കമ്മ്യൂണിസ്റ്റ്കാരേയും അവരോടുനുഭാവമുള്ളവരേയും അറസ്റ്റ് ചെയ്യാൻ വളണ്ടിയർ സേന ഉപദേശിച്ചുതുകൊണ്ടുമാത്രമാണ് അവരിൽ പലതേ യും കേസിൽ പ്രതികളാക്കിയത്. ഈ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും പോലീസ് മർദ്ദനമുറ നടപ്പിലാക്കി. മണ്ടോടി കണ്ണൻ, കൊല്ലാച്ചേരി കുമാരൻ എന്നീ രണ്ട് പ്രതികൾ മരിച്ചത് മർദ്ദനം കൊണ്ടായിരുന്നു. യഥാർത്ഥ പ്രതികളെ കിട്ടാതെ വന്നപ്പോൾ അവരുടെ ബന്ധ ക്കളേയും പോലീസ് പ്രതികളാക്കി കമ്മ്യൂണിസ്റ്റ് വളണ്ടിയർ ക്യാപ്റ്റനായ നാണുവിനെ കണ്ടുകിട്ടാതിരുന്നപ്പോൾ ഒരദ്ധ്യാപകനും നാണുവിൻ്റെ ഇളയച്ഛനുമായ കോറോത്ത്കണ്ടി കുമാരൻ മാസ്റ്ററെ പ്രതിയാക്കി.
ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയും വടകരയിലെ നെയ്‌ത്ത് തൊഴിലാളി സഹകരണസംഘം സെക്രട്ടറിയുമായ പി ചാത്തുവിനെ കേസിൽ ഉൾപ്പെടുത്തിയത് അയാളുടെ പ്രാദേശിക എതിരാളികൾ ആവശ്യപ്പെട്ടിട്ടായിരുന്നു. ചോമ്പാലയിൽ കോൺഗ്രസ്സുകാരനായ കൃഷ്ണകുറുപ്പ് നടത്തിവന്ന സ്‌കൂളിൻ്റെ സമീപം കല്ലാമലയിൽ
പി .ചാത്തു ആൺകുട്ടികളുടെ ഒരു സ്‌കൂൾ നടത്തിയിരുന്നു.
രാഷ്ട്രീയ സമ്മർദ്ധം കാരണം പി .ചാത്തുവിൻ്റെ സ്‌കൂളിന് അഗീകാരം ലഭിച്ചില്ല. പി .ചാത്തുവാകട്ടെ നൂൽ കച്ചവടരംഗത്തുനിന്നും മൊത്ത വ്യാപരികളേയും പ്രധാനനെയ്ത്തുമുതലാളിമാരേയും ഒഴിവാക്കി സഹകരണപ്ര സഥാനം വളർത്തിയെടുക്കുവാൻ പരിശ്രമിച്ചത് സ്ഥാപിതൽപര്യക്കാർ ഇഷ്‌ടപ്പെട്ടിരുന്നില്ല . അയാൾ നൂൽ പെർമിറ്റുകൾ ദുര്യോപയോഗപ്പെടുത്തുന്നു എന്ന് അവർ കെ.പി.സി.സി.ക്കും മറ്റും പരാതി അയച്ചിരുന്നു.
സഹകരണ ഡിപ്പാർട്ട്മെന്റ് ഈ കാര്യത്തിൽ അന്വേഷണം നടത്തുകയും പരാതിക്ക് അടിസ്ഥാനമില്ലെന്ന് വിധിക്കുകയും ചെയ്തു.
പക്ഷെ എതിരാളികൾ അയാൾ സൊസൈറ്റി കെട്ടിടത്തിൽവെച്ച് മെയ്‌മാസത്തിൽ കമ്മ്യൂണസത്തെപ്പറ്റി സംസാരിച്ചു എന്ന പേരിൽ പാലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു . ജൂൺ മാസത്തിൽ അയാൾ ജാമ്യ ത്തിൽ പുറത്തുവന്നപ്പോൾ ഒഞ്ചിയം കേസിലെ പ്രതിയായി തീർന്നു.
പ്രാഥമികകോടതി പ്രതികൾ പതിനഞ്ചുപേർ നിരപരാധിയാണെന്ന് വിധിച്ച കേസ് തലശ്ശേരി സെഷൻസ് കോടതിയിൽ വിചാരണക്കു വന്നപ്പോൾ പതികളുടെ വാദം അറസ്റ്റും പരിശോധനയും നിയമവിധേയമല്ലെന്നായിരുന്നു. കോൺഗ്രസ്സ്‌വളണ്ടിയർമാരും പോലീസും ഒഞ്ചിയത്തും മറ്റുപ്രദേശങ്ങളിലും ഭീകരമുറകൾ നടപ്പാക്കിയെന്നും പോലീസിനും വില്ലേജ് മജിസ്ട്രേറ്റിനും ഇഷ്ടപ്പെ ടാത്ത പ്രമാണികളേയും സാധാരണക്കാരേയും കേസിൽ പ്രതികളാക്കിയെന്നും അവർ വാദിച്ചു.
കേസിൽ ഹാജരാക്കിയ തെളിവുകൾ മെഗഫോണും കല്ലും മറ്റുമായിരുന്നു. ജഡ്‌ജി ഒരു കലാപം നടന്നു എന്ന് കണ്ടെത്തിയപ്പോഴും, പോലീസ് ചാർജ്ജ് ചെയ്‌തുപോലുള്ള ഒരു സംഭവം വിശ്വസിക്കുവാൻ തയ്യാറിയില്ല. പോസിക്യൂഷൻ സാക്ഷികളിൽ പലരുടേയും മൊഴികൾ അദ്ദേഹത്തിന് വിശ്വാസ മായില്ല.
ഒരു പ്രവി കൗൺസിൽ കേസിൽ (രാജാവിനെതിരെ ഭൂട്ടാനിസാ ഹു കേസ്, എം.ഡബ്ല്യൂ.എൻ. 116, 1949) സാക്ഷികളെ പറ്റി നൽകിയ സമാന്യ നിരീക്ഷണം ഈ കേസിൽ ബാധകമാ ണെന്ന് അദ്ദേഹം സമർത്ഥിച്ചു.
'യഥാർത്ഥ അപകടം അയാൾ ഒരു കഥയുടെ പൊതുവായ സത്യസ്ഥിതി പറയുകയും അതോടൊപ്പം സത്യമല്ലാത്ത കഥയുടെ ബാക്കിഭാഗം കെട്ടിച്ചമക്കുകയും ചെയ്യുന്നതാണ്.
അയാൾ ഒരു കുറ്റക്യത്യത്തിൽ പത്തുപേരെ ബന്ധിപ്പിക്കുകയും അതിൽ എട്ട് പേരെ സംബന്ധിച്ചിട ത്തോളം കഥ മുഴുവൻ വിവരണത്തിൽ ശരിയായ പറയുകയും ചെയ്യാം. പക്ഷെ രണ്ടുപേരെ ഉൾക്കൊള്ളിച്ചത് വ്യക്തിപര മായ വിദ്വേഷത്തിൻ്റെ പരിലാണ് കുറ്റവാളികളോടൊപ്പം കുറ്റംചെയ്യാത്തവരെ കൂട്ടിച്ചേർക്കുന്ന ഈ പ്രവണത ജഡ്‌ജി മാർ പലപ്പോഴും നിരീക്ഷിച്ചിട്ടുള്ളതുപോ ലെ ഇന്ത്യയിൽ കൂടുതലാണ്. കോടതിക്ക് ഇത് തടയുക വളരെ വിഷമം പിടിച്ച കാര്യമാണ്. ഒരു ഇന്ത്യൻ ഗ്രാമീണൻ കുററം ചെയ്തിട്ടില്ലെന്നുള്ള തെളിവുണ്ടാക്കാൻ പറ്റിയ സ്ഥിതിയിലല്ല . ഒരാൾ സ്വന്തം വീട്ടിലുറങ്ങുമ്പോഴോ അല്ലങ്കിൽ സ്വന്തം വിളവിന്ന് കാവലിരിക്കുമ്പോഴോ ഉണ്ടകുന്ന ഒരു പ്രത്യേക കുറ്റത്തിന് ചാർജ്ജ് ചെയ്യെപ്പെടുകയാണെങ്കിൽ അയാൾക്ക് സ്വന്തം ഭാര്യയുടേയൊ കുടുംബാംഗങ്ങളുടെയോ തെളിവുകൾ മാത്രമേ ഒരു ചട്ടമെന്ന നിലയിൽ വിശ്വസനീയമായിട്ടുള്ളു.
പക്ഷെ അവരുടെ തെളിവിന്ന് വേണ്ട ത്ര പ്രാധാന്യമില്ലതാനും. കുറ്റംചെയ്‌തവ രോടൊപ്പം കുറ്റംചെയയാത്തവരേയും ശിക്ഷിച്ചുപോരുന്ന അപകടത്തിനൊരു രക്ഷാവിധി എന്ന നിലയിൽ ഓരോ പ്രതിയേയും പ്രത്യേകിച്ച് ബാധിക്കുന്ന സ്വതന്ത്രമായ തെളിവുകളിൽ ഉറച്ചുനിൽക്കുകയെന്നതാണ്. ഈ വിഷയം സംബന്ധിച്ച വസ്‌തുതകൾ സർജോർജ്ജ് റാങ്കിൻ അംബികയുടെ കേസിൽ വേണ്ട ത്ര വവിരിച്ചിട്ടുണ്ട്.
വെടിവെപ്പിനുത്തരവിട്ട ഇൻസ് പെക്റ്ററെത്തന്നെയാണ് അന്വേഷണ നടപ ടികൾക്ക് ഉത്തരവിട്ടതെന്ന് ജഡ്‌ജി വിമർശിക്കുകയുണ്ടായി. അദ്ദേഹം രേഖപ്പെടു ത്തി.
പ്രോസിക്യൂഷൻ സാക്ഷിയായ ഇൻസ്പെക്ടർ കേസ് അന്വേഷണം നടത്തുന്നതിനെ ക്രിമിനൽ പോസീഡിയർ കോഡ് തടയുന്നില്ലെങ്കി ലും ഈ സംഭവമുമായി ബന്ധമില്ലാത്ത ഒരാൾ അന്വേക്ഷണം നടത്തുന്നതാണ് അഭിലഷണീയം. അത്തരത്തിലുള്ള ഒരാൾക്ക് ഈ കേസ് കുറേക്കൂടി വസ്തുനിഷ്ടമായി അന്വേഷിക്കുവാനും സത്യം വെളിവാക്കുവാനും ആവശ്യമായ തെളി വുകൾ മാത്രം കോടതിക്കുമുമ്പാകെ കൊണ്ടുവരാനും കഴിയുമായിരുന്നു.
കേസിലെ എല്ലാ പ്രതികളേയും ജഡ്‌ജി വെറുതെവിട്ടു. രാത്രിയിൽ വാറ ണ്ടില്ലാത്ത ഭവനപരിശോധന അത്യന്തം തെറ്റാണെന്ന് അദ്ദേഹം വിധിയെഴുതി. വാസ്തവത്തിൽ കമ്മ്യൂണിസ്റ്റ്കാരെ അറസ്റ്റ് ചെയ്യാനെന്ന പേരിൽ പോലീസുകാരാണ് നാട്ടുകാർക്കെതിരായി മർദ്ദനം അഴിച്ചുവിട്ടത്. അതു പത്തുപേരുടെ ജീവൻ അപഹരിച്ചു. പലരേയും മുറിവ ലേപിച്ചു. അറസ്റ്റുചെയ്‌തവരെ വിട്ടയച്ചും കൊണ്ട് പോലീസിന് വേണമെങ്കിൽ വെടിവെപ്പ് ഒഴിവാക്കാമായിരുന്നു. ഒരു വെടിവെപ്പ് ഉണ്ടാകത്തക്കവിധം നാട്ടു കാർ അവിടെ പ്രകോപനം ഉണ്ടാക്കിയി രുന്നില്ല.
കേസ് കോടതിയിൽ വിചാരണ യിലിരിക്കുമ്പോഴും പോലീസ് തെറ്റായ കളിതന്നെ കളിച്ചു. അവർ പ്രതികളെ കേടാതിയിൽ ശിഷിക്കുകയില്ലെന്ന് മനസ്സിലാക്കി. കെ.പി.ആർ.ഗോപാലനും മറ്റും പ്രതിയായിട്ടുള്ള ഒരു കേസിലെ ഈ ജഡ്‌ജി പ്രതികൾക്ക് സ്വയരക്ഷക്ക് അവകാശമുണ്ടെന്നുള്ള പേരിൽ മൂന്ന് വർഷം കഠിനതടവ് വിധിച്ചിരുന്നു.
അപ്രകരാം ഒഞ്ചിയം കേസിലും അദ്ദേഹം ദയകാണി ക്കുമെന്ന് പോലീസ് ഭയപ്പെട്ടു. അവർ അദ്ദേഹത്തെ മാറ്റണമെന്ന് ഗവൺമെന്റി ന് കമ്പിസന്ദേശമയച്ചു.
വിചാരണപൂർ ത്തിയായവസരത്തിൽ കമ്പി സന്ദേശം വഴി ഗവൺമെന്റ് അദ്ദേഹത്തെ എല്ലൂരി ലേക്ക് മാറ്റി. പകരം ചാർജെടുക്കുവാൻ വന്ന ജഡ്‌ജി ടി. കൃഷ്ണൻ നമ്പീശനോട് ഈ കേസിന്റെ വിധി പ്രസ്താവിക്കുന്ന തുവരെ കാത്തിരിക്കുവാൻ ജഡ്‌ജി തുളസീറാം മുതലിയാർ ആവശ്യപ്പെട്ടു. പോലീസ് പിന്നീട് ജഡ്‌ജി വിധിന്യായം എഴുതാതെ പ്രതികളെ വിട്ടുവെന് മറ്റൊ രു പരാതി ഹൈക്കോടതിക്ക് അനുവദി ച്ചു. രജിസ്ട്രാർ അന്വേഷണം നടത്തുകയും പരാതി ശരിയല്ലെന്ന് വിധിക്കുകയും ചെയ്തു. ഈ നടപടികളെല്ലാംതന്നെപേലീസുകാർ ജൂഡിഷ്യറിയോട് ഇന്നത് ചെയ്യണമെന്നു കൽപ്പിക്കുന്നതു പോലു ള്ള ഒരു സ്ഥിതയുണ്ടാക്കി.
ഈ കേസിൽ ഗവൺമെന്റ്റ് ഹൈക്കോടതി മുമ്പാകെ അപ്പീൽ കൊടു ത്തു. ജസ്റ്റിസ് പഞ്ചാബ് കേശയ്യരുടെ മുമ്പാകെ അത് വിചാരണക്കു വന്നു. കീഴ് ക്കോടതി വിധി അദ്ദേഹം ശരിവെക്കുക യും അപ്പീൽ തള്ളുവാൻ അർഹമാണെ ന്നും 'തള്ളിയിരിക്കുന്നുവെന്നും' വിധിപ്ര സ്‌താവിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിൻ്റെ പോഷകസംഘടനകളും ഗവൺമെന്റ്റ് നിരോധിച്ചിരിക്കുമ്പോൾ ഈ പ്രതികളുടെയും കമ്മ്യൂണിസ്റ്റ് കാരു ടേയും ചില പൗരാവകാശങ്ങളെങ്കിലും സംരക്ഷിക്കുവാൻ ഹൈക്കോടതി ശ്രമി ച്ചു. ഹൈക്കോടതി കമ്മ്യൂണിസ്റ്റുകാർക്കെ തിവിരോധം കൈക്കൊണ്ടില്ല.
കോൺഗ്രസിനെ പിന്താങ്ങിയി രുന്ന മാതൃഭൂമി ദിനപത്രം ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ്കാർക്കെതിരായി ശക്തമായ നടപടികൾ സ്വീകരിച്ച പോലീസിനെ അഭിനന്ദിച്ചിരുന്നു. വെടിവെപ്പു നടത്തി യ പോലീസിനെ കുറ്റപ്പെടുത്തുവാനാവുകയില്ലെന്ന് കോൺഗ്രസ്സ് വളണ്ടയിർ.മാർ തങ്ങളുടെ കർത്തവ്യം മനസ്സിലാക്ക ണമെന്നും അത് അനുസ്‌മരിപ്പിച്ചു.
വാസ്തവത്തിൽ കമ്മ്യൂണിസ്റ്റ് കാർക്കെതിരെ സ്വേച്ഛാധിപത്യ പ്രവണതയുള്ള ഗവൺമെന്റ്റ് നടപടികൾ പ്രാദേശിക പത്രങ്ങൾ സ്വാഗതം ചെയ്തു. ബഹുജനങ്ങളുടെ പൗരസ്വാതന്ത്ര്യവും അവകാശങ്ങളും ഫാസിസ്റ്റ് മുറയിൽധ്വംസനം നടത്തിയതിനുള്ള ഒരു ഉത്തമ ഉദാഹരണമാ\ണ് ഒഞ്ചിയം സംഭവം
ഡോ .കെ. കെ.എൻ കുറുപ്പ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















