ആഘോഷ വേളകളിലും ഉൽസവ വേളകളിലും എന്തുമാത്രം ആഹാരമാണ് നാം അറിഞ്ഞും അറിയാതെയും പാഴാക്കി കളയുന്നത്. ആവശ്യത്തിന് മാത്രം വിളമ്പി കൊടുക്കുകയും വിളമ്പി എടുക്കുകയും വേണം. കൂടുതൽ വേണ്ടി വരികയാണെങ്കിൽ പിന്നെയും വിളമ്പാമല്ലോ?
ബുഫെ പാർട്ടികളിലും മറ്റും കൊച്ചുകുട്ടികൾക്ക് പോലും യാതൊരു ശ്രദ്ധയുമില്ലാതെ ഭക്ഷണം വലിയ അളവിൽ ചില അമ്മമാർ കോരിയെടുത്ത് വിളമ്പുന്നതും അതിൽ ഭൂരിഭാഗവും പാഴാക്കിക്കളയുന്നതും കാണാം. ഇത്തരം ശീലങ്ങളെല്ലാം മാറ്റാൻ ശക്തമായ ബോധവൽക്കരണം അനിവാര്യമാണ്.
നമ്മുടെ രാജ്യത്ത് ചുരുക്കം ചില ശതകോടീശ്വരന്മാർ ഉണ്ടെന്നത് ശരിയാണ്. പക്ഷേ എച്ചിലിലകൾക്ക് വേണ്ടി തെരുവ് നായകളോട് കടിപിടി കൂടുന്ന ലക്ഷക്കണക്കിന് ദരിദ്ര ബാല്യങ്ങളുടേത് കൂടിയാണ് ഇൻഡ്യ എന്ന് നാം - പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങൾ അറിയണം.
അവർ ഭക്ഷണത്തിന്റെ മഹത്വം, അതിന്റെ മൂല്യം, മേൽസൂചിപ്പിച്ച നമ്മുടെ അന്നദാതാക്കളുടെ ത്യാഗവും കഠിനാധ്വാനവും - ഇതിനെക്കുറിച്ചൊക്കെ അറിഞ്ഞു വേണം വളർന്നുവരാൻ.
ചിലരുണ്ട്, പ്രതാപം കാണിക്കാനായി എത്ര വേണമെങ്കിലും വിളമ്പിക്കോളൂ , അധികം വരുന്നത് വല്ല അനാഥാലയത്തിലും കൊടുക്കാം എന്ന് അവർ പറയുന്നത് കേൾക്കാം. എത്ര മാത്രം തെറ്റായ ചിന്താഗതിയാണിത്?
എത്ര തെറ്റായ സന്ദേശമാണ് ഇവരുടെ വിഷലിപ്തമായ വാക്കുകൾ സമൂഹത്തിന് പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് പകർന്നു നല്കുന്നത്? നമുക്ക് ബാക്കി വരുന്നത് തിന്നു തീർക്കാനാണോ അവർ കാത്തിരിക്കുന്നത്?
നിങ്ങൾ എന്തെങ്കിലും നല്കുന്നുവെങ്കിൽ അത് നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തോടുള്ള നിങ്ങളുടെ കടപ്പാടാണ്, കടമയാണ്, ഉത്തരവാദിത്തമാണ്. അവർ സ്വീകരിക്കുന്നത് നിങ്ങളുടെ ഔദാര്യമല്ല, മറിച്ച് അതവരുടെ അവകാശമാണ്.
ഭക്ഷണം ആവോളം പാകം ചെയ്യുകയും വിളമ്പുകയും കഴിക്കുകയും ചെയ്യുന്ന ഉൽസവങ്ങളുടെ മുഹൂർത്തങ്ങളിൽ നമ്മുടെ ഹൃദയത്തിൽ കൃതജ്ഞത നിറഞ്ഞു തുളുമ്പണം - നമ്മെ അതിനു കഴിവുള്ളവരാക്കി തീർത്ത ഈ പ്രപഞ്ച ശക്തിയോട് നാം നന്ദി ഉള്ളവരാകണം.
ഭക്ഷണം മുന്നിൽ വരുമ്പോൾ അതിനു കാരണക്കാരായ സമൂഹത്തിലെ നമ്മുടെ സഹജീവികളെ മനസാ സ്മരിക്കണം- ‘അന്നദാതാ സുഖീ ഭവ:’. ഈ അന്നം എന്റെ മുന്നിൽ എത്തിച്ചവർക്ക് - കർഷകർ മുതൽ മുമ്പ് പറഞ്ഞ എല്ലാ വിഭാഗങ്ങളും ഉൾപ്പെടെ നമുക്ക് ഭക്ഷണം ഇപ്പോൾ വിളമ്പിത്തന്ന വ്യക്തി വരെയുള്ളവർക്ക് - എല്ലാ സുഖവും നന്മയും ഉണ്ടാകട്ടെ എന്നാണ് ഈ പ്രാർഥനയുടെ അർഥം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















