കണ്ണൂർ: പ്രമുഖ ചരിത്രകാരൻ എം.ജി.എസ്. നാരായണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള സ്നേഹാദരമായി പുസ്തക കവർ പ്രകാശനം സംഘടിപ്പിച്ചു. ഡോ. കെ.കെ.എൻ. കുറുപ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് 'എം.ജി.എസ്. സ്മൃതി' ഉദ്ഘാടനവും പ്രകാശനവും നിർവ്വഹിച്ചു. ഡോ. പി. മോഹൻദാസ് പുസ്തകം ഏറ്റുവാങ്ങി.
ആന്ധ്രാപ്രദേശിലെ ഡോ. പി. ചെന്നറെഡ്ഡിയും ഡോ. കെ.കെ.എൻ. കുറുപ്പും ചേർന്നാണ് എം.ജി.എസ്. നാരായണനെക്കുറിച്ചുള്ള പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ചടങ്ങിൽ ഡോ. എം.ടി. നാരായണൻ, ഡോ. എ. വത്സലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി വേണം
വയനാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലയിൽ ഒരു ട്രൈബൽ യൂണിവേഴ്സിറ്റി (ഗോത്ര സർവ്വകലാശാല) അടിയന്തരമായി ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡോ. കെ.കെ.എൻ. കുറുപ്പ് ഫൗണ്ടേഷന് തുടക്കം
പരിപാടിയോടനുബന്ധിച്ച് ഡോ. കെ.കെ.എൻ. കുറുപ്പ് ഫൗണ്ടേഷന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. വരും കാലങ്ങളിൽ ചരിത്ര പഠനം, സെമിനാറുകൾ, ശിൽപ്പശാലകൾ, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സഹായം തുടങ്ങിയ വൈജ്ഞാനിക പദ്ധതികൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കും.
മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി പ്രസിഡന്റ് പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. ബൈജു സ്വാഗതവും ലൈബ്രറി സെക്രട്ടറി സി.പി. രാജൻ നന്ദിയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















