പ്രായമാകുമ്പോൾ അമ്മയിലേക്കുള്ള ദൂരം കുറയുകയും
മകനിലേക്കുള്ള ദൂരം കൂടുകയും ചെയ്യുന്നു.
ഓർമ്മയുടെ തുഞ്ചത്ത് എവിടെയോ തൂങ്ങി കിടക്കുന്ന
ഗർഭപാത്രത്തിലെ വള്ളികൾ
നമ്മെ വന്നു തൊടുന്നു.
ഒരു താരാട്ടിൻ്റെ ഈണവും മധുരവും നമ്മെ പൊതിയുന്നു.
തത്തി തത്തിയുള്ള നടത്തത്തിൽ
വീണു കാലുപൊട്ടുമ്പോൾ മുറിവിനെ ഊതിയുണക്കുന്ന മാന്ത്രികത.
കുരുന്നില പോലുള്ള പ്രാണനെവെയിലും മഴയും തട്ടാതെ
പൊന്നി പൊരുങ്ങി ഇലകളും കമ്പുകളും നിറച്ച് പച്ചതഴപ്പാക്കിയത്.
കാലവും വെളിച്ചവും വായുവും ജലവും മോഹവും മുക്തിയും
അമ്മയെന്ന ഏകകത്തിൽ
ചുറ്റിത്തിരിഞ്ഞ കാലം.
എത്ര വളർന്നാലു എത്ര യകന്നാലും
ഒരു തുള്ളി പോലും വറ്റാത്ത നിറവ് .അറിയാത്ത വഴികളിൽ
വഴി കാട്ടിയായ ഏക നക്ഷത്രമായി അമ്മയുണ്ടാവും.
ഒരു പ്രാർത്ഥന രൂപമായി. എത്ര വളർന്നാലും അമ്മയെന്ന അവലംബം തരുന്ന സുരക്ഷിതത്വം മറ്റൊരു കൈകൾക്കും ഉണ്ടാവുമെന്നും തോന്നുന്നില്ല.
മകൻ തന്നോളം വളർന്നാൽ
താനെന്ന് വിളിക്കണമെന്നാ പറയാറ് .എന്നാലും ഇപ്പോഴും
അവൻ്റെ കൈപിടിച്ച്
വഴിയിലൂടെ നടക്കാൻ തോന്നും
ഒരുരുള ചോറ് വായിലേക്ക്
നൽകാൻ ആഗ്രഹിക്കും.
ആഗ്രഹങ്ങളെ മനസ്സിലടക്കി
തന്നോളം പോന്നവനെ സ്‌നേഹിക്കണം. ഇതുവരെ മക്കൾക്ക് അറിവ് പകർന്നതിൽ നിന്നും ഇനി അവരിൽ നിന്നും പഠിച്ചു തുടങ്ങണം ഇതുവരെ നടന്ന വഴികളെ അളവ് കോലെടുത്ത് അളന്ന് നോക്കണം
ബാറ്റൺ കൈമാറാനായെന്ന തോന്നൽ വന്നാൽ താളഭംഗമില്ലാതെ കരുതലോടെ ഉത്തരവാദിത്തത്തിൻ്റെ ആകാശം തുറന്നു കൊടുക്കണം
മൺതരി മുതൽ മഹാകാശം വരെയുള്ള യാത്രയിൽ ഹൃദയ സ്പന്ദനം തൊട്ടറിയുന്ന നിഴലായി മാറണം.കാലത്തിൻ്റെ സാക്ഷിയായി ഒരു പൂമ്പാറ്റയുടെ ജൻമ സാഫല്യമാണ് നമ്മുടേതെന്ന മഹാസത്യത്തിൻ്റെ
നിർവ്വാണത്തിൽ പരിത്യക്തനാവുക തന്നെ വേണം.....
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















