അഴുക്കുചാലിനടിയിലൂടെ കുടിവെള്ളവിതരണം

അഴുക്കുചാലിനടിയിലൂടെ കുടിവെള്ളവിതരണം
അഴുക്കുചാലിനടിയിലൂടെ കുടിവെള്ളവിതരണം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Apr 25, 04:51 PM
SAMUDRA
NISH
yoga

ചോമ്പാല : കുടിവെള്ളം ശുദ്ധമായിരിക്കണം .അത് കിണർ വെള്ളമാണെങ്കിലും പൈപ്പുവെള്ളമാണെങ്കിലും കുഴൽക്കിണർ ജലമായാലും ശുദ്ധവും സുരക്ഷിതവുമാണെന്ന് ആഗ്രഹിക്കാത്ത വരില്ല .

ജനങ്ങളുടെ ജീവൻ പണയപ്പെടുത്തി അഴുക്കുചാലിനുള്ളിലൂടെ കുടിവെള്ള പൈപ്പുകൾ കടന്നുപോകുന്നു. ചോമ്പാല ഹാർബർ റോഡിൽ ബി.ഇ.എം സ്‌കൂളിന് താഴെ സുധാസദനം മുക്കിൽ നിന്നും വടക്കോട്ടു തിരിയുന്ന റോഡിന്റെ തുടക്കത്തിലാണ് ഈ അപകടകരമായ കാഴ്ച. പ്രദേശത്തെ പ്രധാന ഓവുചാലിലൂടെയാണ് സുരക്ഷിതമായിരിക്കേണ്ട കുടിവെള്ള പൈപ്പുകൾ കടത്തിവിട്ടിരിക്കുന്നത്.


മാലിന്യങ്ങൾക്കിടയിലൂടെ ശുദ്ധജലം

പാതിരിക്കുന്നിലെ വീടുകളിൽ നിന്നുള്ള അഴുക്കും അലക്കുസോപ്പ് മാലിന്യങ്ങളും ഒഴുകിപ്പോകുന്ന പ്രധാന ഓവുചാലാണിത്. ഹാർബർ റോഡിന്റെ ഇരുവശങ്ങളിൽ നിന്നും മലവെള്ളപ്പാച്ചിൽ പോലെ ഒഴുകിയെത്തുന്ന കല്ലും മണ്ണും കുപ്പിച്ചില്ലും ഈ ചാലിലൂടെയാണ് കടന്നുപോകുന്നത്. ഈ മാലിന്യക്കൂമ്പാരത്തിന് നടുവിലൂടെയാണ് വെറും ഒരിഞ്ച് വണ്ണമുള്ള പി.വി.സി പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നത്.



mkmkmk

ഉയരം കൂടിയ ഹാർബ്ബർ റോഡിന്റെ രണ്ടുവശങ്ങളിൽ നിന്നും മലവെള്ളപ്പാച്ചിൽപോലെ സകലമാന മാലിന്യങ്ങളും കല്ലും മണ്ണും കുപ്പിച്ചില്ലും എല്ലാം ഒലിച്ചിറങ്ങുന്നിടത്താണ് ഒരിഞ്ച് വണ്ണത്തിലുള്ള പി വി സി പൈപ്പിലൂടെ കുടിവെള്ളം കടത്തിവിടുന്നത് .

ദുരന്തം വിളിച്ചുവരുത്തുന്ന അനാസ്ഥ

ഏതെങ്കിലും കാരണവശാൽ ഈ പൈപ്പിൽ നേരിയ ചോർച്ചയോ സുഷിരങ്ങളോ ഉണ്ടായാൽ അഴുക്കുചാലിലെ മലിനജലം കുടിവെള്ളത്തിൽ നേരിട്ട് കലരും. ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ ഇത് കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. നിലവിൽ ഏത് സ്രോതസ്സിൽ നിന്നുള്ള ജലമാണ് ഇതിലൂടെ കടന്നുപോകുന്നതെന്നോ ഇത് ഉപയോഗയോഗ്യമാണോ എന്നോ ഉള്ള കാര്യത്തിൽ പോലും വ്യക്തതയില്ല.


"അഴുക്കുചാലിലെ മാലിന്യം പൈപ്പുവെള്ളത്തിൽ കലരുമെന്നു പറയാൻ ഏത് നാലാം ക്ലാസ്സുകാരനുമാവും. ഇതൊരു വലിയ ദുരന്തത്തിന് വഴിവെക്കും മുൻപ് അധികൃതർ ഉണരണം."


അഴിയൂർ പഞ്ചായത്തിലെ ആരോഗ്യവിഭാഗം അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് ഈ പൈപ്പ് ലൈൻ ഓവുചാലിൽ നിന്നും മാറ്റിസ്ഥാപിക്കണമെന്നും വലിയൊരു ആരോഗ്യ ദുരന്തം ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


നാട്ടുകാഴ്ച്ചകൾ :ദിവാകരൻ ചോമ്പാല 

nnnnmmm

ആര് നീക്കും ഈ മാലിന്യങ്ങൾ ?

ചോമ്പാൽ ഹാർബർ റോഡിൽ മാലിന്യക്കൂമ്പാരം: കരാറുകാരുടെ അനാസ്ഥയിൽ വലഞ്ഞ് നാട്ടുകാർ

ചോമ്പാൽ: ഹാർബർ റോഡിൽ ശ്രീനാരായണ ഗുരു പഠനകേന്ദ്രം റോഡ് ആരംഭിക്കുന്ന ഭാഗത്തെ ഓവുചാൽ നവീകരണം നാട്ടുകാർക്ക് ആശ്വാസമായെങ്കിലും, നിർമ്മാണത്തിന് ശേഷം അവശേഷിപ്പിച്ച മാലിന്യങ്ങൾ ഇപ്പോൾ വില്ലനാകുന്നു. ഓവുചാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചതോടെ റോഡിൽ കെട്ടിനിൽക്കുന്ന വെള്ളക്കെട്ട് ഒഴിവായി .കുട്ടികൾ സൈക്കിൾ ഓടിക്കുമ്പോഴുണ്ടാകുന്ന അപകടഭീതിയും ഒഴിഞ്ഞെങ്കിലും, കരാറുകാർ ഉപേക്ഷിച്ചുപോയ സിമന്റ് ചാക്കുകൾ പ്രദേശവാസികൾക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.


മാസങ്ങളായി തുടരുന്ന അനാസ്ഥ

നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച എണ്ണത്തിലേറെ ഒഴിഞ്ഞ സിമന്റ് ചാക്കുകളാണ് പ്രവൃത്തി കഴിഞ്ഞിട്ടും നീക്കം ചെയ്യാതെ ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്. മാസങ്ങളായി വെയിലേറ്റും മഴ നനഞ്ഞും ഇവ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. മണ്ണിൽ അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക് സിമന്റ് ചാക്കുകൾ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.


മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു

റോഡരികിൽ ഉപേക്ഷിച്ചുപോയ ഈ ചാക്കുകൾക്കിടയിലേക്ക് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ വീട്ടുമാലിന്യങ്ങൾ അടക്കം തള്ളുന്നതായും ആക്ഷേപമുണ്ട്. ഇതോടെ പ്രദേശം ഒരു സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. വ്യക്തികൾക്ക് തനിയെ നീക്കം ചെയ്യാൻ കഴിയുന്നതിലും വലിയ അളവിലുള്ള മാലിന്യമാണിത്. മണ്ണിലലിയാത്ത ഇവ എവിടെ കൊണ്ടുപോയി സംസ്കരിക്കും എന്നതും നാട്ടുകാരെ കുഴക്കുന്ന ചോദ്യമാണ്.


പഞ്ചായത്ത് ഇടപെടണമെന്ന് ആവശ്യം

മഴക്കാലം എത്തുന്നതോടെ ഈ മാലിന്യങ്ങൾ ഓവുചാലിലെ നീരൊഴുക്ക് തടസ്സപ്പെടുത്താനും, പകർച്ചവ്യാധികൾ പടരാനും സാധ്യതയുണ്ട്. അതിനാൽ:


നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന കരാറുകാർ, അവർ അവശേഷിപ്പിക്കുന്ന മാലിന്യങ്ങൾ കൂടി നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം കാണിക്കണമെന്നാണ് നാട്ടുകാരുടെ പൊതുവായ ആവശ്യം. അഴിയൂർ പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


നാട്ടുകാഴ്ച്ചകൾ :ദിവാകരൻ ചോമ്പാല 


high

മീത്തലെ മുക്കാളിയിൽ വെളിച്ചം വിളക്കന്വേഷിക്കുന്നു 

ലക്ഷങ്ങൾ ചെലവിട്ട ഹൈമാസ്റ്റ് വിളക്കുകൾ മണ്ണിൽ പുതയുന്നു

ചോമ്പാല: മീത്തലെ മുക്കാളിയിൽ ഒരു കാലത്ത് വെളിച്ചം വിതറിയിരുന്ന ഹൈമാസ്റ്റ് വിളക്കുകൾ ഇന്ന് അനാഥമായി മണ്ണിൽ പുതഞ്ഞു കിടക്കുന്നു. ദേശീയപാതാ വികസനത്തിന് മുൻപ് വലിയ ആഘോഷങ്ങളോടെ സ്ഥാപിച്ച ഈ ദീപസ്തംഭം, ഇന്ന് അധികൃതരുടെ അവഗണനയുടെ സ്മാരകമായി മാറിയിരിക്കുകയാണ്.


നാണുവേട്ടന്റെ സ്മരണയോടുള്ള അവഗണന

മുൻ മന്ത്രിയും ജനപ്രിയ നേതാവുമായ സി.കെ. നാണുവിന്റെ എം.എൽ.എ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ചാണ് മീത്തലെ മുക്കാളി ജംഗ്ഷനിൽ ഈ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. നാട്ടുകൂട്ടായ്മയുടെ വലിയൊരു ആഘോഷമായിട്ടായിരുന്നു അന്ന് ഇതിന്റെ ഉദ്ഘാടനം നടന്നത്. എന്നാൽ ദേശീയപാതാ വികസനം ആരംഭിച്ചതോടെ ഈ വിളക്കുകാൽ അഴിച്ചുമാറ്റപ്പെട്ടു. വർഷങ്ങളായി ഇത് മണ്ണിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.


പൊതുമുതൽ നശിക്കുന്നു

വിലപിടിപ്പുള്ള ഈ വിളക്കിന്റെ പ്രധാന ഭാഗങ്ങൾ സുരക്ഷിതമായി എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ അതോ ആക്രിക്കച്ചവടക്കാർ കൊണ്ടുപോയോ എന്ന ആശങ്കയിലാണ് നാട്ടുകാർ. 'വീണിതല്ലോ കിടക്കുന്നു ധരണിയിൽ' എന്ന അവസ്ഥയിൽ, ഏറ്റെടുക്കാൻ ആളില്ലാത്ത മൃതശരീരം പോലെയാണ് ഈ വിളക്കുകൾ ഇന്ന് കിടക്കുന്നത്. പൊതുമുതൽ ഇത്തരത്തിൽ നശിപ്പിക്കുന്നത് ഭരണകൂടത്തിന്റെ വലിയ വീഴ്ചയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.


മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം

ദേശീയപാത പൂർത്തിയാകുമ്പോൾ ജംഗ്ഷനുകളിൽ പുതിയ വെളിച്ച സംവിധാനങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ, നശിച്ചുകൊണ്ടിരിക്കുന്ന ഈ ദീപസ്തംഭം സുധാസദനം മുക്കിലോ ഹാർബർ പരിസരത്തോ പോലെ വെളിച്ചം ആവശ്യമുള്ള മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കാമായിരുന്നു. ഇതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല .


"സ്വന്തം മുതലായിരുന്നെങ്കിൽ അധികൃതർ ഇങ്ങനെ ചെയ്യുമായിരുന്നോ? 

വന്ദ്യവയോധികനായ സി.കെ. നാണുവേട്ടന്റെ മഹത്വത്തിന് പോലും മങ്ങലേൽപ്പിക്കുന്ന രീതിയിലാണ് ഈ വിളക്കുകൾ നാശത്തിന്റെ പടുകുഴിയിൽ കിടക്കുന്നത്. തുരുമ്പെടുത്ത് തീരുന്നതിന് മുൻപ് ഇത് മാറ്റിസ്ഥാപിക്കണം."

— നാട്ടുക്കൂട്ടങ്ങളുടെ പ്രതികരണം


ഉദ്ഘാടനത്തിന് വിളമ്പിയ പായസത്തിന്റെ മധുരം മാറും മുൻപേ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഈ പൊതുമുതലിനെ മറന്നുവെന്ന ത് ഖേദകരമാണ്. 

രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത് ഒന്നാണ്:

ഈ വെളിച്ചം അനാഥമായി കിടക്കാൻ അനുവദിക്കരുത്, അത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരിടത്തേക്ക് എത്രയും വേഗം മാറ്റണം.


നാട്ടുകാഴ്ച്ചകൾ :ദിവാകരൻ ചോമ്പാല 

mannan-anjali-advt_1777132961
MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മീത്തലെ മുക്കാളിയിൽ വെളിച്ചം വിളക്കന്വേഷിക്കുന്നു
കാഴ്ച്ചയും കാഴ്ച്ചപ്പാടും മതിയായില്ലേ ഈ കൊലക്കളിയാട്ടം? :ദിവാകരൻ ചോമ്പാല
SAMUDRA