മാരകവിഷം കുത്തിവെച്ച തണ്ണിമത്തനുകൾ: ലാഭക്കൊതിക്ക് നമ്മൾ നൽകേണ്ടി വരുന്നത് സ്വന്തം ജീവിതമോ? : ദിവാകരൻ ചോമ്പാല (സംസ്ഥാന കോർഡിനേറ്റർ, ഭക്ഷ്യശ്രീ)

മാരകവിഷം കുത്തിവെച്ച തണ്ണിമത്തനുകൾ: ലാഭക്കൊതിക്ക് നമ്മൾ നൽകേണ്ടി വരുന്നത് സ്വന്തം ജീവിതമോ? : ദിവാകരൻ ചോമ്പാല (സംസ്ഥാന കോർഡിനേറ്റർ, ഭക്ഷ്യശ്രീ)
മാരകവിഷം കുത്തിവെച്ച തണ്ണിമത്തനുകൾ: ലാഭക്കൊതിക്ക് നമ്മൾ നൽകേണ്ടി വരുന്നത് സ്വന്തം ജീവിതമോ? : ദിവാകരൻ ചോമ്പാല (സംസ്ഥാന കോർഡിനേറ്റർ, ഭക്ഷ്യശ്രീ)
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Apr 24, 04:58 PM
SAMUDRA
NISH
yoga

ചുട്ടുപൊള്ളുന്ന വേനലിൽ മലയാളിയുടെ ദാഹം തീർക്കാൻ വിപണിയിൽ തണ്ണിമത്തനുകൾ സുലഭമാണ്. എന്നാൽ, നാം കൗതുകത്തോടെ നോക്കുന്ന ആ കടുംചുവപ്പ് നിറം ഒരുപക്ഷേ മരണത്തിലേക്കുള്ള ചായക്കൂട്ടാണെങ്കി ലോ?  

ഇന്ന് രാവിലെ വടക്കേ മുക്കാളിയിൽ പഴയ സുഹൃത്ത് റിട്ട :ഡെപ്യുട്ടി കളക്റ്റർ ശ്രീധരനെ കണ്ടു .

ഉരുകിയൊലിക്കുന്ന ചൂടിനെക്കുറിച്ച് പറഞ്ഞപ്പോൾ നല്ല വത്തക്ക അഥവാ തണ്ണിമത്തൻ ഫ്രിഡ്ജിൽ എപ്പോഴും കരുതുന്നത് നല്ലതാണെന്ന എന്റെ അഭിപ്രായത്തെ അടിമുടി വിമർശിച്ചായിരുന്നു മിസ്റ്റർ ശ്രീധരൻ വാചാലനായത് .

നമ്മുടെ മാർക്കറ്റിൽ വത്തക്ക വിൽക്കുന്ന പാവം കച്ചവടക്കാർ കഥയെന്തറിഞ്ഞു ?" 

അവർക്കു വത്തക്ക നൽകുന്ന മൊത്തക്കച്ചവടക്കാർ എന്തറിഞ്ഞു ? 

ഈ നികൃഷ്ഠകർമ്മത്തിൻ്റെപുറകിൽ വമ്പൻ സ്രാവുകളാണുള്ളത്.

മനുഷ്യനെ കൊന്നിട്ടായാലും വേണ്ടില്ല തനിക്ക് പണക്കാരനാകണം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്നവർ ഏറെ വിഹരിക്കുന്ന മേഖലയാണ് ഭക്ഷ്യവസ്തുതുക്കളുടെ നിർമ്മാണവും വിതരണവും.

ലാഭക്കൊതി മൂത്ത ചില മനുഷ്യദ്രോഹികൾ നമ്മുടെ അടുക്കളകളിലേക്ക് എത്തിക്കുന്നത് പച്ചയായ വിഷമാണ്. 

'ശുദ്ധമായ ഭക്ഷണം ജന്മാവകാശം' എന്ന് നാം ഉറക്കെ വിളിച്ചുപറയുമ്പോൾ, ആ അവകാശത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്ന നികൃഷ്ട ജന്മങ്ങളെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിഷജന്തുക്കളെക്കാൾ അപകടകാരികളാണിക്കൂട്ടർ ....മീനിലും മാങ്ങയിലും എന്തിനു തെങ്ങിലിരിക്കുന്ന ഇളനീർ വെള്ളത്തിൽ വരെ മായം .എല്ലാമറിയുന്ന അധികാരിവർഗ്ഗം മുറപോലെ പ്രവർത്തിക്കുന്നുമുണ്ട് .


ചുവപ്പല്ല, ഇത് മാരകമായ 'എറിത്രോസിൻ' .അറിവുള്ളബവരിൽ നിന്നും സമാഹരിച്ച വിവരങ്ങൾ പങ്കുവെയ്ക്കുന്നു ....


തണ്ണിമത്തൻ വിളയുന്നതിന് മുൻപേ പറിച്ച്, അതിനുള്ളിലേക്ക് സിറിഞ്ചുകൾ വഴി കുത്തിവെക്കുന്ന രാസവസ്തുവാണ് എറിത്രോസിൻ  .

'റെഡ് ഡൈ നമ്പർ 3' എന്നറിയപ്പെടുന്ന ഈ കൃത്രിമ വർണ്ണവസ്തു കൽക്കരി ടാറിൽ നിന്നാണ് നിർമ്മിക്കുന്നത്. ശരിയായി വിളയാത്ത തണ്ണിമത്തന് ആകർഷകമായ ചുവപ്പ് നിറം നൽകാൻ ഇത് ഉപയോഗിക്കുന്നു. ഇതിനുപുറമെ മധുരം കൂട്ടാൻ സാക്കറിൻ പോലുള്ള രാസവസ്തുക്കളും ചേർക്കുന്നുണ്ട്.


ഈ വിഷപ്പഴം നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കും?

എറിത്രോസിൻ കലർന്ന തണ്ണിമത്തൻ കഴിക്കുന്നത് നിസ്സാരമായ അസ്വാസ്ഥ്യങ്ങളല്ല ഉണ്ടാക്കുന്നത്:


തൈറോയ്ഡ് തകരാറുകൾ: ഈ രാസവസ്തു തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ താളംതെറ്റിക്കുകയും ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുകയും ചെയ്യും.


കുട്ടികളിലെ സ്വഭാവവ്യതിയാനം: കൃത്രിമ നിറങ്ങൾ അമിതമായി ഉള്ളിലെത്തുന്നത് കുട്ടികളിൽ അമിത ചഞ്ചലതയ്ക്കും ശ്രദ്ധക്കുറവിനും കാരണമാകുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായറിയുന്നു

 എറിത്രോസിന്റെ നിരന്തരമായ ഉപയോഗം ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളിലുണ്ടാക്കും.

അലർജിയും ശ്വാസതടസ്സവും: ആസ്ത്മയുള്ളവരിലും അലർജി രോഗികളിലും ഇത് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കും.

എങ്ങനെ തിരിച്ചറിയാം? (ജനങ്ങളുടെ ശ്രദ്ധയ്ക്ക്)

കോട്ടൺ ടെസ്റ്റ്: മുറിച്ച തണ്ണിമത്തന്റെ ഉപരിതലത്തിൽ അല്പം പഞ്ഞി കൊണ്ട് മെല്ലെ ഉരസുക. പഞ്ഞിയിൽ ചുവപ്പ് നിറം പടരുകയാണെങ്കിൽ അത് കൃത്രിമ ഡൈ ആണെന്ന് ഉറപ്പിക്കാം.


വെള്ളത്തിൽ ഇടുക:

ഒരു കഷ്ണം തണ്ണിമത്തൻ വെള്ളത്തിൽ ഇട്ടു നോക്കുക. വെള്ളത്തിന് ചുവപ്പ് നിറം പടരുകയാണെങ്കിൽ അത് കുത്തിവെച്ച വിഷമാണ്. സ്വാഭാവിക നിറം വെള്ളത്തിൽ പെട്ടെന്ന് പടരില്ല.


നാരുകളുടെ നിറം:

തണ്ണിമത്തനുള്ളിലെ നാരുകൾ വെള്ളയോ മഞ്ഞയോ നിറത്തിലായിരിക്കണം. അവയും കടുംചുവപ്പ് നിറത്തിലാണെങ്കിൽ അത് രാസവസ്തുവിന്റെ ഫലമാണ്.


കുത്തിവെപ്പ് പാടുകൾ:

പുറംതോടിൽ അസ്വാഭാവികമായ ചെറിയ ദ്വാരങ്ങളോ കറുത്ത പാടുകളോ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.


ഒരു താക്കീത്

സഹജീവികളുടെ ജീവൻ വെച്ച് പന്താടുന്ന ഇത്തരം മനുഷ്യദ്രോഹികൾക്ക് മാപ്പില്ല. നിസ്സാരമായ ലാഭത്തിന് വേണ്ടി ഒരു തലമുറയെ മാരകമായ രോഗങ്ങളിലേക്ക് തള്ളിവിടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.


പൊതുജനങ്ങളോട് ഒരു അഭ്യർത്ഥനഅല്ലെങ്കിൽ അപേക്ഷ : കടുംചുവപ്പ് നിറത്തിന് പിന്നാലെ പോകാതെ, വിശ്വസിക്കാവുന്ന ഇടങ്ങളിൽ നിന്ന് മാത്രം പഴങ്ങൾ വാങ്ങുക. ഭക്ഷ്യസുരക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 'ഭക്ഷ്യശ്രീ' പ്രവർത്തകരെയോ ഭക്ഷ്യസുരക്ഷാ വകുപ്പിനെയോ വിവരമറിയിക്കുക.


'ശുദ്ധമായ ഭക്ഷണം ഓരോ പൗരന്റെയും ജന്മാവകാശം '-ആരോഗ്യമുള്ള ഒരു നാടിനായി നമുക്ക് കൈകോർക്കാം. ഓർക്കുക, നിങ്ങൾ കഴിക്കുന്ന ഓരോ തണ്ണിമത്തനും ഒരുപക്ഷേ നിങ്ങളുടെ ജീവന്റെ വിലയായിരിക്കാം.'


...ചിത്രം :പ്രതീകാത്മകം 


bhakshyasree-large

'ശുദ്ധമായ ഭക്ഷണം ഓരോ

പൗരന്റെയും ജന്മാവകാശം 

pothicchorr-kkn-sreeni
MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മതിയായില്ലേ ഈ കൊലക്കളിയാട്ടം? :ദിവാകരൻ ചോമ്പാല
SAMUDRA