ഇന്നലെ ദുരന്തമുണ്ടായ വാൽപ്പാറയിൽ വച്ച് 42 വർഷം മുമ്പ് സമാനമായ ഒരു അപകടത്തിൽ പെട്ടത് ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.: ഡോ .റിജി ജി നായർ
കാടമ്പാറ എന്ന സ്ഥലത്ത് അണ്ടർഗ്രൗണ്ട് പവർ ഹൗസിന്റെയും ടണലിന്റെയും പണി നടത്തിയിരുന്ന ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്ന സമയത്ത് ഞായറാഴ്ച വാൽപാറയിൽ പോയി കാഴ്ച കാണുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്ന ഒരേ ഒരു വിനോദം മാത്രമാണ് ഉണ്ടായിരുന്നത്.
ഞാനും മറ്റ് മൂന്ന് യുവ എഞ്ചിനിയർമാരും യാത്ര ചെയ്ത അംബാസ്സഡർ കാർ നിയന്ത്രണം വിട്ട് ഒരു കൊക്കയിലേക്ക് ചരിഞ്ഞു നിൽക്കുകയായിരുന്നു. ഒരു മുറിവ് പോലും പറ്റാതെ എല്ലാവരും കാറിനു പുറത്തിറങ്ങി.
ഓടിക്കൂടിയ നാട്ടുകാർ കാർ വലിച്ചു കയറ്റാൻ ആലോചിച്ചെങ്കിലും അവർ അതിനു മുതിർന്നില്ല. വടം കെട്ടി വലിക്കുകയോ മറ്റോ ചെയ്‌താൽ ഒരു ചെറിയ കല്ലിൽ ഉടക്കി നിൽക്കുന്ന കാർ താഴെ കൊക്കയിലേക്ക് മറിയും എന്നാണ് അവർ പറഞ്ഞത്.
പിന്നീട് പരിചയ സമ്പന്നരായ മറാത്തി ഖലാസിമാർ ക്രെയിനുമായി വന്ന് കാർ വലിച്ചു പൊക്കി എടുക്കുകയായിരുന്നു.
വാൽക്കഷ്ണം: തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി ഉണ്ടായിരുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















