വേനലവധിയുടെ തണൽപറ്റി നാട്ടുമ്പുറത്തെ പാടവരമ്പുകളും ഇടവഴികളും സജീവമാകുന്ന കാലമാണിത്. സ്കൂൾ പൂട്ടിയാൽ പിന്നെ കുട്ടികൾക്ക് മണ്ണപ്പത്തിന്റെ മണമാണ്. എന്നാൽ, ഡിജിറ്റൽ യുഗത്തിലെ സ്ക്രീൻ കാഴ്ചകൾക്കപ്പുറം, ചോമ്പാൽ ഹാർബർ റോഡിന്റെ ഓരത്ത് ഒരു കൊച്ചു പെൺകുട്ടിയുടെ നേതൃത്വത്തിൽ വിരിയുന്ന കൗതുകക്കാഴ്ചകൾ ഇന്ന് വഴിയാത്രക്കാരുടെ കണ്ണ് തുറപ്പിക്കുന്നു.
ഹാർബ്ബർ റോഡരികിൽ പഴയ ഓലയും പി.വി.സി പൈപ്പും സാരിത്തുമ്പു കളും വലിച്ചുകെട്ടിക്കൊണ്ട് മനോഹരമായ ഒരു 'കുഞ്ഞു സൂപ്പർ മാർക്കറ്റ്' ഉയർന്നിട്ടുണ്ട്.
ഈ സംരംഭത്തിന്റെ നട്ടെല്ലും ചുക്കാൻ പിടിക്കുന്ന കരുത്തും നിയ എന്ന മിടുക്കിയാണ്. പോക്കറ്റിൽ കാശില്ലാത്തവരുടെ സൗകര്യത്തിനായി കാലാനുസൃതമായ നിലയിൽ ഗൂഗിൾ പേവഴി പേമെൻറ് നല്കാൻ നമ്പർ എഴുതിവെച്ചിട്ടുണ്ട് .
വെറുമൊരു കളിപ്പീടികയല്ല ഇത്; അഞ്ചിലും ആറിലും പഠിക്കുന്ന ഈ കുരുന്നുകൾ വ്യാപാരത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത് നിയയുടെ കൃത്യമായ നേതൃത്വത്തിലാണ്. കൂട്ടിന് സഹോദരൻ നിവേദും കൂട്ടുകാരൻ നേസലുമുണ്ട്.
ഈ കുട്ടികൾക്ക് സ്‌കൂളവധിയിൽ കളിച്ചുപഠിക്കാൻ അവസരമൊരുക്കിയ രക്ഷാകർത്താക്കൾ അഭിനന്ദനമർഹിക്കുന്നു .
വഴിയാത്രക്കാരെ സ്നേഹപൂർവ്വം വിളിച്ച്, അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് സാധനങ്ങൾ വിൽക്കുന്ന നിയ യുടെ പക്വത കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെട്ടുപോകും.
ഈ കുട്ടി 'സെയിൽസ് എക്സിക്യുട്ടീവ് ' തടഞ്ഞിടാത്ത വഴിയാത്രക്കാരില്ല .എന്തെങ്കിലുമൊക്കെ വാങ്ങാതെ ആരും വെറുംകൈയോടെ പോകാറുമില്ല , മുല്ലപ്പൂവും മുടിപ്പിന്നും മിഠായിയും മാത്രമല്ല, ഈ കൊടുംചൂടിൽ ആശ്വാസമേകാൻ അവൾ കരുതിവെച്ച 'ബത്തക്ക വെള്ളവും' നാടൻ തണുപ്പിച്ച മോരും ആ കുട്ടിപ്പീടികയിലെ താരം തന്നെയാണ്. "വിത്തിൽ വൃക്ഷം ഒളിച്ചിരിക്കുന്നു" എന്നതുപോലെ, നാളത്തെ വലിയൊരു സംരംഭക നിയ എന്ന ഈ കൊച്ചു മിടുക്കിയിൽ ഒളിഞ്ഞിരിപ്പുണ്ട്.ഒപ്പത്തിനൊപ്പം എന്നനിലയിൽ അവളുടെ സഹോദരനും ചങ്ങാതിയായ നേസലുമുണ്ട്
ഓർമ്മകളിലെ നിലക്കടല വറുത്ത കാലം
ഈ കുട്ടിപ്പീടിക കാണുമ്പോൾ മനസ്സിലെ ഓർമ്മച്ചെപ്പുകൾ പത്തറുപത് വർഷം പിന്നിലേക്ക് തുറക്കപ്പെടുകയാണ്. അന്ന് സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകൻ മുക്കാളിയിലെ തന്റെ വീട്ടുപടിക്കൽ കടല വിൽക്കുമായിരുന്നു. അമുൽ പാക്കിന്റെ കുഞ്ഞു പാട്ടകളിൽ തൊലി പൊളിക്കാത്ത നിലക്കടലകൾ വറുത്ത് നിറച്ച്, "കടല... കടല... ചൂടുള്ള കടല..." എന്ന് അവൻ വിളിച്ചു പറയുമ്പോൾ കൂട്ടിന് അവന്റെ കൊച്ചു സഹോദരിയൂ മുണ്ടാകും.
അന്ന് അണയ്ക്കും മുക്കാലിനും വിറ്റിരുന്ന ആ നിലക്കടലകൾ വെറുമൊരു നേരമ്പോക്കായിരുന്നില്ല. കാലം കടന്നുപോയപ്പോൾ ആ ബാലൻ പിൽക്കാലത്ത് വലിയൊരു മെഡിക്കൽ ഷോപ്പിന്റെ ഉടമയായി മാറി.
വ്യാപാരം എന്നത് വെറുമൊരു ലാഭക്കച്ചവടമല്ല, അതൊരു സംസ്കാരമാണ്.
വർഷങ്ങൾക്ക് മുൻപ് ബോംബെ ദാദറിലെ 'മദീന ഹോട്ടലിൽ' വെച്ച് മുക്കാളിക്കാരനായ മൊയ്തുക്കയെ കണ്ടുമുട്ടിയത് മറ്റൊരു ചരിത്രം. ഹോട്ടലുടമയായ മൊയ്തുസാഹിബ് ബില്ലിലെ കൃത്യതയും ബിസിനസ്സിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും സൂക്ഷ്മമായി പുലർത്തിയിരുന്നു. കുട്ടിക്കാലത്ത് മുക്കാളിയിൽ കടല വിറ്റു നടന്ന അതേ മൊയ്തുക്കയാണ് പിൽക്കാലത്ത് കേരളത്തിൽ നിന്നും ബോംബെയിലേക്ക് ആയിരങ്ങളെ എത്തിച്ച 'മദീന ബസ്സി'ന്റെ ഉടമയായ ഗാന്ധി മൊയ്തുവായി മാറിയത്.
തിരിപ്പസൂത്രത്തിൽ നിന്നും ടൂർ പാക്കേജുകളിലേക്ക്
കുന്നുമ്മൽ സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരന്റെ ഓർമ്മകളിൽ ഇന്നും തിരിപ്പുചക്രവുമായി നിൽക്കുന്ന ഒരു മുസ്ലിം പയ്യനുണ്ട്. എൻ്റെ കൂട്ടുകാരൻ .ഉമ്മർ .സ്കൂൾ ബെല്ലടിക്കുന്നതിന് മുൻപും ഇടവേളകളിലും അവന്റെ തിരിപ്പസൂത്രത്തിന് മുന്നിൽ കുട്ടികൾ ഓട്ടമുക്കാൽ നാണയങ്ങൾ കാഴ്ചവെക്കും. ട്രെയ്‌സിംഗ് പേപ്പർ മുറിച്ചുകോർത്ത ഒരു ബോക്സിൽ നിന്നും പേപ്പർ പറിച്ച് വെള്ളത്തിലിട്ടാൽ അക്കങ്ങൾ തെളിഞ്ഞുവരും. ആ എണ്ണം നോക്കി കടല ലഭിക്കും. പരമ രസികനായ ആ കൂട്ടുകാരൻ ഇന്നില്ലെങ്കിലും, അവന്റെ പിൻഗാമികൾ ഇന്ന് ഗൾഫിലും കേരളത്തിലും വമ്പൻ ടൂർ പാക്കേജ് സ്ഥാപനങ്ങൾ നടത്തുന്നു. മുൻതലമുറയിൽ നിന്നും പകർന്നു കിട്ടിയ കച്ചവടതന്ത്രങ്ങളും കൈമോശം വരാത്ത നേരും നെറിയുമാണ് അവരുടെ വിജയരഹസ്യം.
ചേമ്പും ചേനയും വിറ്റായാലും വേണ്ടില്ല, കുട്ടിക്കാലത്തെ ഈ 'കളിപ്പീടിക കൾ' നൽകുന്ന ആത്മവിശ്വാ സമാണ് പലരെയും വളർച്ചയുടെ പടവുകൾ കയറാൻ സഹായിക്കുന്നത്.
ചോമ്പാലിലെ നിയയും നിവേദും നേസലും വിൽക്കുന്നത് വെറും മിഠായികളല്ല, മറിച്ച് വരാനിരിക്കുന്ന വലിയ സ്വപ്നങ്ങളുടെ മുൻകൂർ ജാമ്യമാണ്.
നിയ എന്ന മിടുക്കിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ കൊച്ചു സ്ഥാപനം നമ്മെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നു: "ചെറിയ തുടക്കങ്ങളാണ് വലിയ ചരിത്രങ്ങളുടെ ആധാരശില." ഗ്രാമ്യതയുടെ നന്മയും പഴയകാല സ്മരണകളും കോർത്തിണക്കിയ ആ ഹാർബർ റോഡിൽ ഇപ്പോൾ നിലക്കടലയുടെയും മുല്ലപ്പൂവിന്റെയും മണത്തോടൊപ്പം നിയയുടെ വലിയ സ്വപ്നങ്ങളുടെ സുഗന്ധവും പടരുന്നു.
വിത്തിൽ വൃക്ഷം ഒളിച്ചിരിക്കുന്നു എന്ന നിരീക്ഷണം
വടകരയുടെ സ്വന്തം ഗോകുലം ഗോപാലൻ മുതൽ നാരായണ സ്വാമിവരെ ...
കളിതമാശയായും വെറും കൗതുകത്തിനായും തുടങ്ങിയ പല കൊച്ചു സംരംഭങ്ങളും പിൽക്കാലത്ത് വമ്പൻ ബിസിനസ് സാമ്രാജ്യങ്ങളായി മാറിയതിന് നമ്മുടെ മുന്നിൽ നിരവധി ഉദാഹരണങ്ങളുണ്ട്. തുകച്ചും മാതൃകാപരം
ചെറിയ ചിറ്റ് ഫണ്ടുകളിലൂടെ വടവൃക്ഷം പോലെ വളർന്നുയർന്ന് പടർന്നു വ്യന്യസിച്ച ഗോകുലം ബിസിനസ്സ് ഗ്രൂപ്പ് വിത്തിൽ വൃക്ഷമൊളിഞ്ഞിരിക്കുന്നുവെന്ന ഏറ്റവും വലിയ ഉദാഹരണമാണ്
വി. ഗാർഡ് (V-Guard) – കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വിജയം ഏതൊരു മലയാളി സംരംഭകനും പാഠപുസ്തകമാണ്.
റേഡിയോ മെക്കാനിക് ആയി ജോലി നോക്കിയിരുന്ന അദ്ദേഹം, വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നാണ് 1977-ൽ ഒരു ചെറിയ ഷെഡിൽ 'വി. ഗാർഡ്' എന്ന പേരിൽ വോൾട്ടേജ് സ്റ്റെബിലൈസർ നിർമ്മാണം തുടങ്ങിയത്.
അക്കാലത്ത് കേരളത്തിൽ വോൾട്ടേജ് വ്യതിയാനം കൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുന്നത് പതിവായിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലളിതമായ ചിന്തയാണ് ഇന്ന് ആയിരക്കണക്കിന് കോടികൾ വിറ്റുവരവുള്ള വലിയൊരു കമ്പനിയായി മാറിയത്. സ്വന്തം ജോലിയോടുള്ള ആത്മാർത്ഥതയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചത്.നാട്ടിലെ ചെറിയ തോതിലുള്ള കച്ചവടങ്ങളിൽ നിന്നും നിർമ്മാണ മേഖലയിലേക്ക് തിരിഞ്ഞ പലരും അന്ന് സഹപ്രവർത്തകർക്കൊപ്പം ഒഴിവുസമയങ്ങളിൽ പങ്കുവെച്ച ആശയങ്ങളാണ് പിൽക്കാലത്ത് വലിയ പ്രസ്ഥാനങ്ങളായത്.
ഇൻഫോസിസ് (Infosys) – എൻ. ആർ. നാരായണമൂർത്തിയും സഹകാരികളും
ഇന്ന് ലോകപ്രശസ്തമായ ഈ ഐടി കമ്പനി തുടങ്ങിയത് വെറും ഏഴു കൂട്ടുകാർ ചേർന്ന് ഒരു ചെറിയ മുറിയിൽ ചർച്ച ചെയ്തിരുന്ന സ്വപ്നങ്ങളിൽ നിന്നാണ്.
1981-ൽ നാരായണമൂർത്തിയുടെ ഭാര്യ സുധാമൂർത്തി നൽകിയ 10,000 രൂപ കൊണ്ടാണ് ഇൻഫോസിസ് യാത്ര തുടങ്ങിയത്. അന്ന് വലിയ ഓഫീസുകളോ സൗകര്യങ്ങളോ ഒന്നുമില്ലായിരുന്നു.
ഒരു ചെറിയ ടീമായി കളിതമാശ പോലെ തുടങ്ങിയ സംവാദം ഇന്ത്യയുടെ ഐടി വിപ്ലവത്തിന് തന്നെ വഴിമരുന്നിട്ടു. മൂല്യങ്ങളിൽ അധിഷ്ഠിതമായ ബിസിനസ്സ് എങ്ങനെ ലോകം കീഴടക്കാം എന്നതിന് മികച്ച ഉദാഹരണമാണിത്.
പ്രൊഫ. ഡോ. സുരേഷ് കെ. ഗുപ്തൻ (PhD, DSC)
അപൂർവ്വ രോഗങ്ങൾ, ജനിതക രോഗങ്ങൾ, കുട്ടികളിലെ ജനിതക വൈകല്യങ്ങൾ, നാഡീരോഗങ്ങൾ എന്നിവയ്ക്കുള്ള ഗവേഷണ ചികിത്സാ കേന്ദ്രം.
ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് സെന്റർ.
(മംഗലാംകുന്ന്, പാലക്കാട്)
ചോമ്പാലിലെ ആ കൊച്ചു കുട്ടികളുടെ 'കുഞ്ഞു സൂപ്പർമാർക്കറ്റ്' പോലെ തന്നെയാണ് ഇവരുടെയെല്ലാം തുടക്കം.
വഴിയിരികിലെ ആ കൊച്ചു കളിപ്പീടികയിൽ നിന്നും നാളെ ഒരു പുതിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോ നാരായണമൂർത്തിയോ ഉയർന്നുവന്നേ ക്കാം. അന്ന് അവർ കച്ചവടം ചെയ്ത ആ പഴയ ബത്തക്ക വെള്ളത്തിന്റെയും മിഠായിയുടെയും രുചി അവരുടെ വിജയഗാഥയിലെ ആദ്യ അധ്യായമാ യിരിക്കും.
ബിസിനസ്സിലെ ഏറ്റവും വലിയ മൂലധനം പണമല്ല, മറിച്ച് ആ കുട്ടികളുടെ കണ്ണുകളിൽ കാണുന്ന ആ നിശ്ചയദാർഢ്യമാണ്.
ഗൂഗിൾ പേ നമ്പർ 9645750376 അവർ നോട്ടുബുക്കിലെ കടലാസ്സിൽ എഴുതിവെച്ചതും വെറുതെയാവില്ല .
ആരെന്നുപോലുമറിയാത്ത ഈ കുട്ടികൾക്ക് അവരുടെ ഗൂഗിൾ പേ നമ്പറിൽ 100 രൂപ ഞാൻ കവിഷുകൈനീട്ടമായി നൽകി.വെറുതെ ഒരു നന്മ .താല്പര്യമുള്ള ആർക്കും ഈ മാർഗ്ഗം സ്വീകരിക്കാം ഒരുരൂപമുതൽ എത്രയും ഈ ഗൂഗിൾപേ നമ്പറിൽ അയക്കാം .ആ കൂട്ടികൾ ഇങ്ങിനെ ആവശ്യപ്പെട്ടില്ലെന്നു കൂടി ഞാൻ വ്യക്തമാക്കുന്നു ,സാമ്പത്തികസമാഹരണമല്ല ഇവിടെ ലക്‌ഷ്യം .ആ കുരുന്നുകളുടെ ഇച്ഛാ ശക്തിക്ക് ചെറിയതോതിൽ വളമിടുകമാത്രം .ഗൂഗിൾ പേ നമ്പർ 9645750376
വൃക്ഷമൊളിഞ്ഞിരിക്കുന്ന
ചോമ്പാലിലെ വിത്തുകൾ
ലിങ്കിൽ ക്ലിക്ക് ചെയ്‌ത് വീഡിയോ കണ്ടാലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















