അക്ഷയപാത്രം പോലെ മുറ്റത്തൊരു ചാമ്പമരം :ദിവാകരൻ ചോമ്പാല

അക്ഷയപാത്രം പോലെ മുറ്റത്തൊരു ചാമ്പമരം :ദിവാകരൻ ചോമ്പാല
അക്ഷയപാത്രം പോലെ മുറ്റത്തൊരു ചാമ്പമരം :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Apr 11, 09:27 PM
SAMUDRA
NISH
KWICOS
yoga

മായം കലരാത്ത സ്നേഹ സമ്മാനം


എന്റെ വീട്ടുമുറ്റത്തെ ചാമ്പമരം ഇപ്പോൾ ഒരു പച്ചപ്പട്ടുടുത്ത സുന്ദരിയെപ്പോലെയാണ്. 

കാലാവസ്ഥയുടെ വികൃതിയോ പ്രകൃതിയുടെ കനിവോ എന്നറിയില്ല, ചില്ലകളിലുടനീളം രോമാഞ്ചം കൊണ്ടതുപോലെ വെളുത്ത ചാമ്പക്കകൾ നിറഞ്ഞുനിൽക്കുന്നു.

ഇലപ്പടർപ്പുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ആ വെണ്ണക്കൽ മണികൾ കാണുമ്പോൾ, ആരുടെയോ ആശ്ലേഷം കൊതിച്ചുനിൽക്കുന്ന ഒരു ഹരിതലാവണ്യം പോലെ തോന്നിപ്പോകും.


ഒന്നും രണ്ടുമല്ല, നൂറുക്കണക്കിന് കനികളാണ് ഓരോ ചില്ലയിലും വിരിഞ്ഞുനിൽക്കുന്നത്. 

ആ മരച്ചില്ലകൾ ഇപ്പോൾ ഒരു സർക്കസ് കൂടാരം പോലെയാണ്; പക്ഷികളും അണ്ണാന്മാരും ട്രപ്പീസുകാരെപ്പോലെ ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് പറന്നുനടക്കുന്നു. ഉറുമ്പുകൾ അവയുടെ മധുരയാത്ര തുടരുന്നു. 

മണ്ണിൽ പൊഴിയുന്ന മുത്തുകൾ

മണ്ണിൽ വീണടിയുന്ന കനികൾ രണ്ടോ മൂന്നോ മുറത്തിൽ കോരിയാലും തീരില്ല. ഒടുവിൽ അവയെല്ലാം വെറുക്കിക്കൂട്ടി വളക്കുഴിയിലേക്ക് മാറ്റേണ്ടി വരുമ്പോൾ അനുഭവപ്പെടുന്ന ആ മനസ്താപം പ്രകൃതിയുടെ സമൃദ്ധിയോടുള്ള ആദരവ് കൂടിയാണ്.


ഈ മരത്തിന് അതിർവരമ്പുകളില്ല. പറിച്ചെടുക്കാൻ ആരുടെയും അനുവാദം വേണ്ട, ആർക്കും വരാം, എത്ര വേണമെങ്കിലും കൊണ്ടുപോകാം. തീരുന്നവരെ. മായം കലരാത്ത ഈ സ്നേഹസമ്മാനം പങ്കുവെക്കുമ്പോഴാണ് ആ മരവും മുറ്റവും കൂടുതൽ ധന്യമാകുന്നത്.


ഈ ചാമ്പക്ക ഒരെണ്ണം പറിച്ചെടുത്ത് അല്പം ഉപ്പും മുളകും കൂട്ടി ഉരസി നോക്കൂ... നാവിൻതുമ്പിൽ പടരുന്ന ആ എരിവും പുളിയും നിങ്ങളെ കൈപിടിച്ച് കൊണ്ടുപോവുക പഴയൊരു എൽ.പി സ്കൂൾ വരാന്തയിലേക്കായി രിക്കും. മുട്ടറ്റമെത്തുന്ന വള്ളിനിക്കറിട്ട്, സ്ലേറ്റും പെൻസിലുമായി നടന്ന ആ നിഷ്കളങ്കമായ ബാല്യം ആ രുചിയിലൂടെ വീണ്ടും പുനർജനിക്കുന്നു. പ്രകൃതിയുടെ ഈ ലാളിത്യത്തേക്കാൾ വലിയൊരു ആഡംബരം മറ്റെന്തുണ്ട്?

ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോകണ്ടാലും 

https://www.youtube.com/watch?v=lURyC6Lw5lQ

mannan--new
MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വടകരയുടെ സഞ്ജയൻ: കലന്തൻ ഹാജി :ദിവാകരൻ ചോമ്പാല
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം
SAMUDRA