വടകരയുടെ സഞ്ജയൻ: കലന്തൻ ഹാജി :ദിവാകരൻ ചോമ്പാല

വടകരയുടെ സഞ്ജയൻ: കലന്തൻ ഹാജി :ദിവാകരൻ ചോമ്പാല
വടകരയുടെ സഞ്ജയൻ: കലന്തൻ ഹാജി :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Apr 09, 11:39 PM
SAMUDRA
NISH
KWICOS

"കലന്തൻ ഹാജിയെ വിളിക്കൂ...

ഇന്ത്യയെ രക്ഷിക്കൂ..." 


കേരള രാഷ്ട്രീയത്തിൽ കവലകൾ തോറും വികസനത്തിന്റെ അക്കമിട്ടുനിരത്താൽ നടക്കുന്ന കാലമാണിത്. ആകാശവും ഭൂമിയും കൂട്ടിമുട്ടിച്ച്, കവലകളിൽ തേനും പാലുമൊഴുക്കി വികസനം കുത്തിയൊലിപ്പിക്കു മെന്ന് ഗൗരവഭാവത്തിൽ തട്ടിവിടുന്ന നേതാക്കൾക്കിടയിൽ, നർമ്മം കൊണ്ട് സത്യം പറഞ്ഞ ഒരു മഹാനുഭാവനായിരുന്നു വടകരയുടെ സ്വന്തം ടി.കെ. കലന്തൻ ഹാജി. 

കോഴിക്കോട്ടുകാർക്ക് അലക്കല്ലിനു മാലയിട്ട രാംദാസ് വൈദ്യർ എങ്ങനെയോ, വടകരക്കാർക്ക് കലന്തൻ ഹാജി അതിലപ്പുറമായിരുന്നു. 

അദ്ദേഹത്തിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാളത്തിന്റെ ഹാസ്യസുൽത്താൻ സഞ്ജയന്റെ ശൈലിയോട് തികഞ്ഞ സാമ്യമുണ്ടായിരുന്നു.


"ബിരിയാണി ചെമ്പിലെ സഞ്ജയൻ"

പഞ്ചായത്ത് വാർഡിൽ മത്സരിച്ചാൽ ജയം ഉറപ്പാണെന്നറിഞ്ഞിട്ടും ഹാജി അതിന് മുതിർന്നില്ല. കാരണം അദ്ദേഹത്തിന്റെ ലക്ഷ്യം 'ബിരിയാണി ചെമ്പ്' തന്നെയായിരുന്നു. "ബിരിയാണി ചെമ്പിലെന്തിനാ കഞ്ഞിവയ്ക്കുന്നത്?" എന്ന അദ്ദേഹത്തിന്റെ ചോദ്യം വെറുമൊരു തമാശയായിരുന്നില്ല; മറിച്ച് വലിയ വേദികളിൽ വലിയ നിലപാടുകൾ വെട്ടിത്തുറന്നു പറയാനുള്ള ആത്മവിശ്വാസമായിരുന്നു.

ചിറയിൽപീടിക റെയിൽവേ ഗേറ്റിലെ 'പഞ്ചപാവങ്ങൾ'

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമൊഴുക്കുന്നവർക്കിടയിൽ ഹാജി ബുദ്ധി ഉപയോഗിച്ചു. ചോറോട് റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങളെ തന്റെ 'അകമ്പടി വാഹനങ്ങളാക്കി' മാറ്റിയ ഹാജിയുടെ തന്ത്രം ഇന്നത്തെ പി.ആർ. ഏജൻസികളെപ്പോലും നാണിപ്പിക്കുന്നതാണ്. ഗേറ്റ് തുറക്കുമ്പോൾ ആ വാഹനനിരയ്ക്ക് മുന്നിൽ ജീപ്പിരുന്ന് "ഇതാ വരുന്നു ജനലക്ഷങ്ങളുടെ അകമ്പടിയോടെ നമ്മുടെ സ്ഥാനാർത്ഥി" എന്ന് അനൗൺസ് ചെയ്ത ഹാജി സത്യത്തിൽ രാഷ്ട്രീയത്തിലെ ആൾക്കൂട്ടാഭാസങ്ങളെയാണ് പരിഹസിച്ചത്. സഞ്ജയന്റെ കഥാപാത്രമായ 'പഞ്ചുമേനോൻ' വിചാരിച്ചാൽ പോലും ഇത്ര മനോഹരമായി ഒരു ജനകൂട്ടത്തെ സൃഷ്ടിക്കാൻ കഴിയില്ല!


വയനാട്ടിലെ കടലും ആനയുടെ റേഷനും

ഹാജിയുടെ പ്രകടന പത്രിക വായിച്ചാൽ ഇന്നത്തെ വായനക്കാർ ചിരിച്ചുപോയേക്കാം. പക്ഷേ അതിൽ വലിയൊരു സത്യമുണ്ടായിരുന്നു.


വയനാട്ടിൽ കടൽ:

നടക്കാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നവരെ സഞ്ജയന്റെ 'കീരിക്കാട്' എന്ന ഹാസ്യ കവിത പോലെ മനോഹരമായാണ് ഹാജി കളിയാക്കിയത്.


ആനയ്ക്ക് പെൻഷനും റേഷനും:

പാവപ്പെട്ടവന്റെ റേഷൻ കാർഡിലെ അരി മോഷ്ടിക്കുന്ന കാലത്ത്, ആനയെപ്പോലും പരിഗണിക്കുന്ന ഹാജിയുടെ 'വിശാലമനസ്സ്' വലിയൊരു രാഷ്ട്രീയ പരിഹാസമായിരുന്നു.


ചിരി മായാത്ത 'സഞ്ജയൻ' ഓർമ്മകൾ

രാഷ്ട്രീയത്തിൽ ആദർശം വിട്ട് അധികാരത്തിന് പിന്നാലെ പോകുന്നവർക്കിടയിൽ, ലീഗ് വിട്ട ഹാജി വിട്ടുവീഴ്ചയില്ലാത്ത ആദർശബോധം പുലർത്തി. സി.എച്ച്. മുഹമ്മദ് കോയയുടെ ഉറ്റ ചങ്ങാതിയായിരുന്നിട്ടും തന്റെ ബേക്കറിയിലെ മധുരത്തിനൊപ്പം നർമ്മവും ചാലിച്ച ഹാജി ഒരു ജനകീയ സുൽത്താനായിരുന്നു. സഞ്ജയൻ തന്റെ കൃതികളിലൂടെ സാമൂഹിക അനാചാരങ്ങളെ പരിഹസിച്ചതുപോലെ, ഹാജി തന്റെ രാഷ്ട്രീയത്തിലൂടെ അധികാര മോഹികളെ പരിഹസിച്ചു.


സ്വന്തം വീട് അഗ്നിക്കിരയാക്കിയ മകനെ ചേർത്തുപിടിച്ച് "ബമ്പൻ ബേജാറാകേണ്ട" എന്ന് പറഞ്ഞ ഹാജിയുടെ ഉള്ളിലെ മനുഷ്യത്വം, രാഷ്ട്രീയത്തിലെ പകപോക്കലുകൾക്കിടയിൽ ഒരു വലിയ പാഠമാണ്. 2009-ൽ ആ ചിരി മാഞ്ഞെങ്കിലും, വടകരയുടെ തെരുവോരങ്ങളിൽ ഇന്നും തിരഞ്ഞെടുപ്പ് കാലത്ത് ഹാജിയുടെ തമാശകൾ ഓർമ്മിക്കപ്പെടുന്നു.


"കലന്തൻ ഹാജിയെ വിളിക്കൂ... ഇന്ത്യയെ രക്ഷിക്കൂ..." എന്ന മുദ്രാവാക്യം മുഴക്കിയ ഹാജി, സത്യത്തിൽ ജനങ്ങളെ പഠിപ്പിച്ചത് രാഷ്ട്രീയത്തെ പേടിക്കാനല്ല, മറിച്ച് അതിലെ വൈരുദ്ധ്യങ്ങളെ നോക്കി ചിരിക്കാനാണ്. ഹാജി മലയാള രാഷ്ട്രീയത്തിലെ ഒരു സഞ്ജയൻ തന്നെയായി രുന്നു!

ചിത്രം: എ ഐ നിർമ്മിച്ചത് 
mannan--new
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം
SAMUDRA