ചോമ്പാല :ചോമ്പാലയുടെ മണ്ണിൽ നിന്ന് സാഹിത്യലോകത്തേക്ക് ഉയർന്നെങ്കിലും, ഇ.വി. ശ്രീധരൻ എന്നും ഞങ്ങളുടെ പ്രിയപ്പെട്ട പഴയ ഇ.വി. തന്നെയായിരുന്നു.
അവനില്ലാത്ത ഒരു വർഷം അവനോടിടപഴകിയ എല്ലാവർക്കുമുള്ളപോലെ എന്റെ ജീവിതത്തിലും വലിയൊരു ശൂന്യതയാണ്.
മഹാത്മാ വായനശാലയിലും കുഞ്ഞിപ്പള്ളി മൈതാനത്തും ഞങ്ങൾ ചിലവഴിച്ച പഴയ സന്ധ്യകൾ ഒരോർമ്മപ്പുസ്തകം പോലെ ഈ ഫോട്ടോ കാണുമ്പോൾ മനസ്സിൽ തുറക്കപ്പെടുന്നു.
അന്ന് പറഞ്ഞ തീരാത്ത കഥകളിലൊരാളായി അവനും മാറി.
കഥകളിലും മാധ്യമപ്രവർത്തനത്തിലും ഒരേപോലെ സത്യസന്ധത പുലർത്തിയ ഇ.വി., സൗഹൃദത്തിലും കാപട്യമില്ലാത്തവനായി നിലകൊണ്ടു. അവന്റെ എഴുത്തുകൾ ഇനിയുമേറെ തലമുറകൾക്ക് വഴികാട്ടി യാകും.
ഞാൻ മടപ്പള്ളി കോളേജിൽ ഫൈൻ ആർട്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നപ്പോൾ കൂട്ടത്തിൽ മെമ്പർമാരായി ഇ .വി .ശ്രീധരനും പ്രൊഫ .സി.പി .അബൂബക്കറും .എൻ്റെ ചിത്രശേഖരത്തിലെ മുതൽക്കൂട്ട്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














