അക്ഷരമുറ്റത്തെ ചരിത്രപുരുഷൻ: കരിയാട് നമ്പ്യാർസ് സ്കൂളിന്റെ ശതാബ്ദി സ്മരണകൾ : ദിവാകരൻ ചോമ്പാല

അക്ഷരമുറ്റത്തെ ചരിത്രപുരുഷൻ: കരിയാട് നമ്പ്യാർസ് സ്കൂളിന്റെ ശതാബ്ദി സ്മരണകൾ : ദിവാകരൻ ചോമ്പാല
അക്ഷരമുറ്റത്തെ ചരിത്രപുരുഷൻ: കരിയാട് നമ്പ്യാർസ് സ്കൂളിന്റെ ശതാബ്ദി സ്മരണകൾ : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Apr 02, 10:39 AM
SAMUDRA
NISH

കാലത്തിൻ്റെ ചക്രഗതിയിൽ ചില നിയോഗങ്ങൾ ചരിത്രമായി മാറുന്നു. ദശകങ്ങൾക്കു മുമ്പ് ഒരു കൊച്ചുബാലനായി, കൈയിൽ സ്ലേറ്റും പുസ്തകങ്ങളുമായി കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിന്റെ പടവുകൾ ഓടിക്കയറിയ ആ വിദ്യാർത്ഥി ഇന്ന് ലോകമറിയുന്ന ചരിത്രകാരനായി അതേ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തുന്നു.

കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലറും പ്രശസ്ത ചരിത്രകാരനുമായ ഡോ. കെ.കെ.എൻ. കുറുപ്പിന്റെ ജീവിതത്തിലെ ഈ നിമിഷത്തെ അപൂർവ്വഭാഗ്യം എന്നല്ലാതെ മറ്റൊരു വാക്കിനാൽ വിശേഷിപ്പിക്കാനാവില്ല.


പഠിച്ച വിദ്യാലയത്തിന്റെ നൂറാം വാർഷികത്തിൽ അതേ വിദ്യാലയത്തിന് ആദരമേകാൻ അതിലെ പൂർവ്വവിദ്യാർത്ഥി തന്നെ എത്തുമ്പോൾ അത് കേവലമൊരു ഔദ്യോഗിക ചടങ്ങല്ല; മറിച്ച് വികാരനിർഭരമായ ഒരു തിരിച്ചറിവാണത്.

 തന്റെ ചരിത്രബോധത്തിന് അടിത്തറയിട്ട ആ പഴയ ക്ലാസ്സ്മുറികളെയും മണൽത്തരികളെയും സാക്ഷിയാക്കി അദ്ദേഹം നിലവിളക്ക് കൊളുത്തുമ്പോൾ, അത് കരിയാടിന്റെ വിദ്യാഭ്യാസചരിത്രത്തിലെ സുവർണ്ണാധ്യായമായി മാറുന്നു.


ismayi

തോണി തുഴഞ്ഞെത്തിയ അക്ഷരയാത്ര:

1949-ലാണ് കോവുക്കൽ കടവിനടുത്തുള്ള കല്ലാക്കോവിലത്തെ നാരായണൻ എന്ന അഞ്ചാം ക്ലാസ്സുകാരൻ  ഈ അക്ഷരമുറ്റത്ത് പാദമൂന്നുന്നത്.

മഹാകവി കുട്ടമത്തിൻ്റെമരുമകൾ ജാനകിഅമ്മയുടെയും മണ്ണംപൊയിൽ ചാപ്പക്കുറുപ്പിന്റെയും ഇളയമകനായ നാരായണൻ്റെ, കല്ലാമലയിലെ വീട്ടിൽ നിന്നും കരിയാട്ടെ സ്കൂളിലേക്കുള്ള യാത്ര ഇന്നത്തെ തലമുറക്ക് ഒരു സാഹസികകഥപോലെ തോന്നും.


സുഗമമായ യാത്രാസൗകര്യങ്ങളില്ലാത്ത അക്കാലത്ത്, കോവുക്കൽ കടവിൽ നിന്നും ആണ്ടിക്കുട്ടി എന്ന കൊച്ചുകടത്തുകാരന്റെ തോണിയിലായിരുന്നു പുഴ കടന്നിരുന്നത്. 

കൗമാരത്തിനും യൗവ്വനത്തിനുമിടയിൽ പ്രായമുള്ള ആണ്ടിക്കുട്ടി തോണിതുഴയുന്നതിൽ മിടുക്കനായിരുന്നു. കടവിനടുത്തുള്ള കണ്ണൻ മൂപ്പൻ്റെ ചായപ്പീടികയോട് ചേർന്നായിരുന്ന തോണിയടിപ്പിക്കുക. കണ്ണൻ മൂപ്പൻ്റെ മകൻ ദാമുവാണ് ഇപ്പോൾ എൺപതു വർഷം പിന്നിട്ട ഈ ചായക്കട നടത്തുന്നത്.

കരിയാട്ടേക്ക് കല്യാണം കഴിച്ചുകൊണ്ടുപോയ മകളുടെ വീട്ടിലേക്ക് ഒരു പശുക്കുട്ടിയെയും കൊണ്ട് ഒരമ്മൂമ്മ ഒരിക്കൽ തോണിയിൽ കയറിയ കഥ കെ.കെ.എൻ. കുറുപ്പ് പറഞ്ഞുകേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. പുഴയുടെ നാടുവിലെത്തിയ തോണി ഇളകിയുലയുമ്പോൾ ഭയപ്പെട്ട കന്നുകുട്ടി ഇളകിത്തുള്ളിയതും തോണിയിലെ യാത്രക്കാർക്കൊപ്പം നാരായണനും ചേർന്ന് ഒതുക്കിപ്പിടിച്ചത് നാരായണൻറെ ചില ബാല്യകാല ഓർമ്മകൾ .

കല്ലാക്കോവിലകത്തെ നാരായണൻറെ അതിരളവുകളില്ലാത്ത ഓർമ്മക്കാഴ്ച. ഇങ്ങിനെ എത്രയോ കഥകൾ.

 കാലമേറെ കഴിഞ്ഞെങ്കിലും കോവുക്കൽ കടവിൻ്റെ സ്ഥിതിക്ക് പറയത്തക്ക മാറ്റമുന്നുമുണ്ടായിട്ടില്ല. ഭരണവും ഭരണക്കാരും മാറിമാറി വന്നെങ്കിലും കൃത്യമായനിലയിൽ ഒരു ബോട്ടുജെട്ടി പോലുമില്ലാത്ത കുഗ്രാമനിലയാണിവിടം ഇപ്പോഴും. മനോഹരമായ ഈ പുഴയോരം സ്ഥിതിചെയ്യുന്ന കോവുക്കൽ കടവിലെത്താൻ ഒരുപാട് വളവും തിരിവുമുള്ള ഈ ഗ്രാമപ്രദേശത്ത് ഒരു ചെറിയ ദിശാസൂചകബോർഡ് പോലുമില്ലെന്നത് അനാസ്ഥയുടെ അടയാളമാണെന്ന് നാട്ടുകാർ പറഞ്ഞാൽ തെറ്റു പറയാനാവില്ല


പുസ്തകക്കെട്ടുകൾ നെഞ്ചോടടക്കിപ്പിടിച്ച് നാരായണൻ പേടിയോടെ തുടങ്ങിയ ആ സ്‌കൂൾയാത്രകൾ പിന്നീട് വലിയ സൗഹൃദങ്ങളിലേക്കുള്ള വഴിയായി.

ചില നേരങ്ങളിൽ ആണ്ടിക്കുട്ടിയുടെ കയ്യിൽ നിന്നും 'പങ്കായം' വാങ്ങി തോണിത്തണ്ടിലിരുന്ന് തുഴയാൻ സഹായിച്ചിരുന്ന ആ പഴയ നാരായണനാണ് പിൽക്കാലത്ത് ഡോ. കെ.കെ.എൻ. കുറുപ്പായി ലോകമറിയുന്നത്.

ഗുരുനാഥന്മാരും കളിക്കൂട്ടുകാരും:

അന്നത്തെ ഹെഡ്‌മാസ്റ്റർ പി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ, ഇംഗ്ലീഷ് അധ്യാപകരായ കുഞ്ഞപ്പ നമ്പ്യാർ, വലിയപ്പ നമ്പ്യാർ, സോഷ്യൽ സ്റ്റഡീസ് പഠിപ്പിച്ച കുഞ്ഞമ്പുക്കുറുപ്പ് മാസ്റ്റർ, കുഞ്ഞുണ്ണിക്കുറുപ്പ് മാസ്റ്റർ ,ചെക്കു മാസ്റ്റർ, ചാത്തു മാസ്റ്റർ തുടങ്ങി ഓരോരുത്തരുടെയും രൂപവും പേരും ഇന്നും അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. കഞ്ഞിവെള്ളം മുക്കി കനപ്പിച്ച ഖദർ ഷർട്ടിൻ്റെ കോളറിനടിയിൽ സദാ വെളുത്തത്തൂവാല മടക്കിവെച്ചിരുന്ന തട്ടോളിക്കരയിലെ തിരൂകൊയിലോത്ത് കൃഷണൻ മാസ്റ്റരുടെ ചിത്രവും അദ്ദേഹം ഓർമ്മയിൽ സൂക്ഷിക്കുന്നു. സദാസൗമ്യഭാവമായിരുന്നുവത്രേ അദ്ദേഹത്തിന്..പി.ഇ. കുഞ്ഞിരാമൻ നമ്പ്യാരുടെ അനുജൻറെ മകൻ NCR സുധാകരൻ മാസ്റ്ററാണ് ഇപ്പോഴത്തെ സ്‌കൂൾ മാനേജർ . ഹെഡ് മാസ്റ്റർ പി .ജാഫർ .മുപ്പതോളം അധ്യാപികാധ്യാപകർ വേറെയും .എൺപത്തിയേഴാം വയസ്സിലും അശേഷം സ്‌മൃതിഭംഗം വരാത്ത ഓർമ്മകളാണ് ഡോ. കെ.കെ.എൻ. കുറുപ്പ് പങ്കുവെക്കുന്നത്


ക്ലാസ്സിലെ വികൃതികളും ശിക്ഷകളും നാരായണൻറെ ഓർമ്മകളിൽ ഇന്നും പച്ചപിടിച്ചുനിൽക്കുന്നു. ഒരിക്കൽ സഹപാഠിയായ പെൺകുട്ടിയുടെ നീണ്ട തലമുടി ജനലഴികൾക്കിടയിലൂടെ പുറത്തേക്ക് തൂങ്ങിനിൽക്കുമ്പോൾ, അത് പുറകിലെ ചുമരോട് ചേർന്നുനിന്ന് പിടിച്ചുവലിക്കാൻ കൂട്ടുകാരൻ ബാലൻ നായരെ പ്രേരിപ്പിച്ച കുസൃതിയും, ഒടുവിൽ ഹെഡ് മാസ്റ്ററുടെ ചൂരൽക്കഷായം ബാലൻ നായർക്ക് ഏറ്റുവാങ്ങേണ്ടി വന്നതും അദ്ദേഹം ചിരിയോടെ അനുസ്മരിക്കുന്നു.

 അന്ന് തല്ലുകൊണ്ടപ്പോഴും ചങ്ങാതിയുടെ പേര് വെളിപ്പെടുത്താത്ത ബാലൻ നായരോടുള്ള ബഹുമാനം ആ ചരിത്രകാരൻ്റെ വാക്കുകളിൽ ഇന്നും നിഴലിക്കുന്നു.

കളരിപ്പയറ്റ്‌ പാരമ്പര്യമുള്ള ഉണ്ണിയങ്കടവത്തെ രത്നവല്ലി, പുഷ്പ്പവല്ലി, കോമളവല്ലി സഹോരിമാർ. അവരുടെ പേരിന്റെ സാമ്യംകൊണ്ടാവാം ഇപ്പോഴും തെളിമ കുറയാത്ത ചിത്രം. അവരെല്ലാം ഇപ്പോൾ അമ്മമാരായും അമ്മൂമ്മമാരായും മുത്തശ്ശിമാരായും മാറിയിരിക്കാം.

ബാലകൃഷ്‌ണൻ അടിയോടി മാസ്റ്ററുടെ മകൻ ബാലകൃഷ്‌ണൻ, സോടികളിയിൽ മിടുമിടുക്കനായ കിട്ടനെന്ന കൃഷ്‌ണൻ, പാലേരി കുഞ്ഞികൃഷ്ണൻ എന്ന കഥാകാലക്ഷേപക്കാരൻ.... അങ്ങിനെ എത്രയോ പേർ....

കാളാങ്കണ്ടി കിട്ടന്റെ ചായക്കടയും പഴയകാലവും:

സ്കൂളിനടുത്തുള്ള കാളാങ്കണ്ടി കിട്ടന്റെ ചായക്കടയായിരുന്നു സ്‌കൂളിനടുത്തെ അന്നത്തെ വിപുലമായ ഭക്ഷണശാല.

ഉണക്ക അവിലും തേങ്ങചിരവിയതും ചേർത്ത് ഞെരിച്ചുടച്ച് കഴിക്കുന്ന ആ ഉച്ചഭക്ഷണം അക്കാലത്ത് ഒരു രാജകീയവിരുന്നിന് തുല്യമായിരുന്നു.ഇടയ്ക്ക് കദളിപ്പഴവും കൂട്ടി ഒരു പിടി .

ചായക്ക് ഒരണ, ആഴക്ക്, ഉഴക്ക് അളവുകളിൽ നാടൻ അവിൽ, പഞ്ചസാരക്ക് ക്ഷാമമുള്ള അക്കാലത്തെ ചായച്ചെമ്പിലെ തിളക്കുന്ന വെള്ളം ചായപോഞ്ചിയിലൊഴിച്ചുണ്ടാക്കുന്ന മധുരമില്ലാത്ത ചായയുടെ രുചി ഇന്നും അദ്ദേഹത്തിന്റെ വാക്കിലും നാക്കിലുണ്ട്.

സ്‌കൂളിനടുത്ത പറമ്പിലെ മരത്തിൽ ഏതോ ഒരാൾ തൂങ്ങിമരിച്ചത് കാണാൻ നാരായണനും തന്റെ ക്ളാസ്സിൽ പഠിക്കുന്ന ചില കുട്ടികളും പോയിരുന്നു. വിവരമറിഞ്ഞ ജാനകി അമ്മ അന്ന് ഒരുപാട് വഴക്കുപറഞ്ഞു. കടവത്ത് തോണിയെത്താൻ അൽപ്പം വൈകിയാൽമതി . പുഴയിറമ്പിൽ ൽ പ്രമിലെ തെങ്ങും ചാരി 'അമ്മ നിൽക്കുന്നുണ്ടാവും .

കൊട്ടിയൂർ ഉത്സവവും നെയ്യമൃതും:

കണ്ണൂരിലെ കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്റെ ഏറ്റവും ഭക്തിനിർഭരമായ ചടങ്ങുകളിലൊന്നാണ് നെയ്യമൃത്.

ദക്ഷയാഗഭൂമിയിലേക്ക് ഭക്തർ നെയ്യ് സമർപ്പിക്കുന്ന ഈ ചടങ്ങ് വിശ്വാസികൾക്ക് സമാനതകളില്ലാത്ത ഒരു അനുഭവമാണ്. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെയാണ് ഭക്തർ നെയ്യമൃത് എഴുന്നള്ളിക്കുന്നത്.

ഉത്തരമലബാറിലെ വിവിധ തറവാടുകളിൽ നിന്നും ദേശങ്ങളിൽ നിന്നും അക്കാലങ്ങളിൽ കാൽനടയായാണ് ഈ നെയ്യ് കൊട്ടിയൂരിലേക്ക് എത്തിച്ചിരുന്നത്. കാരിയാട്ടെ സ്‌കൂളിനടുത്ത് ഒരു തറവാട്ടിൽ അക്കാലത്ത് ഈ ചടങ്ങ് നടന്നിരുന്നു. അമ്മയോടൊപ്പം ആ ചടങ്ങിൽ പങ്കെടുത്തതും അവിടുന്ന് ചക്കപ്പുഴുക്കും വെള്ളരിക്കക്കറിയും കഴിച്ചതും കുറുപ്പ് സാറിലെ നാരായണൻ മറന്നിട്ടില്ല. മുള കൊണ്ടുണ്ടാക്കിയ പ്രത്യേക കുറ്റികളിലാ യിരുന്നത്രേ നെയ്യ് കൊണ്ടുപോയിരുന്നത്.


ഇടവപ്പാതിയിൽ ഇടമുറിയാത്ത പെരുമഴയിൽ പുഴ കരകവിഞ്ഞൊഴുകുമ്പോൾ തോണിയിറങ്ങാത്തതിനാൽ സ്കൂളിന് അവധി ലഭിക്കുന്ന ആ പഴയ മഴക്കാലങ്ങളും കുറുപ്പ് സാർ ഓർത്തെടുക്കുന്നു.

 'എല്ലാവർക്കും വിദ്യാഭ്യാസം';

തറക്കല്ലിട്ട ദീർഘദർശികൾ:

കരിയാട് വെസ്റ്റ് എലിമെന്ററി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് അടിത്തറപാകിയത് പി.ഇ. കുഞ്ഞുണ്ണി നമ്പ്യാർ, പി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു.

ജാതിയോ മതമോ സാമ്പത്തികസ്ഥിതിയോ നോക്കാതെ 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന മഹത്തായ സന്ദേശമാണ് അവർ നൽകിയത്.

 ആ ദീർഘദർശികൾ അന്നു വിതച്ച വിത്താണ് ഇന്ന് ഡോ. കെ.കെ.എൻ. കുറുപ്പിനെപ്പോലെയുള്ള പ്രതിഭകളിലൂടെ ലോകമെമ്പാടും പടർന്നുപന്തലിച്ചിരിക്കുന്നത്.


ദീർഘദർശികൾ തെളിച്ച വഴി:

...........................................................

മലബാറിൽ സാമൂഹിക പരിഷ്കരണത്തിൻ്റെ കാറ്റ് വീശിത്തുടങ്ങിയ 1920-കളിൽ, ജാതിവ്യവസ്ഥയും അയിത്തവും ശക്തമായിരുന്ന കാലത്താണ് ഈ വിദ്യാലയം പിറവിയെടുക്കുന്നത്.

പി.ഇ. കുഞ്ഞുണ്ണി നമ്പ്യാർ, പി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാർ മുക്കാളിക്കരയിൽ വിതച്ച അറിവിന്റെ വിത്താണ് ഇന്ന് വടവൃക്ഷമായി പന്തലിച്ചുനിൽക്കുന്നത്.

'കരിയാട് വെസ്റ്റ് എലിമെന്ററി സ്കൂൾ' എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം, ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന വിപ്ലവകരമായ സന്ദേശമാണ് അന്ന് ഉയർത്തിയത്. കേവലം ഒരു പാഠശാല എന്നതിലുപരി, ഗ്രാമത്തിൽ മതസൗഹാർദ്ദവും സാമുദായിക ഐക്യവും ഊട്ടിയുറ പ്പിക്കുന്ന ഒരു സാംസ്കാരികകേന്ദ്രമായി ഇത് മാറി.

മാറ്റത്തിന്റെ കൈപ്പിടിച്ച് ഒരു ഗ്രാമം :

1926-ലെ കരിയാട് ഇന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. പച്ചപ്പാർന്ന വയലുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ ആ ഗ്രാമത്തിൽ വലിയ റോഡുകളോ കോൺക്രീറ്റ് സൗധങ്ങളോ അന്നുണ്ടായിരുന്നില്ല.

മണ്ണുചുമരുകളുള്ള ഓലമേഞ്ഞ വീടുകൾ നിറഞ്ഞ ലളിതമായ ഗ്രാമീണജീവിതം. വസൂരി പോലുള്ള പകർച്ചവ്യാധികളും സാമൂഹിക അസമത്വങ്ങളും വെല്ലുവിളിയുയർത്തിയ ആ കാലഘട്ടത്തിൽ, ജനതയെ ബോധവൽക്കരിക്കാനും അവരെ ആധുനികലോകത്തിലേക്ക് നയിക്കാനും ഈ സ്കൂൾ വഹിച്ച പങ്ക് നിസ്തുലമാണ്.

കാൽനടയാത്രയും നാടൻ കലകളും നിറഞ്ഞ ആ പഴയ കരിയാടിനെ അറിവിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ അക്ഷരമുറ്റമാണ്.


kkn-kurup_1775109371

ചരിത്രംകുറിച്ച പ്രതിഭകൾ:

കരിയാടിന്റെ മണ്ണിൽ നിന്ന് അറിവ് നുകർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെ ഈ സ്കൂളിനുണ്ട്.

പ്രശസ്ത ചരിത്രപണ്ഡിതനും കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ്, മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. രാജൻ ഗുരുക്കൾ എന്നിവർ ഈ വിദ്യാലയത്തിന്റെ പെരുമ ലോകത്തിന് മുന്നിലെത്തിച്ചു.

 ഇവർക്കു പുറമെ ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ, എൻജിനിയർമാർ, കായികപ്രതിഭകൾ, കർഷകർ എന്നിവരടങ്ങുന്ന ഈ വിദ്യാലയത്തിന്റെ പൂർവ്വവിദ്യാർത്ഥി സമൂഹം കരിയാടിന്റെ വികസനത്തിന് ഇന്നും കരുത്തേകുന്നു.

ശതാബ്‌ദിയുടെ നിറവിലെത്തിനിൽക്കുമ്പോഴും കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ജ്വലിച്ചുനിൽക്കുന്നു.

ഇരുളടഞ്ഞ സാമൂഹിക ചുറ്റുപാടുകളിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്കാനായി 1926-ൽ തെളിച്ച ആ അക്ഷരദീപം ഇന്നും തലമുറകൾക്ക് വഴികാട്ടിയായി പ്രഭ ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.

ശതാബ്ദി ആഘോഷം ;ഒരു ജനതയുടെ ആദരം

ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി കരിയാട് നമ്പ്യാർസ് യു.പി. സ്‌കൂൾ മാറുമ്പോൾ, അത് കേവലം ഒരു കെട്ടിടത്തിന്റെ വളർച്ചയല്ല, മറിച്ച് ഒരു ജനതയുടെത്തന്നെ പുരോഗതിയാണ്. ഏപ്രിൽ രണ്ടിന് വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഡോ. കെ.കെ.എൻ. കുറുപ്പ് ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുമ്പോൾ, അത് ഒരു ചരിത്രകാരൻ തന്റെത്തന്നെ വേരുകളിലേക്ക് നടത്തുന്ന മടക്കയാത്ര കൂടിയായി മാറും.

പഴയകാലത്തെ ഓലക്കുടകളും തോണിയും പങ്കായവും അവിലും തേങ്ങയും വയൽക്കരയിലെ നടവരമ്പുകളും തുടങ്ങി എല്ലാ ഓർമ്മക്കാഴ്ചകളും ഇന്ന് ആധുനിക കമ്പ്യൂട്ടർ ലാബുകൾക്കും വാഹനസൗകര്യങ്ങൾക്കും വഴിമാറിയിരിക്കുന്നു . നൂറു വർഷം മുമ്പ് ആ സഹോദരങ്ങൾ കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ ജ്വലിച്ചുനിൽക്കുന്നു; ഡോ. കുറുപ്പിനെപ്പോലെയുള്ള മഹാവ്യക്തികളുടെ ജീവിതപ്രകാശമായി.








pendulam_1775110595

പെൻഡുലം ഡൗസിംഗ്: പ്രപഞ്ചോർജ്ജത്തിന്റെ

രഹസ്യങ്ങളിലേക്ക് ഒരു വാതിൽ!

അദൃശ്യമായ ഊർജ്ജപ്രവാഹങ്ങളെ തിരിച്ചറിയാനും ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങളിൽ കൃത്യത കണ്ടെത്താനും നിങ്ങളെ സഹായിക്കുന്ന അത്ഭുത വിദ്യയാണ് പെൻഡുലം ഡൗസിംഗ് (Pendulum Dowsing). പ്രശസ്തമായ വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അവതരിപ്പിക്കുന്ന ഈ ശാസ്ത്രീയ പരിശീലന പരിപാടിയിലൂടെ ഡൗസിംഗിന്റെ ആധികാരിക വശങ്ങൾ പഠിക്കാൻ ഇപ്പോൾ നിങ്ങൾക്ക് അവസരം.

2026 ഏപ്രിൽ 12 ന് തൃശൂർ പേൾ റീജൻസി ഹോട്ടലിൽ ഏകദിന പരിശീലനം ,

 രാവിലെ 8.30 മുതൽ വൈകുന്നേരം വരെ

പരിശീലനത്തിന് നേതൃത്വം നൽകുന്നത്:

ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. നിശാന്ത് തോപ്പിൽ M .Phil ,Ph .D . വർഷങ്ങളുടെ അനുഭവസമ്പത്തും ആഴത്തിലുള്ള അറിവും മുൻനിർത്തി അദ്ദേഹം നയിക്കുന്ന ഈ ക്ലാസ്സ്, ഡൗസിംഗിനെ ഒരു ശാസ്ത്രമായി തന്നെ മനസ്സിലാക്കാൻ നിങ്ങളെ പ്രാപ്തരാക്കും.


എന്താണ് ഈ കോഴ്‌സിലൂടെ നിങ്ങൾ പഠിക്കുന്നത്?

ഡൗസിംഗ് ശാസ്ത്രം: എന്താണ് പെൻഡുലം ഡൗസിംഗ്? അതിന്റെ ചരിത്രവും ശാസ്ത്രീയ വശങ്ങളും.


പെൻഡുലം തിരഞ്ഞെടുക്കൽ: നിങ്ങൾക്ക് അനുയോജ്യമായ പെൻഡുലം എങ്ങനെ കണ്ടെത്താം, അതിനെ എങ്ങനെ ശുദ്ധീകരിക്കാം (Cleansing).


ഊർജ്ജ നിർണ്ണയം: ഭൂമിയിലെയും വ്യക്തികളിലെയും പോസിറ്റീവ് - നെഗറ്റീവ് ഊർജ്ജങ്ങളെ തിരിച്ചറിയാനുള്ള വിദ്യകൾ.

തീരുമാനങ്ങൾ എടുക്കൽ: ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി ശരിയായ പാത തിരഞ്ഞെടുക്കാൻ പെൻഡുലത്തെ എങ്ങനെ സഹായിയാക്കാം.

വാസ്തുവും ഡൗസിംഗും: വീടിന്റെയോ സ്ഥാപനത്തിന്റെയോ വാസ്തു ദോഷങ്ങൾ ഡൗസിംഗിലൂടെ കണ്ടെത്തുന്നത് എങ്ങനെ?

ആരോഗ്യവും ഡൗസിംഗും: ചക്രങ്ങളിലെ ഊർജ്ജ തടസ്സങ്ങൾ തിരിച്ചറിയാനുള്ള പ്രായോഗിക രീതികൾ.


പ്രത്യേകതകൾ:

തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപകരിക്കുന്ന ലളിതമായ ഭാഷാശൈലി.


പ്രായോഗിക പരിശീലനത്തിന് (Practical Session) മുൻഗണന.

ഡോ. നിഷാന്ത് തോപ്പിലുമായി നേരിട്ട് സംവദിക്കാനുള്ള അവസരം.

നിങ്ങളുടെ ജീവിതത്തിൽ ഈ അറിവ് എങ്ങനെ മാറ്റമുണ്ടാക്കും?

ബിസിനസ്സ്, ആരോഗ്യം, കുടുംബം, വാസ്തു തുടങ്ങിയ മേഖലകളിൽ വ്യക്തമായ ഉത്തരങ്ങൾ തേടുന്നവർക്കും, ആത്മീയവും മാനസികവുമായ ഉന്നതി ആഗ്രഹിക്കുന്നവർക്കും ഈ കോഴ്‌സ് ഒരു മുതൽക്കൂട്ടായിരിക്കും.


പരിശീലനത്തിൽ പങ്കെടുക്കാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!

വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി

കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും 9744830888- 8547969788- 704207999


nishanth---copy---copy_1775110726
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ചോമ്പാലയുടെ മണ്ണിൽ വിരിഞ്ഞ നീലവസന്തം
SAMUDRA