ചോമ്പാലയുടെ മണ്ണിൽ വിരിഞ്ഞ നീലവസന്തം

ചോമ്പാലയുടെ മണ്ണിൽ വിരിഞ്ഞ നീലവസന്തം
ചോമ്പാലയുടെ മണ്ണിൽ വിരിഞ്ഞ നീലവസന്തം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Mar 27, 10:39 PM
SAMUDRA
NISH

പ്രകാശന്റെ 'രാമനിലയം'

ഒരു ഹരിതവിസ്മയം!

: ദിവാകരൻ ചോമ്പാല


പ്രകൃതിയുടെ ക്യാൻവാസിൽ ഇന്ദ്രനീലവർണ്ണം ചാലിച്ചെഴുതിയ അതി മനോഹരമായ വർണ്ണചിത്രമാണ് കായാമ്പൂ. 'അഞ്ജനശിലയുടെ കാന്തി' ക്ക് മാറ്റുകൂട്ടാൻ എന്ന് കവികൾ പാടിപ്പുകഴ്ത്തിയ ഈ നീല വർണ്ണ പ്പൂക്കൾ ഇപ്പോൾ ചോമ്പാല ഹാർബ്ബറിന്‌ സമീപം കറപ്പക്കുന്നിൻറെ നിറുകയിൽ ഒരാൾ പൊക്കത്തിലുള്ള ചെടിയിൽ പൂത്തുലഞ്ഞുനിൽക്കുന്നു. 

bbbnn

പ്രമുഖ ജൈവകർഷകൻ പി.കെ. പ്രകാശന്റെ 'രാമനിലയം ' എന്ന വീടി നോട് ചേർന്ന പറമ്പിലാണ് ഈ അപൂർവ്വ വസന്തം വിരിഞ്ഞു പരിലാളനം പരത്തുന്നത് 


വെറുമൊരു ഭംഗിയുള്ള പൂവ് എന്നതിലുപരി, ഒട്ടേറെ ഔഷധഗുണങ്ങ ളുള്ള സസ്യമാണ് കായാമ്പൂ (കാശാവ്).

അകാലജരാനരകളെ അകറ്റി നിർത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന്റെ ഇലകൾക്ക് കഴിവുണ്ടെന്നും ഇതിന്റെ ഇല കഴിച്ചാൽ ദിവസങ്ങളോളം വിശപ്പറിയില്ലെന്ന പ്രത്യേകതയുമുണ്ടത്രേ .

നേത്രരോഗങ്ങൾ: കണ്ണിന്റെ ആരോഗ്യത്തിന് കായാമ്പൂവിന്റെ ഇലകളും കായകളും അത്യുത്തമമാണെന്നും പ്രകാശൻ സാക്ഷ്യപ്പെടുത്തുന്നു.



prakasha-with-auto-cover

കുന്നിടിക്കലും മണ്ണെടുക്കലും മൂലം വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഈ 'അഞ്ജനമരം' വരുംതലമുറയ്ക്കായി നാം കാത്തുസൂക്ഷിക്കേണ്ട ഒരു അമൂല്യനിധിയാണ്.

ഹരിതകാന്തിയുടെ 'രാമനിലയം'

ചോമ്പാലയുടെ ഗ്രാമീണ തനിമയും കുളിർമ്മയും ഒത്തുചേരുന്ന ഒരിടമാണ് പ്രകാശന്റെ 'രാമനിലയം'. വേലിയോ മതിൽക്കെട്ടോ ഇല്ലാത്ത ആ മുറ്റത്ത് പ്രകൃതി ഒരുക്കിയ കാഴ്ചകൾ ഏറെയാണ്:



starf_1774637528

സ്റ്റാർ ഫ്രൂട്ട്: പ്രവേശനകവാടത്തിൽ അലങ്കാരവിളക്കുകൾ തൂക്കിയതുപോലെ പഴുത്തുനിൽക്കുന്ന ധാരാളം സ്റ്റാർ ഫ്രൂട്ടുകൾ.



prakashan-konnappoo-cover_1774637559

കണിക്കൊന്ന: വേനൽച്ചൂടിലും സ്വർണ്ണമുരുക്കി ഒഴിച്ചതുപോലെ പൂത്തുനിൽക്കുന്ന കണിക്കൊന്നപ്പൂക്കൾ.

അടുക്കളത്തോട്ടം: സ്ഥലപരിമിതിയിലും സമൃദ്ധമായി വളരുന്ന പച്ചക്കറികളും കൈയ്യെത്തുമകലത്തിൽ ചക്കകളുളള കുഞ്ഞുപ്ലാവു കളും.


prakashan-konnappooooocover

പ്രകാശൻ: ഹരിതകാന്തിയുടെ കാവലാൾ 

വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ ദേശസേവാ ട്രസ്റ്റിൻറെ സെക്രട്ടറിയും 'ഹരിതാമൃതം' പരിപാടിയുടെ മുൻനിര പ്രവർത്തകനു മാണ് പി.കെ. പ്രകാശൻ. വടകര ടൗൺ ഹാളിൽ നടക്കുന്ന പ്രദർശനങ്ങളിൽ ഇദ്ദേഹത്തിന്റെ പവലിയൻ എപ്പോഴും ശ്രദ്ധാകേന്ദ്രമാണ്.



garuda

വിശല്യകരണി, ഗരുഡപ്പച്ച, ചുരക്കള്ളി, വിഷചികിത്സയിൽ ഉപയോഗിക്കുന്ന ഈശ്വരമൂലി (ഗരുഡക്കൊടി) തുടങ്ങിയ അത്യപൂർവ്വ ഔഷധച്ചെടികളെ സാധാരണക്കാർക്ക് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിക്കുന്നു. മണ്ണിനെ സ്നേഹിക്കുന്ന പ്രകാശനെപ്പോലുള്ളവർ ചോമ്പാലയുടെ അഭിമാനമാണ്.

അദ്ദേഹം പ്രതിനിധീകരിക്കുന്ന ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് പി കെ പ്രകാശനെപ്പോലുള്ള ഇത്തരം കാർഷിക പ്രതിഭകൾ ..

bhakshyasree-aashamsakal

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ലക്‌ഷ്യം വിജയത്തേക്കാൾ വലുത് : ഡോ .കെ കെ എൻ കുറുപ്പ്
SAMUDRA