മാഹി:മയ്യഴിയിലെ ജനങ്ങളുടെ ശബ്ദം പുതുച്ചേരിയിലെ അധികാര കേന്ദ്രങ്ങളിൽ കേൾപ്പിക്കാൻ അഡ്വ :ടി .അശോക്‌കുമാർ വിജയിക്കണമെന്ന് നോവലിസ്‌റ്റ് എം മുകുന്ദൻ പറഞ്ഞു.
മയ്യഴിക്കാരെ സംബന്ധിച്ച് അശാകൻ വക്കീലുമായി താരതമ്യംചെയ്യാവുന്ന മറ്റൊരു സ്ഥാനാർഥി ഇത്തവണയില്ല.
അധികം ആലോചിക്കേണ്ട ഒരു കാര്യവുമില്ല. അശോകൻ വക്കീൽ എന്ന് നമ്മൾ സ്‌നേഹത്തോടെ വിളിക്കുന്ന അഡ്വ ടി അശോക്‌കുമാറിന് വോട്ട് ചെയ്യാം.
എത്രയോ വർഷങ്ങളായി നിശബ്ദം പ്രവർത്തിക്കുന്ന ആളാണ് വക്കീൽ. ലാഭ നഷ്‌ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ നാട്ടുകാർക്കായി രാപ്പകലില്ലാതെപ്രവർ്ത്തിക്കുന്ന ആൾ. അദ്ദേഹം നടത്തുന്ന പ്രവർത്തനം എല്ലാവർക്കും അറിയാം.
37വർഷത്തിന് ശേഷം 2006ൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടത്താൻ പരിശ്രമിച്ചത് അദ്ദേഹമാണ്.
അതിനായി ഒരു പാട് അധ്വാനിച്ചു, ബുദ്ധിമുട്ടി. മദ്രാസ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പോയി. അതിന് ശേഷം മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ജനാധിപത്യവ്യവസ്ഥയിൽ പൗരനുള്ള അവകാശം വിനിയോഗിക്കാനാവാതെ വരികയാണ്.
ഭരണഘടനാവിരുദ്ധമായ പ്രവർത്തനമാണിത്.
അശോകൻ വക്കീൽ ജയിച്ചുവരട്ടെ, ആശംസകൾ നേരുന്നു–:എം.മുകുന്ദൻ
ജനങ്ങളുടെ ആവലാതികളും സ്വപ്‌നങ്ങളും നിയമസഭയിലെത്തിക്കാൻ പ്രാപ്‌തനായ, വിശ്വാസമർപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ്
അഡ്വ. അശോക്‌കുമാർ. നാട്ടുകാർക്ക് വക്കീലിൽ വിശ്വാസമുണ്ട്. ഇത്തവണ സംശയിക്കേണ്ട ഒരു കാര്യവുമില്ല. ജനങ്ങളുടെ വികാരം എനിക്കും മനസിലാവുന്നുണ്ട്. നിയമസഭയിലേക്ക് അശോകൻ വക്കീൽ എത്തുമെന്ന് ഉറപ്പുണ്ട്.
അഡ്വ .അശോകൻ വക്കീൽ ജയിച്ചുവരട്ടെ, ആശംസകൾ നേരുന്നു–എം മുകുന്ദൻ പറഞ്ഞു. മാഹി മണ്ഡലത്തിൽ എൽ ഡി എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് അഡ്വ.: ടി അശോക് കുമാർ
ചോമ്പാൽ ഹാർബ്ബാറിറിനു സമീപം
ഭക്ഷ്യകൃഷി സമൃദ്ധി
:ദിവാകരൻ ചോമ്പാല
നാട്ടുനന്മയുടെ നേർക്കാഴ്ച്ച
കാളിദാസകൃതികളിൽ മാത്രമല്ല പ്രണയവും പ്രകൃതിയും ഇഴചേർന്നു നിൽക്കുന്ന വശ്യമനോഹരമായ ആധുനിക കവിതകളിലും സിനിമാപാട്ടുകളിലുമെല്ലാം പ്രണയത്തിന്റെയും പ്രകൃതി ഭംഗിയുടെയും പ്രതീകമെന്നനിലയിൽ ഹരിതാമൃതവും ,ഹരിതകാന്തിയും ,ലതാനികുഞ്ജവും പോലുള്ള വാക്കുകൾ ഇടം നേടാറുണ്ട് .
രാവണൻ്റെ തടവിൽ കുടുങ്ങിയസമയത്ത് സീതാദേവി ഇരുന്നത് ഒരു മരച്ചുവട്ടിൽ വള്ളിപ്പടർപ്പുകൾ തീർത്ത ലതാനികുഞ്ജത്തിൽ .അവിടുത്തെ വള്ളിപ്പടർപ്പുകൾ പൂത്തുലഞ്ഞുകൊണ്ട് പരിമളം പരത്തുന്നത് അനുഭവിച്ചപ്പോൾ രാമനോടോപ്പമുള്ള വനവാസകാലം സീതയുടെ മനസ്സിലൂടെ കടന്നുപോയതായി രാമായണം സാക്ഷ്യപ്പെടുത്തുന്നു .
ചുരുക്കിപ്പറഞ്ഞാൽ ഈ ലതാനികുഞ്ജമെന്ന വാക്കിൻ്റെ അർത്ഥതലങ്ങൾ ചെറുതല്ല .
ചോമ്പാലയിലുമുണ്ട് അതിമനോഹരവും അതിലേറെ ലക്ഷ്യബോധ ത്തോടെയും കാലാനുസൃതമായ നിലയിൽ പണിതുയർത്തിയ ലതാനികുഞ്ജം.
ചോമ്പാൽ ഹാർബർ റോഡിലൂടെ ഹാർബറിന് തൊട്ടടുത്തെത്തുമ്പോൾ വലതുവശത്തായുള്ള പാതയിൽ ദൃശ്യമാകുന്ന ദൂരത്താണ് പി.കെ. ബാലകൃഷ്ണൻ എന്ന പ്രകൃതിസ്നേഹിയുടെയും ജൈവകർഷകന്റെയും വിഹാരകേന്ദ്രമായ ' വിസ്‌മയ ' സ്ഥിതി ചെയ്യുന്നത് .
ഗേറ്റ്തുറന്നാൽ നേരെ നടപ്പന്തലിലേയ്ക്ക് . ഇരുമ്പ് പൈപ്പുകൾ കമാനാകൃതിയിൽ വളച്ചുണ്ടാക്കി വെൽഡ് ചെയ്തുറപ്പിച്ച നടപന്തലിൽ നിറയെ ഇളവൻ കുമ്പളത്തിൻ്റെ വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്ന ഇലച്ചാർത്തിനടിയിലെ വിളസമൃദ്ധി വർണ്ണനാതീതം .
വലിയ അളവിലുള്ള അലങ്കാര ദീപങ്ങൾ തൂക്കിയ പോലെ നിരനിരയായി പലവലിപ്പത്തിലുമുള്ള ഇളവൻകുമ്പളം കൈയെത്തുമകലെ കണ്ണിന് പൂക്കണിയായ നിലയിൽ .കൗതുകക്കാഴ്ച .
ഇടതൂർന്ന വള്ളിപ്പടർപ്പിൽ ചുരങ്ങയും കോവലും മത്തനും കക്കിരിയും പീച്ചിങ്ങയും കൈപ്പക്കയും എല്ലാം ഒരേകുടക്കീഴിൽ എന്ന നിലയിൽ .ഹരിതകാന്തിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ഈ ഗൃഹാങ്കണത്തിൽ പ്ലാസ്റ്റിക് ഡ്രമ്മുകളിലാണ് പലതും നട്ടുവർത്തി പരിപാലിക്കുന്നത് .മതിലിനോട് ചേർന്ന് ഗർഭിണികളും പ്രവസിച്ചവരുമായനിലയിൽ വിവിധയിനം വാഴകൾ .
ലളിതമായ നിലയിൽ പൂത്തുലഞ്ഞ ബൊഗൈൻ വില്ലകൾ .മറ്റ് പൂച്ചെടികൾ ഒരു ചെറിയ അളവിൽ .കോലായിയോട് ചേർന്ന് സാമാന്യം മോശമല്ലാത്ത അളവിൽ മുന്തിരിപ്പടർപ്പിന് തനിയെ ഒരുപന്തൽ.
കുഞ്ഞു കുഞ്ഞു ചക്കകൾ വിരിഞ്ഞുനിൽക്കുന്ന വിയറ്റ്‌നാം ഏർലി പ്ലാവ് . പച്ചപ്പ് പടർന്ന വീടിന്റെ ടെറസിൽ തക്കാളി വഴുതിന പച്ചമുളക് ഉള്ളി തുടങ്ങി പലതും .
എല്ലാറ്റിനും തുള്ളിനന .എന്നിരുന്നാലും ടെറസ്സിലെ കൃഷി അത്രത്തോളം ആകർഷകമായി തോന്നിയില്ല .ഒരുപക്ഷെ വിളവെടുപ്പിനു ശേഷമാവാം ഞങ്ങളെത്തിയത് .
പറമ്പിൽ ചിലേടങ്ങളിൽ പാഷൻഫ്രൂട്ടിന് പടർന്നുകയറാൻ തനിയെ ഒരുപന്തൽ .ചീര ,വെ ണ്ട തുടങ്ങിവയ്ക്ക് മറ്റൊരിടം ,ജൈവപച്ചക്കറി പരിപാലനത്തോടൊപ്പം ചെറിയതോതിൽ സാമൂഹ്യപ്രവർത്തനവും ബാലകൃഷ്‌ണൻറെ എളിയ ജീവിതചര്യയുടെ ഭാഗം
വിസ്മയയിലെ വിസ്‌മയക്കാഴ്ച്ച!
ടെറസ്സിൽ പടർന്നുയർന്ന ഡ്രാഗൺ ഫൂട്ടിലെ പഴങ്ങളും ഇളവനും കുറെ തക്കാളിയും മുളകും ചുരങ്ങയും പറിച്ചെടുത്ത് എല്ലാം കൂടി രണ്ടു ബാഗുകളാക്കി എനിക്കും ഞങ്ങളുടെ ഫോട്ടോഗ്രാഫർ മോഹൻ അഴിയൂരിനും ഉപഹാരമായി നൽകിക്കൊണ്ടാണ് പി .കെ .ബാലകഷ്ണനും ഭാര്യ സിന്ധുവും ഞങ്ങളെ യാത്രയാക്കിയത് .
വിസ്മയയിലെ വിസ്‌മയക്കാഴ്ച്ച! ......നമുക്കും തുടങ്ങാം ഇതുപോലൊരു നടപ്പന്തലും ജൈവ പച്ചക്കറി കൃഷിയും..
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














