ജലപാപ്പരത്വത്തിലേക്ക് നീങ്ങുന്ന ലോകം; കരുതിവെക്കാം ഓരോ തുള്ളിയും ; മാർച്ച് 22 ടി. ഷാഹുൽ ഹമീദ്

ജലപാപ്പരത്വത്തിലേക്ക് നീങ്ങുന്ന ലോകം; കരുതിവെക്കാം ഓരോ തുള്ളിയും ;  മാർച്ച് 22  ടി. ഷാഹുൽ ഹമീദ്
ജലപാപ്പരത്വത്തിലേക്ക് നീങ്ങുന്ന ലോകം; കരുതിവെക്കാം ഓരോ തുള്ളിയും ; മാർച്ച് 22 ടി. ഷാഹുൽ ഹമീദ്
Share  
2026 Mar 18, 11:59 PM
Thankachan
anardhanan latest

"കിണർ വറ്റുമ്പോഴാണ് ജലത്തിന്റെ വില അറിയുന്നത്" എന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ വാക്കുകൾ ഇന്ന് കേവലം ഒരു ഉദ്ധരണിയല്ല, മറിച്ച് കടുത്ത യാഥാർത്ഥ്യമാണ്. നീല ഗ്രഹം എന്ന് നാം വിളിച്ചിരുന്ന ഭൂമി ഇന്ന് ദാഹിച്ചു കരിയുന്ന ഒരു മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. 2026-ലെ ഐക്യരാഷ്ട്രസഭയുടെ ലോക ജല റിപ്പോർട്ട് പ്രകാരം ലോകം 'ജലപാപ്പരത്വം' എന്ന അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഈ വർഷത്തെ ലോക ജലദിന സന്ദേശം "ജലവും ലിംഗസമത്വവും" (Water and Gender) എന്നതാണ്. ജലക്ഷാമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരെയും സ്ത്രീകളെയുമാണ് എന്ന യാഥാർത്ഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ലോകത്ത് 220 കോടി ജനങ്ങൾക്ക് ഇന്നും ശുദ്ധജലം ലഭ്യമല്ല.

ജലം ഒഴുകുന്നേടത്ത് സമത്വം വളരുന്നു എന്ന ആപ്തവാക്യത്തിലൂടെ ജലക്ഷാമം എങ്ങനെയാണ് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ബാധിക്കുന്നത് എന്ന് ലോക ജല ദിനം ലോകത്തെ ഓർമിപ്പിക്കുന്നു.ഒരു വർഷത്തിൽ ഒരു മാസം കടുത്ത ജലക്ഷാമം നേരിടുന്നവർ 400 കോടിയാണ്.സ്ത്രീകൾ ജലം ശേഖരിക്കുന്നതിനായി മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വരുന്നുണ്ട്.1970 നു ശേഷം ലോകത്തിലെ ഹിമാനികളിൽ 30% വും ഉരുകി തീർന്നു, ഇത് നദികളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ലോക ജനസംഖ്യയുടെ 75 % വും ജല സുരക്ഷയില്ലാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്. ലോകത്തിലെ വലിയ 100 നഗരങ്ങളിൽ പകുതിയിലധികം കഠിനമായ ജലക്ഷാമം നേരിടുന്നു. 350 കോടി ജനങ്ങൾക്ക് ശാസ്ത്രീയമായ ശുചിത്വ സൗകര്യങ്ങൾ ഇല്ല.


'വറ്റിയ പുഴതൻ മാറിലെ ചൂടിൽ ദാഹിച്ചു നിൽക്കുന്ന പാഴ് മരം പോലും'


എന്ന് കവി പാടിയത് അക്ഷരം പ്രതി ശരിയാകുന്നു.

വെള്ളം അമൃതാണ്, ജീവന്റെ ഉറവിടമാണ്. പ്രകൃതിയുടെ കണ്ണീരാണ് മഴയെങ്കിൽ, ഭൂമിയുടെ രക്തമാണ് ജലം. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത് ജലം ഉള്ളതുകൊണ്ടാണ്. ജലത്തെ സംരക്ഷിക്കുക എന്നത് വരുംതലമുറയോടുള്ള കടമയാണ്. അതി തീവ്രമഴയും ദീർഘകാല വരൾച്ചയും ജലചക്രത്തെ താളം തെറ്റിക്കുന്നു. ജലക്ഷാമം താൽക്കാലിക പ്രതിസന്ധിയല്ല രാജ്യങ്ങൾ ഒന്നിച്ചിരുന്നു ചർച്ചചെയ്യേണ്ട അതീവ പ്രാധാന്യമുള്ള വിഷയം തന്നെയാണ്.

ലോകത്തിലെ വൻ പല നഗരങ്ങളും കുടിവെള്ളം പൂർണമായി നിലച്ചു പോകുന്ന ഡേ സീറോ എന്ന അവസ്ഥയിലേക്ക് എത്തുന്നു. ലോകത്തെ 70% ശുദ്ധജലവും കൃഷിക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് ജലം കുറയുന്നതോടെ ഉത്പാദനം കുറയുകയും ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യുന്നു.


ലോകത്തിന്റെ അവസ്ഥ : -


അമേരിക്കയിലെ കൊളറാഡോ നദിയിലെ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലാണ്. ചൈനയിലെ ഭൂഗർഭ ജലത്തിന്റെ 80 % വും കുടിക്കാൻ യോഗ്യമല്ലാത്ത മലിന ജലമാണ്. പ്രകൃതിദത്ത സ്രോതസ്സുകളുടെ അഭാവം വടക്കൻ ചൈനയെ കടുത്ത വരൾച്ചയിലേക്ക് തള്ളിവിടുന്നു. സൗദിയിൽ കടൽ വെള്ളത്തിൽ നിന്ന് ശുചീകരണം നടത്തിയാണ് 60% ജനങ്ങൾക്കും ശുദ്ധജലം എത്തിക്കുന്നത്. എത്യോപ്യയിൽ 50% പേർക്കും ശുദ്ധജലം ലഭിക്കുന്നില്ല.ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസായ ആമസോണിൽ 20 % മഴ കുറഞ്ഞു.കഴിഞ്ഞ വേനലിൽ യൂറോപ്പിലെ റൈൻ, ഡാന്യൂബ് നദികൾ വറ്റി വരണ്ടു. സിംഗപ്പൂരിൽ ന്യൂ വാട്ടർ പദ്ധതിയിലൂടെ അത്യാധുനിക യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെ മലിന ജലം ശുചീകരിച്ച് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നു. രൂക്ഷമായി ജലക്ഷാമം അനുഭവിക്കുന്ന ലോകത്തെ 17 രാജ്യങ്ങളിൽ 12 എണ്ണവും മിഡിൽ ഈസ്റ്റിലുള്ള രാജ്യങ്ങളാണ് . ഇവിടെ ജലത്തിന് പെട്രോളിനേക്കാൾ

വില കൂടുതലാണ്.


ഇന്ത്യയുടെ അവസ്ഥ : -


ഇന്ത്യയിലെ വൻകിട നഗരങ്ങളായ ബാംഗ്ലൂർ, ചെന്നൈ, ന്യൂ ഡൽഹി എന്നിവ ജല പാപ്പരത്വത്തിലേക്കാണ് എന്ന് ലോകജല റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ 89% ഭൂഗർഭ ജലവും കൃഷിക്കാണ് ഉപയോഗിക്കുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നം ഉടലെടുക്കുന്നതാണ്. ഇന്ത്യയിലെ 40% ജനങ്ങൾക്കും 2030 ഓടെ കുടിവെള്ളം ലഭിക്കുന്നതിന് പ്രയാസം നേരിടുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ പ്രതിവർഷം 2 ലക്ഷം ആളുകൾ ജലക്ഷാമം മൂലം മരണപ്പെടുന്നു.


കേരളം:-


44 നദികളും സുഭിക്ഷമായ മഴയും കൊണ്ട് സമ്പന്നമായ കേരളത്തിൽ മഴ വെള്ളത്തിന്റെ 12% മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ ബാക്കി മുഴുവനും കടലിലേക്കാണ് പോകുന്നത്. തുലാവർഷത്തിന്റെ കുറവ്,കഠിനമായ വേനൽ എന്നിവ കാരണം ഭൂഗർഭജല നിരപ്പ് കുത്തനെ താഴുന്നു. തീരപ്രദേശത്തെ കിണറുകളിൽ ഉപ്പ് വെള്ളം കയറി വലിയ പ്രയാസം സൃഷ്ടിക്കുന്നു. കേരളത്തിലെ ചില ഭാഗങ്ങളിൽ വലിയ രീതിയിൽ ജല ദൌർലഭ്യം നേരിടുന്നു. ജല ബജറ്റ് അടിയന്തരമായി സർക്കാർ ഉണ്ടാക്കേണ്ടതായിട്ടുണ്ട്. ജലസംഭരണം ശാസ്ത്രീയമാക്കുകയും, ജല മലിനീകരണം തടയുകയും, ജല പുനരൂപയോഗത്തിൽ പ്രോത്സാഹനം ചെയ്യുകയും ചെയ്യേണ്ടതായിട്ടുണ്ട്.


ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണവും ജലസ്രോതസ്സുകളുടെ മലിനീകരണവും കേരളത്തെയും ജലക്ഷാമത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.

നമുക്ക് എന്ത് ചെയ്യാൻ കഴിയും?

ജലസംരക്ഷണം ഒരു മുദ്രാവാക്യമായി ഒതുങ്ങാതെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണം.

മഴവെള്ളം മണ്ണിലിറക്കാൻ ഓരോ വീടും ശ്രദ്ധിക്കണം.

അനാവശ്യമായി ടാപ്പുകൾ തുറന്നിടുന്നത് ഒഴിവാക്കുക. ഒരു ടാപ്പിൽ നിന്ന് തുള്ളിയായി വെള്ളം നഷ്ടപ്പെട്ടാൽ വർഷം 11,000 ലിറ്ററോളമാണ് പാഴാകുന്നത്.

ഓരോ പ്രദേശത്തും 'വാട്ടർ ഓഡിറ്റ്' നടത്തുകയും ജല ഉപയോഗം പരിമിതപ്പെടുത്തുകയും വേണം.

അവസാനത്തെ പുഴയും വറ്റി, അവസാനത്തെ മരവും ഉണങ്ങിക്കഴിയുമ്പോൾ മാത്രമേ പണം കൊണ്ട് വിശപ്പും ദാഹവും മാറ്റാനാവില്ലെന്ന് മനുഷ്യൻ തിരിച്ചറിയുകയുള്ളൂ. വരുംതലമുറയ്ക്കായി നമുക്ക് ഈ ഭൂമിയെയും ജലത്തെയും കരുതിവെക്കാം.


By


ടീ ഷാഹുൽ ഹമീദ്

9895043496

shahul1971@gmail.com


MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പെരുമ്പളം: ഒരോർമ്മ : ഡോ. ജനപ്രിയ. ആർ.കെ