ചാണകം തൊട്ട പ്ലാവും ,പാവാട ഉടുത്ത പ്ളാവും: കാർഷിക രംഗത്തെ 'മാന്ത്രിക' ചതിക്കുഴികൾ : ദിവാകരൻ ചോമ്പാല

ചാണകം തൊട്ട പ്ലാവും ,പാവാട ഉടുത്ത പ്ളാവും: കാർഷിക രംഗത്തെ 'മാന്ത്രിക' ചതിക്കുഴികൾ : ദിവാകരൻ ചോമ്പാല
ചാണകം തൊട്ട പ്ലാവും ,പാവാട ഉടുത്ത പ്ളാവും: കാർഷിക രംഗത്തെ 'മാന്ത്രിക' ചതിക്കുഴികൾ : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Mar 18, 07:02 PM
Thankachan
anardhanan latest

ശ്രീരാമൻ്റെ പാദസ്പർശമേറ്റ് കല്ല് പെണ്ണായ കഥ പുരാണങ്ങളിൽ വായിക്കുമ്പോൾ അത് ഭക്തിയുടെയും കാവ്യസങ്കൽപ്പത്തിൻ്റെയും ഭാഗമായി നാം ആസ്വദിക്കാറുണ്ട് .അത്ഭുതപ്പെടാറുണ്ട് ...

'സംഗീതത്തിന്റെ വിരൽമുന തൊട്ടാൽ പൂക്കാത്ത മാവും പൂക്കുമെന്ന് '-കവികൾ പാടുമ്പോൾ കാവ്യഭാവനയേക്കാൾ അതിലൊരു പ്രണയഭാവമു ണ്ടായിരുന്നു .

എന്നാൽ, ഇതേ 'മാന്ത്രിക സ്പർശം' കാർഷിക വിളവിലും ഹോമിയോ മരുന്നിലും ഉണ്ടെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്ന വാർത്താ തരംഗങ്ങൾ കാണുമ്പോൾ, അത് വെറുമൊരു കവിഭാവനയല്ല, മറിച്ച് വ്യക്തമായ ആസൂത്രണത്തോടെയുള്ള ചതിക്കുഴിയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.


"കാർഷിക മേഖലയിലെ അന്ധവിശ്വാസങ്ങൾ: ശാസ്ത്രമോ അതോ ബോധപൂർവ്വമായ ചതിക്കുഴികളോ?


എൻ്റെ അനുഭവത്തിൽ നിന്നുതന്നെ തുടങ്ങാം. കായ്ക്കാത്ത പ്ലാവിനെ കായ്പ്പിക്കാൻ തടിയിൽ പച്ചച്ചാണകം തേച്ചുപിടിപ്പിക്കുക എന്ന വിദ്യ എൻ്റെ അനുജൻ മഹീന്ദ്രനാണ് നിർദ്ദേശിച്ചത്.

 പ്രവാസിയാണെങ്കിലും കുഞ്ഞുന്നാളിലേ മണ്ണറിവിനോട് വല്ലാത്ത ലഹരി യുള്ള അവൻ്റെ വാക്ക് കേട്ട് ചോമ്പാലയിലെ പ്രമുഖ ജൈവകർഷകൻ പി.കെ. പ്രകാശനിൽ നിന്ന് ശേഖരിച്ച പച്ചചാണകം ഞാൻ പ്ലാവിൽ തടി യിൽ കൈയെത്തുമകലത്ത് തേച്ചുപിടിപ്പിച്ചുവെന്നത് സത്യം .

ഒരു പരീക്ഷണംഎന്ന നിലയിൽ . ഫലിച്ചില്ലെങ്കിൽ നാട്ടുകാർ കളിയാക്കു മല്ലോ എന്ന പേടിയാൽ അതൊരു രഹസ്യമായി വെച്ചു ..വീട്ടുകാർപോലുമറിയാതെ .


അത്ഭുതമെന്നു പറയട്ടെ, ഈ വർഷം ഞാൻ നട്ടുവളർത്തിയ തിരുവനന്ത പുരം മുട്ടൻ വരിക്ക പ്ലാവിൽ ചക്ക വിരിഞ്ഞു! ആദ്യത്തെ കടിഞ്ഞൂൽ കനി .

അതും കൃത്യമായി ചാണകം തേച്ചുപിടിപ്പിച്ച അതേ ഭാഗത്തുതന്നെ.


ഇത് കണ്ടപ്പോൾ മനസ്സ് ഒന്ന് പാളി. ചാണക പ്രയോഗം കൊണ്ടാണോ ? അതോ പ്രകൃതിയുടെ സ്വാഭാവികമായ ഒരു ചക്രം അവിടെ പൂർത്തിയായതാണോ ?

എന്നറിയാത്ത ഒരു 'സാക്ഷിഭാവത്തിൽ' ഞാൻ നിന്നുപോയി.

ചാണകത്തിലെ നൈട്രജൻ പോലുള്ള ഘടകങ്ങൾ തൊലിപ്പുറത്തിലൂടെ മരത്തിന് ചെറിയ ഉത്തേജനം നൽകിയിരിക്കാം എന്നൊരു വാദമുണ്ടെ ങ്കിലും, ഇതിനെ ഒരു ശാസ്ത്രീയ സത്യമായി പ്രഖ്യാപിക്കണോ അതോ വെറുമൊരു ആകസ്മികതയായി കാണണോ എന്ന കാര്യത്തിൽ ഒരു കാർഷികപ്രിയനെന്ന നിലയിൽ ഞാൻ ഇന്നും സംശയത്തിന്റെ നൂൽപ്പാലത്തിലാണ്.

.ഇവിടെയാണ് നാം ചിന്തിക്കേണ്ടത്; നമ്മുടെ വിശ്വാസങ്ങൾക്കും അനുഭ വങ്ങൾക്കും അപ്പുറം ശാസ്ത്രീയമായ തെളിവുകൾക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന്.


 കൊല്ലം ജില്ലയിലെ ഡോ.റിജി ജി നായരിൽ നിന്നാണ് തിരുവനന്തപുരം മുട്ടൻ വരിക്കയുടെ പേരും മഹത്വവും ആദ്യമായി ഞാനറിഞ്ഞത്


വൃക്ഷങ്ങൾക്കുള്ള 'നാണം' മാറ്റൽ ചികിത്സ

വിളവ് തരാൻ മടിക്കുന്ന മരങ്ങളെ പഴയ പാവാട ഉടുപ്പിച്ചാൽ അവ നാണിച്ച് അടുത്ത വർഷം മുതൽ കായ്ച്ച് മറിയുമത്രേ !

തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ കണ്ടുവരുന്ന ഈ വിദ്യ കണ്ട് ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് പ്രമുഖ എഴുത്തുകാരൻ ശ്രീ .ജെ.ആർ. അനി പോലും.

പൈനാപ്പിൾ കൃഷിയിൽ 'എത്തഫോൺ' എന്ന ഹോർമോൺ ശാസ്ത്രീയമാ യി ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്.

എന്നാൽ മരത്തെ വസ്ത്രം ധരിപ്പിച്ചും ചരട് കെട്ടിയും വശത്താക്കാൻ ശ്രമിക്കുന്നത് ശാസ്ത്രത്തിൻ്റെ വെളിച്ചം കടന്നുചെല്ലാത്ത അന്ധവിശ്വാസ ങ്ങളുടെ ബാക്കിപത്രമാണ്.


അഗ്രി-ഹോമിയോ മുതൽ വൃക്ഷായുർവേദം വരെ: കൃഷിയിലെ ആധുനിക തട്ടിപ്പുകൾ തിരിച്ചറിയുക"


ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് 'അഗ്രി ഹോമിയോപ്പതി' എന്ന പേരിലുള്ള അത്ഭുത മരുന്നുകളാണ്. മനുഷ്യരിലെ രോഗങ്ങൾ മാറ്റാൻ പോലും ഫലപ്രാപ്തി നൂറുശതമാനം തെളിയിക്കപ്പെട്ടിട്ടി ല്ലാത്ത ഹോമിയോപ്പതി, മരങ്ങളിൽ തളിച്ചാൽ കായ്ഫലം കൂടുമെന്ന അവകാ ശവാദം തികച്ചും അടിസ്ഥാനരഹിതമാണ്.


ശാസ്ത്രീയതയുടെ അഭാവം: കേരള കാർഷിക സർവകലാശാലയോ മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളോ ഇത്തരം മരുന്നുകൾ ശുപാർശ ചെയ്യുന്നില്ല.


സാമ്പത്തിക ചൂഷണം:

തന്മാത്രകൾ പോലും അവശേഷിക്കാത്ത വിധം ലയിപ്പിച്ച ഹോമിയോ മരുന്നുകൾ വലിയ വില കൊടുത്ത് വാങ്ങി കർഷകർ വഞ്ചിതരാവുകയാണ്.


വഞ്ചനയുടെ മുഖം:

ശാസ്ത്രീയമായ വളപ്രയോഗങ്ങളിൽ നിന്നും ജൈവരീതികളിൽ നിന്നും കർഷകരെ അകറ്റി, ഇത്തരം 'അത്ഭുത മരുന്നുകളുടെ' പിന്നാലെ വിടുന്നത് ബോധപൂർവ്വമായ തട്ടിപ്പാണ്.


വൃക്ഷായുർവേദവും ദുരുപയോഗവും

നമ്മുടെ പ്രാചീന ശാസ്ത്രമായ വൃക്ഷായുർവേദത്തെയും അഗ്നിഹോത്രത്തെയുമൊക്കെ ഇത്തരം തട്ടിപ്പുകാർ മറയാക്കുന്നുണ്ട്. പ്രകൃതിയെയും മണ്ണിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ആഴമേറിയ തത്വങ്ങളെ പണം തട്ടാനുള്ള കുറുക്കുവഴികളായി മാറ്റുന്നത് ആ അറിവുകളോടുള്ള അനീതിയാണ്.


ജാഗ്രത അനിവാര്യം

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് സത്യവും മിഥ്യയും തിരിച്ചറി യാൻ പ്രയാസമാണ്.

കൃഷി മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത്തരം സോഷ്യൽ മീഡിയ തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. അനുഭവസാക്ഷ്യങ്ങൾ എന്ന പേരിൽ വരുന്ന പ്രചാരണങ്ങളിൽ വീഴാതെ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കൃഷിരീതികൾ പിന്തുടരാൻ നാം തയ്യാറാകണം.

ഹോമിയോപ്പതി കൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കാമെന്ന് പറയുന്നവർക്ക് ഒന്നുകിൽ ദേശീയ പുരസ്കാരം നൽകണം, അല്ലെങ്കിൽ അവരെ അഴികൾക്കുള്ളിലാക്കണം. ഇതിനിടയിൽ മധ്യമാർഗ്ഗമില്ല.


അധികൃതരുടെ മൗനം: സർക്കാരിന് ബാധ്യതയില്ലേ?

ഫേസ്ബുക്കിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ഈ വ്യാജ പ്രചാരണങ്ങൾ കാർഷിക മന്ത്രിയുടെയോ കൃഷി വകുപ്പിന്റെയോ ശ്രദ്ധയിൽപ്പെടുന്നില്ലേ എന്ന ചോദ്യവും ശക്തമാണ്.

 കർഷകരെ ചതിക്കുഴിയിൽ വീഴ്ത്തി പണം തട്ടുന്ന ഇത്തരം കമ്പനികളെ നിയന്ത്രിക്കാൻ സർക്കാരിനും കാർഷിക മന്ത്രാലയത്തിനും ബാധ്യതയില്ലേ?


"കാർഷിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയും പരസ്യങ്ങളും കൃഷി വകുപ്പിന്റെയും ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെയും നിരീക്ഷണത്തിൽ വരണം.

ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങളിലൂടെ കർഷകരെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം.

 അല്ലെങ്കിൽ കർഷകരുടെ പണവും സമയവുമാണ് നഷ്ടപ്പെടുന്നത്," കർഷക സംഘടനകളുടെ പ്രതിനിധികൾ ആവശ്യപ്പെടുന്നു.


ഈ ഹോമിയോ മരുന്നുകൾ കാർഷിക ആവശ്യങ്ങൾക്കായി സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങൾ ശരിയാണോ എന്നും പരിശോധിക്കാൻ അടിയന്തര അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്.

ഹോമിയോ മരുന്നുകൾക്ക് കാർഷിക രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നെങ്കിൽ, കാർഷിക വിദഗ്ധർ ഇതിനെന്തുകൊണ്ട് പ്രോത്സാഹനം നൽകുന്നില്ല എന്ന ചോദ്യത്തിന് അധികൃതർ മറുപടി നൽകേണ്ടതുണ്ട്.


കാർഷിക മേഖലയിലെ ഈ 'മാമാങ്കങ്ങൾ' അവസാനിപ്പിക്കാൻ ഓരോ കർഷകനും ഓരോ പൗരനും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സത്യസന്ധമായ കൃഷിരീതികളിലൂടെ മാത്രമേ മണ്ണും മനുഷ്യനും രക്ഷപ്പെടുകയുള്ളൂ...

padmanabhan-cover

കേരളത്തിലെ പ്രമുഖ ജൈവകർഷക പ്രമുഖനും അവാർഡ് ജേതാവുമായ കുന്നുമ്മക്കര സ്വദേശി ശ്രീ ,പത്മനാഭൻ കണ്ണമ്പ്രത്തിനും പറയാനുള്ളത് അതുതന്നെ.

.

suresh-muthukukl

 ''മണ്ണിൻ്റെ മണമുള്ള '' എഴുത്തുകാരനും ദീർഘകാലമായി മാതൃഭൂമിയിൽ കാർഷികരംഗം പംക്തി കൈകാര്യം ചെയ്യുന്നതോടൊപ്പം 'ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശവുമായി വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന ഭക്ഷ്യശ്രീ എന്ന ബഹുജന സംഘടയുടെ മുഖ്യ ഉപദേശകനും കൂടിയായ ശ്രീ സുരേഷ് സാറിൻ്റെ അഭിപ്രായവും മറിച്ചല്ല . 


കവർചിത്രം :പ്രതീകാത്മകം 
kavith
samudra-harithamrutham26
bhakshyasree-large
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പെരുമ്പളം: ഒരോർമ്മ : ഡോ. ജനപ്രിയ. ആർ.കെ