മുക്കാളിയിൽ ദേശീയപാത പുനർനിർമ്മാണം അനിശ്ചിതത്വത്തിൽ; പൊടിശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ

മുക്കാളിയിൽ ദേശീയപാത പുനർനിർമ്മാണം അനിശ്ചിതത്വത്തിൽ; പൊടിശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ
മുക്കാളിയിൽ ദേശീയപാത പുനർനിർമ്മാണം അനിശ്ചിതത്വത്തിൽ; പൊടിശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ
Share  
2026 Mar 17, 06:01 PM
SAMUDRA
NISH
KWICOS

ചോമ്പാല: മുക്കാളി ടൗണിലൂടെ കടന്നുപോകുന്ന പഴയ ദേശീയപാതയുടെ പുനർനിർമ്മാണം അനിശ്ചിതമായി നീളുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൻ്റെ ടാറിംഗ് പ്രവൃത്തികൾ നിലച്ച മട്ടാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതുമൂലം പ്രദേശം രൂക്ഷമായ പൊടിശല്യത്തിൻ്റെ പിടിയിലാണ്.


പൊടിശല്യം കാരണം ടൗണിലെ വ്യാപാരികളും കാൽനടയാത്രക്കാരും കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസവും കടന്നുപോകുന്ന ചോമ്പാല എൽ.പി സ്കൂൾ പരിസരത്തെ റോഡിൻ്റെ അവസ്ഥ പരിതാപകരമാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്.


റോഡ് പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് നന്മ റസിഡൻസ് അസോസിയേഷൻ ചോമ്പാല യോഗം ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് അസോസിയേഷൻ്റെ തീരുമാനം.

പ്രസിഡൻ്റ് നിജിൻലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രശാന്ത് സമത ..ജയൻ പി.എ.ടി, സരള ടീച്ചർ, രാജീവൻ പീടികണ്ടി, മുരളി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.




road

പൊടിശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ


mannan-pazhyidam_1773672109
capture_1773643350
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ചോമ്പാലയിലെ ചില നാട്ടുപുരാണം :--ദിവാകരൻ ചോമ്പാല
കാഴ്ച്ചയും കാഴ്ച്ചപ്പാടും വിഷുക്കണിയും ഉണ്ണിയപ്പവും
SAMUDRA