ചോമ്പാൽ: ചോമ്പാലയിൽ ദേശീയപാതയിൽ നിർമ്മിച്ച ടോൾ പ്ലാസയ്ക്ക് സമീപങ്ങളിൽ താമസിക്കുന്നവർക്ക് ആശ്വാസവുമായി
MLA കെ. കെ. രമ സ്ഥലത്തെത്തി.
അതീവ ഗുരുതരമായ ഈ പ്രശ്‌നം ദേശീയപാതാ അതോറിറ്റിയുടെ അടിയന്തിര ശ്രദ്ധയിൽ പെടുത്തുമെന്നും ടോൾപ്ലാസയ്ക്കുചുറ്റും താമസിക്കുന്നവർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടാണ് അവർ പിരിഞ്ഞുപോയത് . ടോൾപ്ളാസ നിർമ്മിക്കുന്ന കാരണത്താൽ ഇവിടെ സർവ്വീസ് റോഡ് നിലവിലില്ല .
ഇവിടെ നിന്നും അൽപ്പം തെക്കോട്ട് മാറി 'പ്രജനിക ' എന്ന വീടിന്റെ മുൻവശത്തും ഗേറ്റിൽ നിന്നും അൽപ്പം അകലം വിട്ട് നിർമ്മാണം നടന്നുവരുന്നുണ്ട് .
ദേശീയപാതകളിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മൾ സ്ഥിരമായി കാണുന്ന ഒന്നാണ് ടോൾ പ്ലാസകൾ. ലളിതമായി പറഞ്ഞാൽ, ഒരു റോഡ് ഉപയോഗിക്കു ന്നതിന് നൽകേണ്ടി വരുന്ന 'ഉപയോഗ ഫീസ് 'ശേഖരിക്കു ന്ന കേന്ദ്രമാണിത്.
ദേശീയപാതകളുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി ചെലവാ ക്കുന്ന തുക യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതിനായി പാതയുടെ നിശ്ചിത ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനമാണ് ടോൾ പ്ലാസ.
ഇന്ത്യയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ആണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.
ചോമ്പാൽ കുഞ്ഞിപ്പള്ളി മൈതാനത്തിന് അൽപ്പം തെക്ക് മാറി വടകര ഭാഗത്തേയ്ക്ക് പോകുമ്പോൾ റോഡിന് ഇടത്തുവശത്ത് ടോൾപ്ലാസ നിർമ്മാണം പൂർത്തിയാകാറായ നിലയിൽ.
വാഹനങ്ങൾ കടന്നുപോകാനുള്ള വഴികളിൽ കോൺക്രീറ്റ് നടത്തി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ,ശൗചാലയം പോലീസ് എയിഡ് ഡ്‌പോസ്റ് വൈവ് ബ്രിഡ്‌ജ് ,ജീവനക്കാർക്ക് താമസിക്കാനുള്ള മുറികൾ ,വെളിച്ച സംവിധാനം എന്നിവയുടെ നിർമ്മാണം തുടങ്ങിയവയും അവസാന ഘട്ടത്തിലെത്തിനിൽക്കുന്നു.
ഈ കെട്ടിടത്തിൻറെ വശങ്ങളിൽ താമസിക്കുന്നവർക്ക് യാത്രക്കായി സർവ്വീസ് റോഡ് സംവിധാനമില്ല ,പ്രശ്നപരിഹാരം എന്ന നിലയിൽ ബദൽ സംവിധാനത്തെപ്പറ്റി ആലോചിക്കാൻ എം. പി .എം എൽ എ എന്നിവർ ക്ക്പുറമേ പ്രോജക്‌ട് ഡയറക്ടർ അടക്കം സ്ഥലം സന്ദർശി ക്കുകയുണ്ടായി ,സർവ്വീസ് റോഡിനു സമീപം താമസിക്കുന്നവർക്ക് സുഗമമായ നിലയി ൽ യാത്രാ സൗകര്യം ഉറപ്പാക്കാൻ സ്ളിപ്പ് റോഡ്‌സംവിധാനം ഒരുക്കുമെ ന്ന് പറഞ്ഞതായറിയുന്നു.
ദക്ഷിണേന്ത്യയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനം ഹാർവെസ്ററ് കാറ്ററിംഗ് പാചകം ചെയ്യുന്നത് അശേഷം മായം കലരാത്ത അഗ്മാർക് അംഗീകാരമുള്ള മന്നൻ വെളിച്ചെണ്ണയിൽ...
മന്നൻ അഗ്മാർക് വെളിച്ചെണ്ണ
വടകരയിലെ പ്രമുഖ വിൽപ്പന കേന്ദ്രം
ഡിവൈൻ സൂപ്പർ മാർക്കറ്റ്
എടോടി ,വടകര
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













