പുതു അധ്യയന ചിന്തകൾ പ്രത്യാശകൾആശങ്കകൾ... :പി. രമേശൻ. വടകര.

പുതു അധ്യയന ചിന്തകൾ പ്രത്യാശകൾആശങ്കകൾ... :പി. രമേശൻ. വടകര.
പുതു അധ്യയന ചിന്തകൾ പ്രത്യാശകൾആശങ്കകൾ... :പി. രമേശൻ. വടകര.
Share  
രമേശൻ .പി .വടകര എഴുത്ത്

രമേശൻ .പി .വടകര

2026 Mar 09, 01:13 AM

സമകാലിക കേരളത്തിൽ കൗമാര പ്രായക്കാരുടെ ആക്രമണോത്സുകത 

സജിവചർച്ചാവിഷയമായിരിക്കയാണല്ലോ. ഈ വിഷയത്തിൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽഭരണകൂടവുംഅധ്യാപക സമൂഹവും രക്ഷാകർതൃ സമൂഹവും സമകാലികസമൂഹവുംകാരണക്കാരാണെന്ന്കാണാവുന്നതാണ്.ഇളംതലമുറയുടെകൊച്ചുകൊച്ചു സന്തോഷങ്ങളും സുരക്ഷകളും നാം അറിഞ്ഞോഅറിയാതെയോനഷ്ടപ്പെടുത്തുമ്പോൾഒരു തലമുറ തന്നെ നാശത്തിന്റെവക്കിലെത്തുന്നുഎന്നയാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഓരോ കാലത്തും വിദ്യാർത്ഥി സമൂഹത്തിന് നൽകപ്പെടുന്ന വിദ്യയും അത് മൂല്യനിർണയം ചെയ്യപ്പെടുന്ന സംവിധാനങ്ങളും വളരെയേറെ പ്രാധാന്യമർഹിക്കുന്നു. പലപ്പോഴും അധ്യാപകർക്ക് നൽകപ്പെടുന്ന മൂല്യനിർണയ പരിശീലന പരിപാടികൾ പൊതുവേ ഒഴുക്കൻ മട്ടിൽ ഉള്ളതോ .

 അമൂർത്തമായതോ പതിനൊന്നാം മണിക്കൂറിൽ തിരക്കുപിടിച്ചുള്ളതോ ആത്മനിഷ്ഠാ സാധ്യതയുള്ളതോ ആയി മാറുന്നത് കാണാം.

   .:കുട്ടികളെയഥാവിധിമനസ്സിലാക്കുകയും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ ആവശ്യമായമാർഗ്ഗനിർദേശംനൽകുന്നതും രക്ഷാകർത്താക്കളുടെ പ്രഥമമായ കർത്തവ്യമത്രേ.തന്റെ മുന്നിലിരിക്കുന്ന കുട്ടിയിൽ അറിവുകൾ നിറക്കൽ അല്ല മാനവികതമുറ്റിനിൽക്കുന്നതുംജീവിതനൈപുണികൾനേടിയതുമായതലമുറയെസൃഷ്ടിക്കലാണ്തന്റെദൗത്യംഎന്നശരിയായബോധ്യമാണ്അധ്യാപകസമൂഹത്തിന്ഉണ്ടായിരിക്കേണ്ടത്.അഞ്ചക്കശമ്പളംനേടുന്നഉദ്യോഗംസമ്പാദിക്കലാണ് വിദ്യാഭ്യാസത്തിന്റെ അത്യന്തിക ലക്ഷ്യമെന്നസമകാലികസമൂഹത്തിന്റെബോധ്യവുംമാറേണ്ടിയിരിക്കുന്നു.

        സഹജീവിസ്നേഹവുംസഹിഷ്ണുതയുംസഹാനുഭൂതിയുംചുമതലാബോധവുംപ്രകൃതിസ്നേഹവും നിറഞ്ഞ ഒരു തലമുറയുടെസൃഷ്ടികൊണ്ടേ ഭാവിഭദ്രമാകൂഎന്നസാർവകാലികസത്യം നാം ഇനിയും തിരിച്ചറിഞ്ഞേ മതിയാവു.

കളിക്കോപ്പുകളും മിഠായികളും ഉപേക്ഷിച്ച് ഇന്റർനെറ്റും മൊബൈൽ ഫോണും ടിവിയുംസ്ഥാനംപിടിച്ചതോടെ

ബാല്യകൗമാരങ്ങളുടെ പ്രകൃതിയും വികൃതിയും പാടേമാറിപ്പോയിരിക്കു ന്നു.

 ശാസ്ത്രം രക്ഷകനും ശിക്ഷകനും ആണെന്നചൊല്ലിന്റെ അർത്ഥം ഗ്രഹിച്ച്

രക്ഷോപായത്തെമാത്രംആശ്രയിക്കുന്നഒരുസമൂഹനിർമ്മിതികൊണ്ട്മാത്രമേ ഇനിയുള്ള കൃത്രിമ ബുദ്ധിലോകത്ത് അതിജീവനം സാധ്യമാവൂ.

സിനിമയും സീരിയലുകളും പ്രലോഭനങ്ങൾ വിതയ്ക്കുകയും മദ്യവും മയക്കുമരുന്നും ആസക്തികളുടെ പരിപോഷണം സാധ്യമാക്കുകയും ചെയ്യുമ്പോൾ അശാന്തിയുടെയും അസമാധാനത്തിന്റെയുംലോകത്തേക്കുള്ളവഴികൾഎളുപ്പംതുറക്കപ്പെടുകയായി.ഇവിടെയാണ്സാമൂഹ്യധർമ്മത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.

പാഠ്യ പദ്ധതി മാറ്റത്തോട് കൂടി കുട്ടികളോടുള്ള സമീപനം അതീവ മൃദുലമാവുകയും,ആചാര്യൻ ഗുരു അധ്യാപകൻ എന്നീ നിലകളിൽ നിന്ന് മാറി കേവലം സൗകര്യ ദാതാവ്... fecilitator..എന്ന നിലയിൽ ടീച്ചറുടെ സേവനനാമത്തിന്പരിണാമംസംഭവിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും മനുഷ്യനിർമ്മാണ പ്രക്രിയയെ അത് ബാധിച്ചേക്കാം.

ശിക്ഷാരീതികൾപാടേ ഉപേക്ഷിച്ചത്, അധ്യാപകന്റെ സ്ഥാനധർമ്മങ്ങൾക്ക് സംഭവിച്ച ലാഘവസമീപനം,പഠിച്ചാലും ഇല്ലെങ്കിലുംക്ലാസ്കയറ്റംലഭിക്കുമെന്നകുഞ്ഞുമനസിന്റെ ചിന്തകൾ, ഒരു ക്ലാസ് ഘട്ടത്തിൽ നേടേണ്ട ശേഷികളുടെ കൃത്യമായ ആർജ്ജനം നടക്കാതെ അത് അവർ സ്വമേധയാ ആർജിക്കും എന്ന ലാഘവ ചിന്തകൾ,

 നാട്ടിൽ കക്ഷിരാഷ്ട്രീയ ലക്ഷ്യങ്ങൾക്ക്അതീതമായി പ്രവർത്തിക്കുന്നകലാസംസ്കാരിക കേന്ദ്രങ്ങളുടെഅഭാവം,ഉപജീവനത്തിന് ഉതകുന്ന കൈത്തൊഴിലുമായി സെക്കൻഡറിവിദ്യാഭ്യാസത്തെബന്ധിപ്പിക്കാഞ്ഞതിന്റെ ന്യൂനഫലം, ഉപരി,

മൂല്യ വിദ്യാഭ്യാസത്തിന്റെ അഭാവം ഇങ്ങനെ തുടങ്ങി ഈ പ്രശ്നത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഘടകങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും.

   വിദ്യാസമ്പന്നൻഎന്ന്അഭിമാനിക്കുന്നവരിൽവിനയവും,ദയയും,സത്യസന്ധതയും സൻമാർഗബോധവും, സഹകരണമനസ്ഥിതിയും ദർശിക്കാനാവുന്നില്ലെങ്കിൽ, പകരം

കുറ്റവാസനകളും, അഹങ്കാരവും,ദുരഭി മാനങ്ങളും പരനിന്ദാ സ്വഭാവവും മാദക ദ്രവ്യാസക്തിയും ആണ് പ്രധാനമായും കാണുന്നതെങ്കിൽ നാം നൽകുന്ന വിദ്യാഭ്യാസത്തിൽ നമുക്ക് അഭിമാനിക്കാൻ വകയില്ല. അതിന്റെ ലക്ഷ്യവും,മാർഗവുംപുനർനിർവചിക്കേണ്ടിയിരിക്കുന്നു. 

    വിദ്യാഭ്യാസത്തിന്റെ ഗണപരമായ കാര്യത്തിൽ നാം മുൻപന്തിയിൽ ആണെന്ന്പലവുരുപ്രഘോഷിക്കുമ്പോഴും,ഒരു അപരിഷ്കൃത സമൂഹത്തിലെ അംഗങ്ങളുടെ ഇടയിൽ കാണപ്പെടുന്ന പ്രാഥമിക മാനവിക മൂല്യങ്ങളായ പരസ്പരസ്നേഹമോത്യാഗമനോഭാവമോ തുലോം കുറഞ്ഞിരിക്കുന്നതായി കാണുന്നു. ദിവസേനപത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളുംസ്പർശിച്ചുപോകുന്ന ആധുനിക മലയാളിക്ക് ഒരു കാര്യം വളരെവ്യക്തമായിബോധ്യപ്പെടും.ഗണപരമായ വിദ്യാഭ്യാസ സൂചകങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും അഴിമതി, ധനാർത്തി,മദ്യപാനം,മയക്കുമരുന്നുപയോഗം, വഞ്ചന,,സ്ത്രീ പീഡനം, ബാല പീഡനം, കുറ്റകൃത്യവാസന എന്നിവയിലും നാം മുൻപന്തിയിൽ നിൽക്കുന്നു എന്ന സമകാലിക യാഥാർഥ്യം.

  ഇവിടെയാണ് വിദ്യയെ കുറിച്ചുള്ള ഭാരതീയദർശനങ്ങളുടെപ്രസക്തി.പരാവിദ്യയും അപരാവിദ്യയും നാം നേടേണ്ടതുണ്ടെന്നും,അവനവനെ കുറിച്ച് അറിയാത്ത വിദ്യ അവിദ്യ ആണെന്നും,തന്നിലും മറ്റുള്ളവരിലും ചൈതന്യമായി നിലകൊള്ളുന്നത് ഒരേ ഈശ്വരീയ ശക്തിയാണെന്നും ആത്മജ്ഞാനം നേടുന്നവർക്ക് ഭൗതികസുഖാസക്തികൾക്കതീതമാ

യിശാന്തിയുംതൃപ്തിയുംകൈവരിക്കാനാകുമെന്നും, അത് നമ്മോട് പറയുമ്പോൾ ആധുനികതയുടെയും ആർജിതജ്ഞാനത്തിന്റെയും ഗർവിൽ

 നാം അതെല്ലാം പാടെ അവഗണിക്കുന്നതും ആണ് ആധുനിക സമൂഹനിർമ്മിതിയിൽ വരുന്ന പോരായ്മകൾഎന്ന്നാംതിരിച്ചറിയേണ്ടിയിരിക്കുന്നു.

 മനുഷ്യ നിർമിതങ്ങളായ ആശയാനുഷ്ഠാനങ്ങളാൽ മലിനമാക്കപ്പെടാത്ത നവജാതശിശുവിന്റെനൈർമല്യവും, നിഷ്കളങ്കതയും എടുത്തു മാറ്റിവളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ സ്വയം അറിയുന്നതിൽ നിന്നും, സ്നേഹിക്കുന്നതിൽ നിന്നുമു ള്ള അവന്റെ ശ്രമങ്ങളെ അവഗണിച്ച്

ഭൗതികമായും, മാനസികമായും രോഗാതുരമായി മാറ്റുകയാണ് പൊതുവെ സാമൂഹ്യ സ്ഥാപനങ്ങൾ അറിഞ്ഞോ അറിയാതേയോ ചെയ്യുന്നത്. വിശപ്പടക്കാൻ വേണ്ടി മാത്രം അന്യ ജീവികളെ കൊല്ലുന്ന മൃഗങ്ങളേക്കാൾ മികവാർന്നതെന്നഭി മാനിക്കുന്ന മനുഷ്യന് എങ്ങനെ സഹജീവികളെ ക്രൂരമായി കൊല്ലാൻ കഴിയുന്നു.! ഹിംസിക്കാനും, ആത്മാഹുതി ചെയ്യാനും കഴിയുന്നു !

 ചിന്തിക്കുക! ശാന്തിയും സമാധാനവും തേടി നാം മറ്റൊരിടത്തും അലയേണ്ടതില്ല. ഈ പ്രകൃതിയുടെ വിചിത്രമായ സ്വാഭാവിക സ്ഥിതി മാത്രം നിരീക്ഷിച്ചാൽ മതിയാകും. മതത്തിനും, രാഷ്ട്രീയത്തിനും പൊതുവേ വിശ്വസ്ത വിധേയരേയുംഅടിമകളേയുമാണാവശ്യം.

ഓരോരുത്തരും അവനവന്റെ രക്ഷകനായി മാറുന്ന സമയത്ത് നമുക്ക് ഇത്തരം വിധേയത്വങ്ങളിൽ നിന്ന് സ്വതന്ത്രരാകാം.

ഇളം തലമുറയുടെ സമഗ്ര വികസനത്തിനും, ധാർമികതയും, കരുതലും, ഉത്തരവാദിത്വ ബോധവും നിറഞ്ഞ നിർമിതിക്കും / അത്യാവശ്യമായി വേണ്ടത് മൂല്യ വിദ്യാഭ്യാസമാണ്. സഹാനുഭൂതിയും, ബഹുമാനവും, സത്യസന്ധതയും തുടങ്ങിയ അടിസ്ഥാനമൂല്യങ്ങൾ വളരുന്നതോടെ സ്വഭാവതലത്തിലും വൈകാരിക തലത്തിലുo ആരോഗ്യസമ്പന്നമായ ഒരു തലമുറ സoജാതമാകും.

കലയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക. കലകലഹമൊതുക്കി സമാധാനം സ്ഥാപിക്കും. ആന്തരികവും ബാഹ്യവുമായ കലഹം.

  അക്കാദമിക ജ്ഞാനത്തോടൊപ്പം കലയേയും, പ്രകൃതിയേയും സ്നേഹിക്കുന്ന,ആത്മവിശ്വാസത്തോടെ സങ്കീർണതകളെ സമീപിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ സുസ്ഥിരവും പ്രചോദനാത്മകവുമായജീവിതാനുഭവങ്ങൾ നേടാനാവൂ.

 വിവേകാനന്ദ സ്വാമികൾ പറഞ്ഞ കാര്യം ഓർക്കുന്നത് നന്നായിരിക്കും.

"നമ്മുടെ മസ്തിഷ്കത്തിൽ കടന്നു കൂടി ജീവിതം മുഴുവൻ ബഹളമുണ്ടാക്കുന്ന ആശയങ്ങളുടെ സ്വീകരണമല്ല വിദ്യ എന്നു പറയുന്നത്.

മനുഷ്യത്വത്തെ വളർത്തിയെടുക്കുകയും ജീവിതം സംശുദ്ധമാക്കുകയും സ്വഭാവത്തെ സമ്പൂർണ ശുദ്ധമാക്കുകയും ചെയ്യുന്ന ആശയങ്ങുടെ ഗ്രഹണമാണ് "

ആയതിനാൽ നാളെ വൻവൃക്ഷങ്ങളായി മാറേണ്ട കുഞ്ഞു സസ്യങ്ങൾക്ക് നൽകുന്ന വെളളവും വളവും, വെളിച്ചവുമാണ് ഇളം തലമുറക്ക് നൽകുന്ന വിദ്യാഭ്യാസം.

അത് കൃത്യമായി ആദാനം ചെയ്യുന്ന ഓരോ ഘടകവും സാമൂഹ്യ ധർമം ശരിയായി പാലിച്ചെങ്കിൽ മാത്രമേ

ഇരുൾവീഴാത്തഭാവിപ്രതീക്ഷിക്കേണ്ടതുള്ളൂ............



     

 

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മണ്ണിലേക്ക് മടങ്ങാം; ഹരിതാമൃതം നുകരാം : ദിവാകരൻ ചോമ്പാല