ഒഞ്ചിയത്തിന്റെ രക്തനക്ഷത്രം: മണ്ടോടി കണ്ണൻ - കാലം മായ്ക്കാത്ത വിപ്ലവസ്‌മൃതി : ദിവാകരൻ ചോമ്പാല

ഒഞ്ചിയത്തിന്റെ രക്തനക്ഷത്രം: മണ്ടോടി കണ്ണൻ - കാലം മായ്ക്കാത്ത വിപ്ലവസ്‌മൃതി : ദിവാകരൻ ചോമ്പാല
ഒഞ്ചിയത്തിന്റെ രക്തനക്ഷത്രം: മണ്ടോടി കണ്ണൻ - കാലം മായ്ക്കാത്ത വിപ്ലവസ്‌മൃതി : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Mar 04, 06:42 PM


മണ്ടോടി കണ്ണൻ ; കാലം മായ്ക്കാത്ത വിപ്ലവസ്‌മൃതി 


കാലത്തിന്റെ ചരിത്രപുസ്തകത്തിൽ ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തിയ പേരാണ് ഒഞ്ചിയം. ആ മണ്ണിൽ വിപ്ലവത്തിൻ്റെ വിത്തുപാകിയ ആവേശമാണ് സഖാവ് മണ്ടോടി കണ്ണൻ.

ഇന്ന് ആ ധീരരക്തസാക്ഷിയുടെ എഴുപത്തിയേഴാം ചരമവാർഷികമാണ്.

ഒഞ്ചിയത്തിൻ്റെ ഓരോ തരി മണ്ണിലും ഇന്നും ആ വിപ്ലവകാരിയുടെ കാൽപ്പാടുകൾ പതിഞ്ഞു കിടപ്പുണ്ട്. കുന്നുമ്മക്കരയും തട്ടോളിക്കരയും നെല്ലാച്ചേരിയും അടങ്ങുന്ന ഈ ഗ്രാമഭൂമി കണ്ണന്റെ 'വൃന്ദാവന'മായിരുന്നു. അവിടെ അമ്മപെങ്ങന്മാർക്ക് അദ്ദേഹം പ്രിയപ്പെട്ട മകനും, തൊഴിലാളികൾക്ക് ആവേശവും, കർഷകർക്ക് വഴികാട്ടിയുമായിരുന്നു.


ജന്മിത്വത്തിന്റെ ഇരുളടഞ്ഞ കാലം

ജാതിമേധാവിത്വവും ജന്മിനാടുവാഴിത്തവും വിഴുങ്ങിയ പഴയ കാലത്ത്, പാവപ്പെട്ട കർഷകരെയും തൊഴിലാളികളെയും അടിമകളാക്കി വെച്ചിരുന്ന വ്യവസ്ഥിതിക്കെതിരെയാണ് കണ്ണൻ പടവാളോങ്ങിയത്. ഭൂമിയിലുള്ള നിയന്ത്രണം കൊണ്ട് മനുഷ്യരെ ആജ്ഞാനുവർത്തികളാക്കിയ ജന്മിമാരുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. പോലീസും പ്രമാണിമാരും കൈകോർത്ത് ഗ്രാമീണ ജീവിതം ദുസ്സഹമാക്കിയപ്പോൾ, മർദ്ദിതരുടെ ശബ്ദമായി മണ്ടോടി കണ്ണൻ ഉയർത്തെഴുന്നേറ്റു. 'ചുവപ്പ് കണ്ട കാളകളെപ്പോലെ' കമ്മ്യൂണിസമെന്ന പേര് കേൾക്കുമ്പോൾ വിറളിപിടിച്ച ഖദറിട്ട ജന്മിമാർ ആ അഗ്നിജ്വാലയെ തല്ലിക്കെടുത്താൻ കിണഞ്ഞു പരിശ്രമിച്ചു.


കണ്ണൻ: സേവനത്തിന്റെ പര്യായം

ഒരു വിപ്ലവകാരി എന്നാൽ ജനസേവകനാണെന്ന് അദ്ദേഹം സ്വജീവിതം കൊണ്ട് തെളിയിച്ചു. 1939-ലെ രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടിണിയും വസൂരിയും നാടിനെ വലച്ചപ്പോൾ, ജന്മികളും അധികൃതരും ഭയന്നോടി. എന്നാൽ, 'ഭണ്ഡാരമൂർത്തി'യെന്ന് വിളിക്കപ്പെട്ട വസൂരി ബാധിച്ച് മരിച്ചവരെ മറവുചെയ്യാനും, രോഗികളെ ശുശ്രൂഷിക്കാനും സ്വന്തം ജീവൻ പണയപ്പെടുത്തി കണ്ണനും സംഘവും മുന്നിട്ടിറങ്ങി. അന്ധവിശ്വാസങ്ങളെ ശാസ്ത്രബോധം കൊണ്ട് നേരിട്ട ആതുരസേവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അത്.


ലോക്കപ്പിലെ ചോരകൊണ്ടുള്ള ചെങ്കൊടി

പോരാട്ടങ്ങളുടെ കനൽവഴികളിൽ നിരവധി തവണ അദ്ദേഹം വേട്ടയാടപ്പെട്ടു. 1942-ൽ മുക്കാളിയിൽ വെച്ചും മറ്റും ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങി. ഒരിക്കൽ മരിച്ചുവെന്ന് കരുതി കശുമാവിൻ തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട കണ്ണൻ, പിറ്റേന്ന് ബോധം തെളിഞ്ഞപ്പോൾ തന്നെ മർദ്ദിച്ച ഗുണ്ടാനേതാവിന്റെ മുന്നിൽ ചെന്ന് നിന്ന് അവരെ നടുക്കി.


1948 ഏപ്രിൽ 30-ലെ ഒഞ്ചിയം വെടിവെപ്പിനെത്തുടർന്ന് സഖാക്കളെ വേട്ടയാടിയ പോലീസിനു മുന്നിൽ, നാട്ടുകാരുടെ പീഡനം ഒഴിവാക്കാൻ അദ്ദേഹം സ്വയം പിടികൊടുത്തു. വടകര ലോക്കപ്പിലെ ഇരുട്ടറയിൽ 'ബിരിയാണി' എന്ന ക്രൂരനായ പോലീസുകാരൻ കണ്ണനെ തല്ലിച്ചതച്ചു. 'നെഹ്‌റു ഗവൺമെന്റ് സിന്ദാബാദ്' വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ, തകർന്നുപോയ ശരീരത്തോടെ അദ്ദേഹം വിളിച്ചത് 'നെഹ്‌റു ഗവൺമെന്റ് മൂർദ്ദാബാദ്' എന്നായിരുന്നു. ആ പോലീസ്‌ നരാധമനെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, തന്റെ മുറിവുകളിൽ നിന്ന് വാർന്നൊഴുകിയ ചുടുചോരയിൽ കൈമുക്കി ജയിൽ ഭിത്തിയിൽ ചെങ്കൊടി വരച്ച ആ വിപ്ലവവീര്യം ചരിത്രത്തിലെ നിത്യവിസ്മയമാണ്.


അസ്തമിക്കാത്ത സൂര്യൻ

അതിഭീകരമായ മർദ്ദനമേറ്റ് ആന്തരികാവയവങ്ങൾ തകർന്ന്, 1949 മാർച്ച് 4-ന് മുപ്പത്തിയൊന്നാം വയസ്സിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. കണ്ണൻ മരിച്ചില്ല, അദ്ദേഹം വിപ്ലവത്തിന്റെ പ്രകാശമായി ഇന്നും ജ്വലിക്കുന്നു. ആ സ്മരണ നിലനിർത്താൻ എം.കെ. കണ്ണൻ സ്മാരക വായനശാലയും സ്മാരക മന്ദിരവും ഇന്നും തലയുയർത്തി നിൽക്കുന്നു.


പുതുതലമുറയ്ക്ക് കൈമാറാൻ നമ്മുടെ പക്കലുള്ള ഏറ്റവും വലിയ സമ്പാദ്യം മണ്ടോടി കണ്ണന്റെ ഈ പോരാട്ട ചരിത്രമാണ്. മർദ്ദകവീരന്മാർക്ക് മുന്നിൽ മുട്ടുമടക്കാത്ത ആ ധീരത, വരുംകാലത്തെ വിപ്ലവകാരികൾക്ക് സൂര്യമന്ത്രമായി മാറട്ടെ. ഒഞ്ചിയത്തിന്റെ ചുവന്ന മണ്ണിൽ അലിഞ്ഞുചേർന്ന ഈ ചരിത്രം ചിതലെടുക്കാതെ കാലം കാത്തുസൂക്ഷിക്കാം.

krushijagaran-puraskaram-.for-padmanaabhan-kannampratth

പത്മനാഭൻ കണ്ണമ്പ്രത്തിന് ദൽഹി കൃഷിജാഗരൺ കീർത്തിഫലകം 

വടകര : മികച്ച കാർഷികപ്രതിഭയും പ്രമുഖ ജൈവഭക്ഷ്യോൽപ്പന്ന നിർമ്മാതാവുമായ പത്മനാഭൻ കണ്ണമ്പ്രത്തിന് ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ കാർഷിക പ്രസിദ്ധീകരണമായ കൃഷിജാഗരൺ വക കീർത്തിഫലകവും ആദരവും വടകര ടൗൺഹാളിൽ നടന്നു .

ജൈവകൃഷിക്കും പ്രകൃതിയോടിണങ്ങിയ ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾക്കും ജീവിതത്തിൻ്റെ ബഹുഭൂരിഭാഗം സമയവും നീക്കിവെച്ച പത്മനാഭൻ ഏറാമലയിലെ കുന്നുമ്മക്കര സ്വദേശിയാണ് .

വടകരയിലെ മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റിൻറെഹരിതാമൃതംപരിപാടിയുടെമുഖ്യസഹകാരികൂടിയാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഇദ്ദേഹം . 


വടകര ടൗൺ ഹാളിൽ നടന്ന ഹരിതാമൃതം പതിനാറാം വാർഷികാഘോഷച്ചടങ്ങിൽ ഹരിതാമൃതം ചെയർമാൻ ശ്രീ. പി .പി.ദാമോദരൻ പത്മനാഭൻ കണ്ണമ്പ്രത്തിന് മികച്ച ജൈവകാർഷിക പ്രവർത്തനത്തിനായുള്ള കൃഷിജാഗരൺ കീർത്തിമുദ്ര നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സമർപ്പിച്ചു .


അഖിലേന്ത്യ അവാർഡ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ കർഷക ശ്രേഷ്‌ഠ പുരസ്‌കാരം കണ്ണമ്പ്രത്ത് പത്മനാഭൻ ഏതാനും ദിവസം മുൻപ് കൊല്ലത്തുനടന്ന ചടങ്ങിൽ സ്വീകരിക്കുകയുമുണ്ടായി .


krushi-padmamn

https://mediafacekerala.com/view-and-point-of-view/16582

മണ്ണറിഞ്ഞ മനുഷ്യരുടെ ഒഞ്ചിയം സംഗമം: അഗ്രോ ഇക്കോളജി എന്ന ഹരിതമന്ത്രം

വടകര: പ്രകൃതിയുടെ താളം തെറ്റുന്ന കാലത്ത്, മണ്ണിനെയും മനുഷ്യനെ യും ഒരുപോലെ സംരക്ഷിക്കാനുള്ള 'അഗ്രോ ഇക്കോളജി' എന്ന വലിയ ആശയത്തിന് ഒഞ്ചിയത്തെ മണ്ണ് സാക്ഷ്യം വഹിച്ചു. കേരള ജൈവകർഷകസമിതി കോഴിക്കോട് ജില്ലാ സംഗമം നെല്ലാച്ചേരിയിലെ കണ്ണമ്പ്രത്ത് പത്മനാഭന്റെ പ്രകൃതിക്കൃഷിയിടത്തിൽ നടന്നപ്പോൾ അത് വെറുമൊരു ഒത്തുചേരലല്ല, മറിച്ച് ഭൂമിക്കായുള്ള ഒരു പ്രതിജ്ഞാ പത്രികയായി മാറി.


sss

എന്താണ് അഗ്രോ ഇക്കോളജി?

സംഗമത്തിൽ പ്രധാന ചർച്ചാവിഷയമായ 'അഗ്രോ ഇക്കോളജി' എന്നത് വെറുമൊരു കൃഷിരീതിയല്ല, അതൊരു ശാസ്ത്രവും സാമൂഹിക പ്രസ്ഥാനവുമാണ്. ഹോ ഹെൻ ഹൈമ് യൂണിവേഴ്സിറ്റിയിലെ ഗവേഷക ടി. ഹാനി ഈ ആശയത്തെ ലളിതമായി അവതരിപ്പിച്ചു.


ലളിതമായി പറഞ്ഞാൽ, ഒരു കൃഷിയിടത്തെ ഒരു സ്വയംഭൂവായ 'ഇക്കോസിസ്റ്റം ആയി കാണുന്ന രീതിയാണിത്. ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:


വൈവിധ്യവൽക്കരണം: ഒരേ വിള മാത്രം കൃഷി ചെയ്യുന്നതിന് പകരം (Monoculture), പലതരം വിളകളും മരങ്ങളും പക്ഷികളും പ്രാണികളും ഒത്തുചേരുന്ന ഒരു ജൈവവൈവിധ്യം കൃഷിയിടത്തിൽ സൃഷ്ടിക്കുന്നു.


പുനരുപയോഗം : കൃഷിയിടത്തിലെ അവശിഷ്ടങ്ങൾ അവിടെത്തന്നെ വളമായി മാറുന്നു. പുറത്തുനിന്നുള്ള രാസവളങ്ങളെയോ കീടനാശിനികളെയോ ഇത് ആശ്രയിക്കുന്നില്ല.


പ്രതിരോധശേഷി കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന അമിത ചൂടിനെയോ മഴയെയോ പ്രതിരോധിക്കാൻ ഇത്തരം സമ്മിശ്ര കൃഷിയിടങ്ങൾക്ക് സാധിക്കുന്നു.

കാലാവസ്ഥാ വ്യതിയാനവും കർഷകനും

സംസ്ഥാന സെക്രട്ടറി ബി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഉയർന്നുവന്ന പ്രധാന ആശങ്ക മാറുന്ന കാലാവസ്ഥയായിരുന്നു. മഴ തെറ്റുന്നതും ചൂട് കൂടുന്നതും കർഷകന്റെ നടുവൊടിക്കുമ്പോൾ, മണ്ണിലെ ഈർപ്പം നിലനിർത്തുന്ന അഗ്രോ ഇക്കോളജി രീതികൾ മാത്രമേ രക്ഷയാകൂ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഓർഗാനിക് ഫാർമിങ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് കെ.പി. ഇല്യാസ് പുരയിടക്കൃഷിയുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചപ്പോൾ, ഓരോ വീടിന് ചുറ്റുമുള്ള ചെറിയ ഇടങ്ങളും എങ്ങനെ ഒരു കൊച്ചു വനമാക്കി മാറ്റാമെന്ന് അദ്ദേഹം വിവരിച്ചു.




qqqq

വടകര പശുക്കളും 'ഹരിതാമൃതവും'

നാടൻ പശുക്കളുടെ സംരക്ഷണത്തിനായി ട്രസ്റ്റ് രൂപീകരിച്ച അദ്ദേഹം, 15-ഓളം പശുക്കളുടെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മണ്ണിലെ ജീവൻ നിലനിർത്തുന്നു. ചക്കക്കുരുവും തേങ്ങാവെള്ളവും ചേർത്ത് അദ്ദേഹം വികസിപ്പിച്ച 'ഹരിതാമൃതം' എന്ന ജൈവവളം കാർഷിക ലോകത്തെ ഒരു നവീന പരീക്ഷണമാണ്.


അംഗീകാരങ്ങളുടെ നിറവിൽ

സരോജിനി ദാമോദർ ഫൗണ്ടേഷൻ അവാർഡ്, ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ പത്മനാഭനെ തേടി ഇപ്പോൾ കൃഷിജാഗരൺ 2026 അവാർഡും എത്തിയിരിക്കുകയാണ്. ദിവസം വെറും മൂന്ന് മണിക്കൂർ മാത്രം ഉറങ്ങി, ബാക്കി സമയം മണ്ണിലും യന്ത്രങ്ങൾക്കിടയിലും ചിലവഴിക്കുന്ന ഈ കർഷകപ്രതിഭ വരുംതലമുറയ്ക്കുള്ള ഒരു വലിയ കരുതലാണ്.



capture

മണ്ണിന്റെ മണമുള്ള ജീവിതം:

പത്മനാഭൻ കണ്ണമ്പ്രത്തുമായി ഒരഭിമുഖം

ദേശീയ തലത്തിലുള്ള അംഗീകാരങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും പത്മനാഭൻ കണ്ണമ്പ്രത്ത് ഏറാമലവില്ലേജിലെ തന്റെ കൃഷിയിടത്തിലെ മണ്ണിലാണ് സന്തോഷം കണ്ടെത്തുന്നത്. വടകര ടൗൺ ഹാളിൽ നടന്ന ആദരവിനും ജൈവകർഷക സംഗമത്തിനും ശേഷം അദ്ദേഹം സംസാരിക്കുന്നു.

ചോദ്യം: 'കൃഷിജാഗരൺ' കീർത്തിഫലകം, 'കർഷക ശ്രേഷ്ഠ പുരസ്‌കാരം' എന്നിങ്ങനെ തുടർച്ചയായ അംഗീകാരങ്ങൾ. എങ്ങനെ തോന്നുന്നു ഈ നേട്ടങ്ങളെ?

പത്മനാഭൻ: അംഗീകാരങ്ങൾ സന്തോഷം നൽകുന്നുണ്ട്, പക്ഷേ അതൊരു ഉത്തരവാദിത്തം കൂടിയാണ്. മണ്ണിൽ പണിയെടുക്കുന്ന കർഷകനെ സമൂഹം ശ്രദ്ധിക്കുന്നു എന്നത് വലിയ കാര്യമാണ്. ഈ പുരസ്‌കാരങ്ങൾ വ്യക്തിപരമല്ല, മറിച്ച് ജൈവകൃഷി എന്ന വലിയ പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.

ചോദ്യം: താങ്കളുടെ കൃഷിയിടം ഒരു 'അഗ്രോ ഇക്കോളജി' മാതൃകയാണല്ലോ. എന്താണ് ഈ രീതിയുടെ പ്രത്യേകത?

പത്മനാഭൻ: നമ്മൾ പ്രകൃതിയെ പഠിപ്പിക്കാൻ നോക്കരുത്, പ്രകൃതിയിൽ നിന്ന് പഠിക്കുകയാണ് വേണ്ടത്. ഒരേ വിള മാത്രം കൃഷി ചെയ്യുന്ന രീതിക്ക് പകരം പലതരം മരങ്ങളും ചെടികളും പക്ഷികളും പ്രാണികളും ഒത്തുചേരുന്ന ഒരു 'ഇക്കോസിസ്റ്റം' എന്റെ കൃഷിയിടത്തിലുണ്ട്. ഇതൊരു കാട് പോലെയാണ്. അവിടെ വളവും കീടനാശിനിയും പുറത്തുനിന്ന് വാങ്ങേണ്ടതില്ല, പ്രകൃതി തന്നെ എല്ലാം ക്രമീകരിക്കും.

capture_1772633199

ചോദ്യം: കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് വലിയ ഭീഷണിയാണല്ലോ. ഇതിനെ എങ്ങനെ പ്രതിരോധിക്കാം?

പത്മനാഭൻ: മഴ തെറ്റുന്നതും ചൂട് കൂടുന്നതുമൊക്കെ സത്യമാണ്. പക്ഷേ, മണ്ണിൽ ഈർപ്പം നിലനിർത്തുന്ന പുതയിടൽ രീതിയും വൈവിധ്യമാർന്ന വിളകളും ഉണ്ടെങ്കിൽ നമുക്ക് ഈ മാറ്റങ്ങളെ ഒരു പരിധിവരെ അതിജീവിക്കാം. എന്റെ കൃഷിയിടത്തിലെ ഓരോ മരവും ചൂടിനെ പ്രതിരോധിക്കാനുള്ള കുടകളാണ്.

ചോദ്യം: വടകരയിലെ 'ഹരിതാമൃതം' പോലുള്ള പ്രവർത്തനങ്ങളുമായുള്ള ബന്ധം?

പത്മനാഭൻ: മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ 'ഹരിതാമൃതം' പരിപാടിയിലൂടെ ഒരുപാട് പേരെ ജൈവകൃഷിയിലേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട്.

ഏറാമലയിലെയും വടകരയിലെയും കർഷക കൂട്ടായ്മകൾ എന്റെ കരുത്താണ്.


capture_1772633235

ചോദ്യം: പുതുതലമുറയോട് എന്താണ് പറയാനുള്ളത്?

പത്മനാഭൻ: മണ്ണ് നശിച്ചാൽ മനുഷ്യനില്ല എന്ന തിരിച്ചറിവ് എല്ലാവർക്കും വേണം. ലാഭം മാത്രം നോക്കി കൃഷി ചെയ്യരുത്. ആരോഗ്യകരമായ ഭക്ഷണവും നല്ലൊരു പരിസ്ഥിതിയും വരുംതലമുറയ്ക്ക് നൽകുക എന്നതാകണം നമ്മുടെ ലക്ഷ്യം. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പഠിക്കുക, പ്രകൃതി നമ്മെ ഒരിക്കലും പട്ടിണിക്കിടില്ല

samudra-harithamrutham26
MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഉണ്ണിയേട്ടൻ ഇനിയില്ല :എം.പി.സൂര്യദാസ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും മലയാളിയും വിദേശ ലഹരിയും : ദിവാകരൻ ചോമ്പാല