ഉണ്ണിയേട്ടൻ ഇനിയില്ല :എം.പി.സൂര്യദാസ്

ഉണ്ണിയേട്ടൻ ഇനിയില്ല :എം.പി.സൂര്യദാസ്
ഉണ്ണിയേട്ടൻ ഇനിയില്ല :എം.പി.സൂര്യദാസ്
Share  
എം .പി .സൂര്യദാസ് എഴുത്ത്

എം .പി .സൂര്യദാസ്

2026 Mar 04, 12:43 AM

രാഷ്ട്രീയ നേതാവ്, മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ,സുഹൃത്ത് - എന്നീ നിലകളിൽ കെ.പി.ഉണ്ണികൃഷ്ണനുമായി ഇടപെടാൻ എനിക്ക് ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. പരിചയിച്ചതു മുതൽ ഉണ്ണിയേട്ടൻ എന്നേ വിളിച്ചിട്ടുള്ളു. Multi faceted Personality എന്ന ഇംഗ്ലീഷ് പദത്തിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിരുന്നു ഉണ്ണിയേട്ടൻ. മാധ്യമപ്രവർത്തകൻ, രാഷ്ട്രീ യപ്രവർത്തകൻ, പാർലമെൻ്റേറിയൻ, നയതന്ത്രജ്ഞൻ, പണ്ഡിതൻ - എല്ലാം ഉണ്ണിയേട്ടൻ്റെ മുഖങ്ങളായിരുന്നു. ഇവയൊക്കെയുണ്ടെങ്കിലും ആദ്യലാവണമായ മാധ്യമപ്രവർത്തനത്തിൻ്റെ അംശം അവസാനം വരെ ഉണ്ണിയേട്ടനിൽ ചെറുതരിക്കനൽ പോലെ തിളങ്ങിയിരുന്നു. ലോക സംഭവങ്ങളെ ഉണ്ണിയേട്ടൻ നോക്കിക്കണ്ടിരുന്നത് മാധ്യമപ്രവർത്തകൻ്റെ മൂന്നാം കണ്ണിലൂടെയായിരുന്നു. കാഴ്ചക്കപ്പുറമുള്ള ഒരു ഘടകം എപ്പോഴും അതിലുണ്ടാവും. ഡൽഹിയിലെ വിശാലമായ ജീവിതം നൽകിയ ശിക്ഷണമായിരുന്നു ഇതിന് പിന്നിൽ.

ഒരു മാധ്യമപ്രവർത്തകൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഉണ്ണിയേട്ടന് നിർബന്ധമുണ്ടായിരുന്നു. സമസ്ത മേഖലയിലുള്ളവരുമായി അയാൾ പരിചയപ്പെട്ടിരിക്കണം എന്നും നിർബന്ധമുണ്ടായിരുന്നു. ഉണ്ണിയേട്ടൻ താമസിച്ചിരുന്ന പനിയങ്കരയിലെ പത്മാലയത്തിലേക്ക് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും പല മേഖലയിലുള്ളവർ വരുമായിരുന്നു. രാഷ്ട്രീയ നേതാക്കളും നയതന്ത്ര വിദഗ്ധരും എഴുത്തുകാരും പത്രപ്രവർത്തകരും ബുദ്ധിജീവികളും എല്ലാം അക്കൂട്ടത്തിൽ ഉണ്ടാവും. ഇതിൽ ഒരു മാധ്യമപ്രവർത്തകൻ പരിചയിക്കണം എന്നുള്ളവർ വരുമ്പോൾ ഉണ്ണിയേട്ടൻ നിർബന്ധമായും എന്നെ വിളിച്ച് വരുത്തുമായിരുന്നു. അവരെ പരിചയപ്പെടുത്തി സംഭാഷണത്തിൽ പങ്കെടുപ്പിക്കും. ഗവർണ്ണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, മാർഗരറ്റ് അൽവ , മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ദേശീയ നേതാക്കളായ അഹമ്മദ് പട്ടേൽ, താരിഖ് അൻവർ, അംബിക സോണി, ശശി തരൂർ, മാധ്യമപ്രവർത്തക അനിത പ്രതാപ്, നീരജ ചൗധരി, യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് ജോസഫ്, മാധ്യമപ്രവർത്തകനായ ശുഭബ്രദ ഭട്ടാചാര്യ , ഏറ്റവുമൊടുവിൽ യു. എസിൻ്റെ ഇന്ത്യയിലെ മുൻ അംബാസിഡർ തുടങ്ങിയവർ വന്നപ്പോൾ എന്നെ നിർബന്ധപൂർവം വിളിച്ചു വരുത്തി. ആ സംഗമങ്ങൾ മനസ്സിൽ വിടർത്തിയിട്ട ആകാശങ്ങൾ വലുതായിരുന്നു. ഞാനെന്ന മാധ്യമപ്രവർത്തകനുള്ള പാഠങ്ങളായിരുന്നു അവയോരോന്നും എന്നെനിക്കിപ്പോൾ മനസ്സിലാവുന്നു. അതിഥികൾ മടങ്ങിയശേഷം അവരെക്കുറിച്ചുള്ള തന്റെ സൂക്ഷ്മ നിരീക്ഷണങ്ങൾ ഉണ്ണിയേട്ടൻ എന്നോട് പങ്കുവെക്കും.അനുഭവങ്ങളും അറിവും പകർന്നുതരാൻ ഉണ്ണിയേട്ടൻ ഇനിയില്ല.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മലയാളിയും വിദേശ ലഹരിയും : ദിവാകരൻ ചോമ്പാല