ശുദ്ധമായ ഭക്ഷണം ജന്മാവകാശം.
സന്ധിയില്ലാ സമരത്തിന് സമയമായി ....
നമ്മളിൽ പലരുടെയും വൈകുന്നേരങ്ങൾ ചായയും പലഹാരങ്ങളും ഇല്ലാതെ പൂർണ്ണമാകില്ല. സൗഹൃദം പുതുക്കാനും വിശപ്പടക്കാനും നാം ആശ്രയിക്കുന്ന ഈ 'എണ്ണക്കടികൾ' എത്രത്തോളം സുരക്ഷിതമാണ്? കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് നാല് പലഹാര നിർമ്മാണ കേന്ദ്രങ്ങൾ പൂട്ടിക്കുകയും മൂന്നെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്ത വാർത്ത സ്വാഗതാർഹമാണ്.
ഏറെ വൈകിയാണെങ്കിലും അധികൃതർ ഉണർന്നു പ്രവർത്തിച്ചതിൽ 'ഭക്ഷ്യശ്രീ' ബഹുജന സംഘടനയുടെ അനഭിനന്ദനങ്ങൾ .ഈ വിഷയം അർഹിക്കുന്ന ഗൗരവത്തോടെ വായനക്കാരിലെത്തിച്ചുകൊണ്ടിരിക്കുന്ന മലയാളമനോരമയ്ക്കും അഭിനന്ദനങ്ങൾ .
എണ്ണമയമുള്ള കൈകളും എരിഞ്ഞുതീരുന്ന ആരോഗ്യവും
തട്ടുകടകളിൽ നിന്ന് ഒരു പഴംപൊരിയോ വടയോ മറ്റെന്തെങ്കിലും വാങ്ങി കഴിച്ചാൽ കൈ നിറയെ എണ്ണയാകുന്നത് സാധാരണ കാഴ്ചയാണ്.
ഈ എണ്ണ തുടയ്ക്കാൻ ചിലർ തരുന്നതാകട്ടെ മഷി പുരണ്ട പഴയ പത്രക്കടലാസുകളും.
നാം കഴിക്കുന്ന ഈ എണ്ണ ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗുരുതരമാണ് ഇതിൻ്റെ അനന്തരഫലം .
അമിത ലാഭം മാത്രം ലക്ഷ്യമിടുന്നവർ ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിക്കാറില്ല. ആവർത്തിച്ച് ഉപയോഗിച്ച് കരിഞ്ഞു കറുത്തുപോയതും ഗുണനിലവാരമില്ലാത്തതുമായ എണ്ണയാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നത്.
ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കും ക്യാൻസർ ഉൾപ്പെടെയുള്ള മാരക വ്യാധികൾക്കും കാരണമാകുന്നുവെന്നാണ് വിദഗ്ദ്ധർ സാക്ഷ്യ പ്പെടുത്തുന്നത് .തട്ടുകടസംസ്കാരം നാടിനാപത്തായ നിലയിലാണിപ്പോൾ .
അണിയറയിലെ മനംമടുപ്പിക്കുന്ന കാഴ്ചകൾ
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പല ഭക്ഷ്യ നിർമ്മാണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.
അങ്ങേയറ്റം വൃത്തിഹീനമായ അന്തരീക്ഷം: മലിനജലം കെട്ടിക്കിടക്കുന്ന തറയും ഈച്ചകൾ ആർത്തലയ്ക്കുന്ന പാത്രങ്ങളും.ഇവർ ഉപയോഗിക്കുന്ന വെള്ളംപോലും ശുദ്ധമല്ല .......
സംരക്ഷണമില്ലാത്ത വിതരണം: യാതൊരു മാനദണ്ഡവും പാലിക്കാതെ തുറന്ന പാത്രങ്ങളിലും മുഷിഞ്ഞ സഞ്ചികളിലുമാണ് പലഹാരങ്ങൾ കടകളിലേക്ക് എത്തിക്കുന്നത്.
അജ്ഞാതമായ ചേരുവകൾ: "ഒരിക്കലും കേടാകില്ല" എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ഈ പലഹാരങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കൾ എന്തൊക്കെയെന്ന് ആർക്കുമറിയില്ല.ഇത്തരം കടകൾ വർജ്ജിക്കാൻ നമ്മൾ മനസ്സുകാണിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു .
'ഭക്ഷ്യശ്രീ'യുടെ നിലപാടും പ്രോത്സാഹനവും
എല്ലാ തട്ടുകടകളും മോശമാണെന്ന് ഞങ്ങൾ പറയുന്നില്ല. ശുദ്ധമായ വെളിച്ചെണ്ണയിൽ, വൃത്തിയുള്ള സാഹചര്യത്തിൽ പലഹാരങ്ങൾ നിർമ്മിച്ചു നൽകുന്ന സത്യസന്ധരായ എത്രയോ തട്ടുകടക്കാരും കച്ചവടക്കാരും നമുക്കിടയിലുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് 'ഭക്ഷ്യശ്രീ'യുടെ ലക്ഷ്യമാണ്.അത് ചെയ്തുവരുന്നുമുണ്ട് .
ഭക്ഷ്യശ്രീ യുടെ നിയന്ത്രണത്തിൽ അശേഷം മായം കലരാത്ത സർക്കാർ അംഗീകാരമുള്ള മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയിൽ മാത്രം തയ്യാർ ചെയ്യുന്ന 'കോവിലകം' ബനാന ചിപ്‌സ് ഇന്ന് ജനപ്രിയ ഉൽപ്പന്നമായി മാറിയതുതന്നെ ഞങ്ങളുടെ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ തെളിവാണ് .
വിലയല്ല ഗുണമാണ് കാര്യം .ജൈവ കലവറ എന്നസ്ഥാപനവും വടകരയിൽ പ്രവർത്തിക്കുന്നുണ്ട് .
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ നിന്നും ജനങ്ങൾ അകലം പാലിച്ചേ മതിയാവൂ .ചീഞ്ഞളിഞ്ഞ മീൻവിൽക്കുന്നവരിൽ നിന്നും ഫോർമാലിൻ കലർത്തിയ മീൻ വിൽപ്പനക്കാരിൽ നിന്നും നമ്മൾ അകലം പാലിക്കേണ്ടിയിരിക്കുന്നു
ശുദ്ധമായ വെളിച്ചെണ്ണയിൽ ഗുണമേന്മയുള്ള പലഹാരങ്ങൾ നിർമ്മിക്കുന്ന തട്ടുകടകളെയും ഭക്ഷണശാലകളെയും പ്രോത്സാഹിപ്പിക്കാൻ 'ഭക്ഷ്യശ്രീ' സന്നദ്ധമാണ്. ഈ മേഖലയിൽ മാതൃകാപരമായി പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കൊപ്പം 'ഭക്ഷ്യശ്രീ' കൈകോർക്കും.തിന്മക്കെതിരെ മുഖംനോക്കാതെ പ്രതികരിക്കും.
തവിട് കളയാത്ത അരി ഉപയോഗിച്ചു വാഴയിലയിൽ പൊതിച്ചോർ വിതരണവും 'ഭക്ഷ്യശ്രീ' യുടെ നിയന്ത്രണത്തിൽ നടക്കുന്നുവരുന്നുണ്ട് jaiva ജൈവ കർഷകൻ പത്മനാഭൻ്റെ 'കണ്ണമ്പ്രത്ത് ' ജൈവോൽപ്പന്നങ്ങൾ രവീന്ദ്രൻ കൊടക്കാടൻ്റെ കൊടക്കാടൻ കൃഷിത്തോട്ടത്തിലെ ഉൽപ്പന്നങ്ങൾ തുടങ്ങിഎത്രയപേരുടെഗുണമേന്മയുള്ളഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യശ്രീ പ്രത്സാ ഹനം നൽകുന്നുമുണ്ട് .
അധികൃതർക്കും പൊതുജനങ്ങൾക്കും ഒരോർമ്മപ്പെടുത്തൽ
പഞ്ചായത്ത്-നഗരസഭാ അധികൃതർ കേവലം ലൈസൻസ് പരിശോധനയിൽ ഒതുങ്ങാതെ, ഇത്തരം കേന്ദ്രങ്ങളിലെ ശുചിത്വവും എണ്ണയുടെ ഗുണനിലവാരവും കർശനമായി പരിശോധിക്കേണ്ടിയിരിക്കുന്നു . നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ ഉടനടി പൂട്ടിക്കണം.പൊതുശസ്ത്രുവിനെ പ്രോത്സാഹിപ്പിക്കരുത് .
ഉപഭോക്താക്കളേ, നാം പണം നൽകി വാങ്ങുന്നത് രോഗങ്ങളല്ലെന്ന് ഉറപ്പുവരുത്തുക. 'ശുദ്ധമായ ഭക്ഷണം ജന്മാവകാശം' എന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ ഓരോ പൗരനും മുന്നിട്ടിറങ്ങണം. ലക്ഷക്കണക്കിന് ആളുകളെ രോഗികളാക്കുന്ന ഈ അവസ്ഥയ്‌ക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം.
ഭക്ഷ്യശ്രീ ബഹുജന സംഘടന കേരളത്തിലുടനീളം പഞ്ചായത്ത് താലൂക്ക് ജില്ലാ അടിസ്ഥാനത്തിൽ യൂണിറ്റുകൾ ആരംഭിക്കുന്നു .കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്ര ഗവേഷകനുമായ ഡോ.കെ .കെ എൻ .കുറുപ്പ് സംസ്ഥാന ചെയർമാൻ ,സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ചെയർമാൻ
ടി .ശ്രീനിവാസൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഭക്ഷ്യശ്രീസംഘടന യുമായി ചേർന്ന് പ്രവർത്തിക്കാൻ കക്ഷിരാഷ്ട്രീമില്ലാതെ ഏവരെയും സ്വാഗതം ചെയ്യുന്നു .
താൽപ്പര്യമുള്ളവർ വാട്സ്ആപ്പിൽ മെസ്സേജ് അയച്ചാലും .8075260180 ,9447454587 ,9447079574 .8921364179
കറന്റ് ബില്ലില്ലാത്ത കൃഷി സൗജന്യമായി വെള്ളമടിക്കാം
കോഴിക്കോട് :സൂര്യപ്രകാശത്തിൽ നിന്ന് സൗജന്യമായി കൃഷിയിടത്തിലേക്ക് വെള്ളം!
കൃഷിപ്പണി ഇനി ലാഭകരമാക്കാം... കറന്റ് ബില്ലിന്റെയും ഡീസൽ ചിലവിന്റെയും ആശങ്കകളില്ലാതെ!
കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലെ കർഷകർക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ അത്യാധുനിക സോളാർ മോട്ടോറുകളും ജലസേചന സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിത്തരുന്നു.
പ്രധാന പ്രത്യേകതകൾ:
സീറോ കറന്റ് ബില്ല്: വെയിലുള്ളപ്പോൾ പമ്പ് പ്രവർത്തിക്കും, കീശ ചോരില്ല.
ന്യായമായ നിരക്ക്: ഗുണമേന്മയുള്ള പാനലുകളും മോട്ടോറുകളും മിതമായ വിലയിൽ.
പരിപാലനം എളുപ്പം: ദീർഘകാലം ഈടുനിൽക്കുന്ന സാങ്കേതികവിദ്യ.
കേരളത്തിൽ എവിടെയും: മലയോര മേഖലയായാലും തീരദേശമായാലും ഞങ്ങൾ സേവനം എത്തിക്കുന്നു.
നിങ്ങളുടെ വീടും ഫ്ലാറ്റും സോളാർ ആക്കാം!
കൃഷിയിടങ്ങളിൽ മാത്രമല്ല, വീടുകളിലും ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും സോളാർ പാനലുകൾ ഞങ്ങൾ സ്ഥാപിച്ചു നൽകുന്നു.
ഓൺ-ഗ്രിഡ് / ഓഫ്-ഗ്രിഡ് സിസ്റ്റങ്ങൾ
പ്രൊഫഷണൽ ഇൻസ്റ്റലേഷൻ & സർവ്വീസ്
"പ്രകൃതിയോട് ഇണങ്ങി നിൽക്കാം, വൈദ്യുതിയിൽ സ്വയംപര്യാപ്തത നേടാം."
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഇപ്പോൾ തന്നെ വിളിക്കൂ:
ഫോൺ: 974488903 - 9895745432
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








