അശോക് കുമാറിന്റെ പുസ്തകം മയ്യഴിയുടെ ആത്മകഥ:എം.മുകുന്ദൻ

അശോക് കുമാറിന്റെ പുസ്തകം മയ്യഴിയുടെ ആത്മകഥ:എം.മുകുന്ദൻ
അശോക് കുമാറിന്റെ പുസ്തകം മയ്യഴിയുടെ ആത്മകഥ:എം.മുകുന്ദൻ
Share  
2026 Feb 27, 10:18 PM

മാഹി: സർഗ്ഗാത്മക പ്രദേശമായ മയ്യഴിയുടെ ആത്മകഥയാണ് പ്രശസ്ത അഭിഭാഷകൻ ടി.അശോക് കുമാറിന്റെ 'മയ്യഴി:ജനാഭിലാഷത്തിന്റെ നാൾവഴികൾ ,എന്ന ഗ്രന്ഥത്തിൽ അനാവരണം ചെയ്യപ്പെട്ടതെന്ന് വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു.

മയ്യഴിയിൽ അത്ഭുത കരമായ ജീവിതം നയിച്ചവരും, വ്യതിരിക്തമായ മനുഷ്യരുടെ ജീവിതവും പോരാട്ടങ്ങളുമെല്ലാം

ഈ ഗ്രന്ഥത്തിലുണ്ട്.


mhe

സമൂഹത്തിന്റെ നീതിബോധം അനാഥമാക്കപ്പെട്ടാൽ നാട് ശിഥിലമാക്ക പ്പെടും.

രാജ്യം കണ്ട പ്രമുഖ അഭിഭാഷകരോടാണ് അശോകൻ വക്കിൽ പോരാടി പലവട്ടം സുപ്രീം കോടതിയിൽ ജയം നേടിയത്.

മയ്യഴിയുടെ നീതിബോധത്തിന്റെ സ്വത്വമായ അശോകൻ വക്കീൽ . ഉൾക്കരുത്തും , ആത്മബോധവുമുള്ള പോരാളി കൂടിയാണെന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുകുന്ദൻ പറഞ്ഞു.

പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനുമായ ടി. അശോക് കുമാർ രചിച്ച മയ്യഴി: ജനാഭിലാഷത്തിന്റെ നാൾവഴികൾ എന്ന പുസ്തക പ്രകാശന ചടങ്ങിൽ ആദ്യ പ്രതി ഏറ്റുവാങ്ങി സംസാരിക്കുയായിരുന്നു മുകുന്ദൻ ,


capture_1772211607

 നെയ്തൽ പതിപ്പകം പ്രസിദ്ധീകരിച്ച ഗ്രന്ഥം സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസാണ് പ്രകാശനം ചെയ്തത്. മയ്യഴി മായികമായ ഒരു ഭൂപ്രദേശമാണെന്നും, അറിയുന്തോറും പൊരുളേറി വരുന്ന നാടാണെന്നും, എം. മുകുന്ദനിലൂടെ ലോകമറിഞ്ഞ മയ്യഴിയെക്കുറിച്ച് എഴുതപ്പെടുന്നതെന്തും , വായിക്കപ്പെടുമെന്നും മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു.ഹോട്ടൽ തീർത്ഥ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര ശബ്ദകലാകാരിയും സാമൂഹ്യപ്രവർത്തകയുമായ ഭാഗ്യലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.


capture_1772211707

അഡ്വ. എ. പി. അശോകൻ അധ്യക്ഷത വഹിച്ചു. നെയ്തൽ പതിപ്പകം എഡിറ്റർ ഡോ. മഹേഷ് മംഗലാട്ട് പുസ്തകപരിചയം നടത്തി. പുതുച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ, ഡോ. വി. രാമചന്ദ്രൻ, വടക്കൻ ജനാർദ്ദനൻ സംസാരിച്ചു. അനിൽ പള്ളൂർ സ്വാഗതവും, വിജേഷ് പുത്തലത്ത് നന്ദിയും പറഞ്ഞു..


ചിത്രവിവരണം: മയ്യഴി: ജനാഭിലാഷത്തിന്റെ നാൾ വഴികൾ എന്ന ഗ്രന്ഥം എം.മുകുന്ദന് നൽകി ജസ്റ്റിസ് പയസ് കുര്യാക്കോസ് പ്രകാശനം ചെയ്യുന്നു.

തലശ്ശേരി വടകര സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്:                    


തലശ്ശേരി : ഷാഫി പറമ്പിൽ എം.പി.യുടെ നിരന്തര ഇടപെടലുകൾ വിജയം കണ്ടു

വടകര: വടകര പാർലമെന്റ് മണ്ഡലത്തിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് പ്രധാനപ്പെട്ട ദീർഘദൂര ട്രെയിനുകൾക്ക് വടകര, തലശ്ശേരി സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ഷാഫി പറമ്പിൽ എം.പി. റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ നിരന്തരമായ സമ്മർദ്ദത്തിന്റെയും ഇടപെടലുകളുടെയും ഫലമായാണ് പുതിയ സ്റ്റോപ്പുകൾ യാഥാർത്ഥ്യമായത്. ജനുവരിയിൽ സർവ്വീസ് ആരംഭിച്ച നാഗർകോവിൽ - മംഗലാപുരം ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് നേരത്തെ അനുവദിച്ച തലശ്ശേരി സ്റ്റേഷന് പുറമെ ഇപ്പോൾ വടകരയിലും സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കാർക്ക് വലിയ നേട്ടമായി. ഇതോടൊപ്പം തിരുവനന്തപുരം നോർത്ത് - മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരി സ്റ്റേഷനിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നിലവിൽ ആഴ്ചയിലൊരിക്കൽ മാത്രം സർവ്വീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസ് ഉടൻ തന്നെ ദിവസേനയുള്ള സർവ്വീസായി മാറ്റാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചതായും ഇത് ദീർഘദൂര യാത്രക്കാർക്ക് വലിയ പ്രയോജനം ചെയ്യുമെന്നും എം.പി. അറിയിച്ചു.

നേരത്തെ ജനുവരി മാസത്തിൽ തിരുവനന്തപുരം - വരവൽ എക്സ്പ്രസ്, ഭാവ് നഗർ ടെർമിനസ് എക്സ്പ്രസ്സ്, പൂനൈ എസ്.എഫ് എക്സ്പ്രസ്സ് എന്നീ മൂന്ന് ദീർഘദൂര ട്രെയിനുകൾക്ക് വടകരയിൽ സ്റ്റോപ്പ് അനുവദിച്ചതും എം.പി.യുടെ ഇടപെടലിനെത്തുടർന്നായിരുന്നു. മണ്ഡലത്തിലെ റെയിൽവേ വികസനത്തിന് കൂടുതൽ കരുത്തുപകരാൻ പുതുതായി സർവ്വീസ് ആരംഭിക്കുന്ന രാമേശ്വരം – മംഗലാപുരം വീക്കിലി എക്സ്പ്രസ്, താംബരം – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കൊയിലാണ്ടി, വടകര, തലശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയതായും ഷാഫി പറമ്പിൽ എം.പി. വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ട്രെയിനുകൾക്ക് മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും എം.പി. അറിയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് അധികാരിക്ക് അപ്പിൽ നൽകി.


മാഹി :ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഏർപെടുത്തിയ ഹെൽപ് ഡെസ്ക്കിന്റെ സഹായത്തോടെ വോട്ടർ പ പട്ടികയിൽ നിന്ന് നീക്കം ചെയ്ത മാഹിയിലെ 43 പേർ പുതുച്ചേരി മുഖ്യ തിരഞ്ഞെടുപ്പ് അധികാരിക്കു അപ്പീൽ നൽകി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വരെ വോട്ട്ചെയ്ത വോട്ടർമ്മാരെ എല്ലാ രേഖകളും കൈവശമുണ്ടായിട്ടും, നിസ്സാര കാരണം പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. 

ഒരാൾ തന്നെയാണ് കുറെ പേരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ അപേക്ഷ കൊടുത്തത് ഇതിനെതിരെയും മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട് . സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥിരതാമസക്കാരെല്ലാത്ത നിരവധിപേർ വോട്ടർ പട്ടികയിൽ നിലനിൽക്കുമ്പോളാണ് ഒരു വിഭാഗത്തെ കൂട്ടത്തോടെ ഒഴിവാക്കിയിട്ടുള്ളതെന്നും ഇതിനെതിരെ ഇലക്ഷൻ കമ്മിഷന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരാതി നൽകിയതെന്ന് ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. മോഹനൻ അറിയിച്ചു.

whatsapp-image-2026-02-27-at-10.03.11-pm

അനുസ്മരണ യോഗം 

പള്ളൂർ cpim മുൻ ലോക്കൽ സെക്രട്ടറിയും CITU നേതാവുമായ ടി സി. പ്രദീപന്റെ അഞ്ചാം ചരമ വാർഷികദിനമാചരിച്ചു. പള്ളൂർ BTR മന്ദിരത്തിൽ വെച്ച് നടന്ന അനുസ്മരണയോഗത്തിൽ ടി സുരേന്ദ്രന്റെ അധ്യക്ഷദ്ധയിൽ CITU കണ്ണൂർ ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ഉത്ഘാടനം ചെയ്തു. വടക്കൻ ജനാർദനൻ, ഹാരിസ് പരന്തിരാട്ട്, കെ പി നൗഷാദ്, വി ജയബാലു എന്നിവർ സംസാരിച്ചു.



സ്‌ഫോടക വസ്തു പിടിച്ചെടുത്ത കേസിൽ പ്രതികള്‍ക്ക് തടവും പിഴയും


തലശ്ശേരി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസിലെ പ്രതികള്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം തടവും പിഴയും കോടതി വിധിച്ചു. തില്ലങ്കേരി ആലച്ചിയിലെ ശ്രീജിത്ത്(47), സീന നിവാസില്‍ സുകുമാരന്‍(60), എന്നിവരെയാണ് സ്‌ഫോടക വസ്തു നിയമത്തിലെ 5 ാം വകുപ്പു പ്രകാരം ശിക്ഷിച്ചത്. രണ്ട് വര്‍ഷം വീതം തടവിനും 25000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 2 മാസം അധിക തടവ് അനുഭവിക്കണം. മൂന്നാം പ്രതിയും പ്രതികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു നല്‍കിയതായി പോലീസ് കണ്ടെത്തിയ ചെറുപ്പറമ്പ് ചാലുപ്പറമ്പത്ത് സി. പി ഷാജി(48) നെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി 4 ജഡ്ജ് വിമല്‍ ജെ യാണ് വിധി പ്രസ്താവിച്ചത്. 2016 ജൂണ്‍ 21 ന് പകല്‍ 11.30 ഓടെ കീഴ്പള്ളി എടൂര്‍ റോഡില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കും വിധം നിര്‍ത്തിയിട്ട ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള കാര്‍ അതുവഴി വരികയായിരുന്ന എസ്. ഐ സുശാന്ത് കെ. എസ് പരിശോധന നടത്തിയപ്പോഴാണ് കാറില്‍ അനധികൃതമായി കടത്തിക്കൊണ്ടുവരികയായിരുന്ന 5 ജലാറ്റിന്‍ സ്റ്റിക്കുകളും 64 ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെത്തിയത്. ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ എടുത്തതിനു ശേഷം സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിയെ പോലീസ് പിന്നീട് അറസ്റ്റു ചെയ്യുകയുമായിരുന്നു.

  കേസില്‍ ആറളം എസ്. ഐ മാരായിരുന്ന ടി. എസ്. ശ്രീജിത്ത്, പൈലി പി. ഒ, ഫിലിപ്പോസ് എം. പി എന്നിവര്‍ അന്വേഷണം നടത്തി എസ്. ഐ സജിത്ത് എം. കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി പറഞ്ഞത്.പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രേഷ്മ എ. ഹാജരായി.


ഇരുമ്പു വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും


തലശ്ശേരി ക്വാറിക്കെതിരെ സമരം ചെയ്തതിന്റെ വിരോധത്തിൽ അക്രമിച്ചു പരിക്കേൽപ്പിച്ച കേസില്‍ പ്രതികള്‍ക്ക് കോടതി തടവും പിഴയും കോടതി ശിക്ഷവിധിച്ചു. പുത്തൂര്‍ ചെണ്ടയാട് നുച്ചിയാട്ട് വീട്ടില്‍ എന്‍ ബാലചന്ദ്രന്‍, നുള്ളിക്കണ്ടിയില്‍ വീട്ടില്‍ പച്ചക്കുട്ടന്‍ എന്ന എം. കെ ഷിജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍. വിവിധ വകുപ്പുകളിലായി 17 വര്‍ഷവും ഒരു മാസം തടവും 91000 രൂപ പിഴയടക്കാനുമാണ് തലശ്ശേരി അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ശ്രുതി എം. ഉത്തരവിട്ടത്. കേസിലെ കൂടിയ ശിക്ഷയായ 8 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതി. പിഴ തുക പരാതിക്കാരന് നല്‍കാനും ഉത്തരവായി.

2016 ജൂണ്‍ 30 ന് രാത്രി 8 മണിയോടെ ചെണ്ടയാട് പാടാന്റെ താഴെ വെച്ച് പരാതിക്കാരനായ കെ. പി ദിനേശന്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി കൈക്കും കാലിനും തലയ്ക്കും ഇരുമ്പുവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. പാടാന്റെ താഴെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ സമരം ചെയ്തതിന്റെ വിരോധത്തിലാണ് അക്രമിച്ചതത്രെ. പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി. എം സുധാകരനാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. പ്രകാശന്‍ ഹാജരായി.

പള്ളൂർ-പന്തക്കൽ മേഖലയിൽ ജനജീവിതം ദു:സ്സഹമായി


മാഹി:തണ്ണീർത്തടങ്ങളും വയലേലകളും നഗ്നമായ നിയമലംഘനത്തിലൂടെ വ്യാപകമായി നികത്തിയും , പുഴയോട് ചേർന്നും പെട്രോൾ പമ്പുകൾ അനുവദിച്ചത് ജനജീവിതം ദുരിതമയമാക്കുമെന്ന് ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. പത്തായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമുള്ള കേവലം 9 ചതുരശ്ര കി.മീ. വിസ്തീർണ്ണമുള്ള മാഹിയിൽ നിലവിൽ തന്നെ 25 പൊട്രാൾ പമ്പുകളുണ്ട്. ഇതിന് പുറമെയാണ് 49 പുതിയ പെട്രോൾ പമ്പുകൾ കൂടി അനുവദിക്കപ്പെടുകയാണ്. ഇത്തരമൊരു ഭീതിതമായ സാഹചര്യം ഒഴിവാക്കപ്പെടുന്നില്ലെങ്കിൽ നിലവിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ജനസാന്ദ്രമായ മാഹിയിൽ നിലവിലുള്ള കിണറുകൾ മലീമസമാകുമെന്ന് ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.

ജലം, ജീവൻ, ജലധി 

സംരക്ഷണ സമിതിയുടെ കൺവൻഷൻ ഈസ്റ് പള്ളൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളിയൻ പ്രമോദ്അദ്ധ്യക്ഷത വഹിച്ചു.പി.ടി. ദേവരാജ് സംസാരിച്ചു.

കെ.ഇ.സുലോചന

സ്വാഗതം പറഞ്ഞു.

whatsapp-image-2026-02-27-at-9.32.07-pm

കൊടിയേറ്റ ദർശനം തലശ്ശേരിക്കാർക്ക് പരമപ്രധാനം


തലശ്ശേരി: വടക്കെ മലബാറിൽ ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്ഠിതമായ ജഗന്നാഥ ക്ഷേത്രത്തിലെ കൊടിയേറ്റം ദർശിക്കുകയെന്നത് തലശ്ശേരിക്കും, സമീപപ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് പരമപ്രധാനമാണ്. ഇന്ന് രാത്രി 10.55 ന് പരവൂർ രാകേഷ് തന്ത്രി കൊടിയുയർത്തുമ്പോൾ , ആയിരങ്ങൾ സാക്ഷ്യം വഹിക്കാൻ വിദൂരങ്ങളിൽ നിന്നു പോലുമെത്തും. കൊടിയേറ്റ സമയത്ത് ഉള്ളുരുകി പ്രാർത്ഥിച്ചാൽ, ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുമെന്ന് അനുഭവസ്ഥരും വിശ്വാസികളും ഒരു പോലെ പറയുന്നു. കാര്യസിദ്ധി നേടിയവർ ഉപകാരസ്മരണയ്ക്കുമായും എത്തിച്ചേരുക പതിവാണ്. കൊടിയേറ്റ സമയം വരെ അമ്പലവും പരിസരവും ഏതാണ്ട് കാലിയായിരിക്കും. എന്നാൽ 10.55 ആകുമ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തുന്നത് അത്ഭുത കാഴ്ചയാണ്.

ഇത്തവണ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ നൂറാം വാർഷികം കൂടിയാണ്.

 മാർച്ച് ഒന്നിന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങൾ 2 ന് മുൻ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, 3ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസി ഡന്റ് സ്വാമി സച്ചിദാനന്ദ, 4ന് ചാ ണ്ടി ഉമ്മൻ എം.എൽ.എ, 5ന് ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ഉദ്ഘാ ടനം ചെയ്യും. ആറിന് വൈകിട്ട് 6.30 ന് നടക്കുന്ന സമാപന സമ്മേളനം കർണാടക ആഭ്യന്തരമന്ത്രി ജി. പര മേശ്വര ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനങ്ങളിൽ സന്ന്യാ സി ശ്രേഷ്ഠന്മാർ, പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ, പൊലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടു ക്കും. 7നാത്രി 10.55ന് കൊടിയിറങ്ങും. തുടർന്ന് മംഗളാരതിയും കരി മരുന്ന് പ്രയോഗവും നടക്കും.

manna-new
samudra-harithamrutham26
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്ലാവ് വെട്ടുന്നവന് ജയിൽ ശിക്ഷ! - ദിവാകരൻ ചോമ്പാല
കാഴ്ച്ചയും കാഴ്ച്ചപ്പാടും പത്മനാഭൻ കണ്ണമ്പ്രത്തിന് ദൽഹി കൃഷിജാഗരൺ കീർത്തിഫലകം