ശബരിമലയിലെ തനിയാ വർത്തനം കൊട്ടിയൂരിലും :ഡോക്ടർ കെ കെ എൻ കുറുപ്പ്

ശബരിമലയിലെ തനിയാ വർത്തനം കൊട്ടിയൂരിലും :ഡോക്ടർ കെ കെ എൻ കുറുപ്പ്
ശബരിമലയിലെ തനിയാ വർത്തനം കൊട്ടിയൂരിലും :ഡോക്ടർ കെ കെ എൻ കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Feb 17, 12:45 PM

കോഴിക്കോട് :കഴിഞ്ഞ കൊട്ടിയൂർ തീർത്ഥാടനത്തെ പറ്റി ഞാൻ എഴുതിയ രണ്ട് പത്രക്കുറിപ്പുകൾ മാതൃഭൂമി യഥോചിതം പ്രസിദ്ധീകരിക്കുകയുണ്ടായി .എന്നാൽ രണ്ട് ദിവസം മുമ്പ് മാതൃഭൂമിയും ചില രാഷ്ട്രീയ കക്ഷിനേതാക്കളും ഒപ്പം മലബാർ ദേവസ്വം ബോർഡിലെ ചില പ്രമുഖരും ചേർന്ന് ഈ വർഷത്തെ തീർഥാടനം ലളിതമാക്കാൻ ഒരു ചർച്ച യോഗം നടത്തിയെന്ന് പത്രത്തിൽ നിന്നും അറിയാൻ കഴിഞ്ഞു .ഇത് ഒരു പക്ഷെ ഹൈകോടതിയിൽ വരാൻപോകുന്ന P .I L നെ തടയുവാൻ വേണ്ടിയുള്ള ശ്രമമാണെന്ന് ഞാൻ മനസ്സിലാക്കുന്നു .

കൊട്ടിയൂരിലെ അത്യന്തം ദയനീയമായ അവസ്ഥ തുറന്നു കാട്ടിയ ഒരു ഭരണകർത്താവ് കൂടിയായ എന്നെ ചരിത്രകാരൻ എന്ന നിലയിൽ പോലും അവർ പങ്കെടുപ്പിച്ചില്ല .

 കാരണം ഞാൻ പറഞ്ഞ കാര്യങ്ങളൊന്നുമല്ല ഇവരുടെ ചർച്ച എന്നുവേണം മനസ്സിലാക്കാൻ .


kkn-kurupp

ആദിവാസികളുടെ ക്ഷേത്രസങ്കേതം തട്ടിപ്പറിച്ചു അവരെ അടിമകളാക്കി ക്ഷേത്രസംരക്ഷണത്തിലേക്ക് നയിച്ച് അവരുടെ കഠിനാദ്ധ്വാനമായ ഓടപ്പൂക്കൾ വമ്പിച്ച ലാഭത്തിന് വിറ്റ് കാശാക്കിയതിന് പുറമെ കൊടുക്കാത്ത ഭക്ഷണത്തിന്റെ ഇലകൾ കണക്കാക്കി പണം തട്ടുന്നത് ആരാണോ ആ നമ്പ്യൻമാരുടെയും നമ്പൂതിരിമാരുടെയും മേൽക്കോയ്മയെ വീണ്ടും കോടതി ഇടപെടലിൽ നിന്നും സംരക്ഷിക്കുവാനുള്ള ഒരു 'കുറുക്കൻ സൂത്ര 'മാണ് ഇതെന്ന് പറയാതെ വയ്യ .

അതുകൊണ്ടാവാം ഈ 'കുറിപ്പി'നെ ഒഴിവാക്കിയത് .

പോറ്റി മാരും ശിങ്കിടികളും ശബരിമലയിൽ കാട്ടിയ സമ്പത്ത്പിടിച്ചെടുക്കൽ നയം പിന്തുടരുകയാണ് കൊട്ടിയൂരിലും എന്ന് പറയേണ്ടതില്ലല്ലോ ?

ആദിവാസികളുടെ ഭൂമിയും ആരാധനാലയങ്ങളും പിടിച്ചടക്കിയ ജന്മി തമ്പുരാക്കന്മാർ ഇന്നും ജനാധിപത്യത്തിൽ മതത്തിൻറെ പേരിൽ വിലക്കുന്ന കാഴ്ച ദുഃഖകരമാണ് .

മാതൃഭൂമി എന്ന ദേശീയ പത്രവും ഈ നിലയിൽ ഒരു മാറ്റം സ്വീകരിച്ചതിൽ അത്യന്തം വ്യസനിക്കുന്നു.

ചിത്രം :ഫയൽകോപ്പി 

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറ്റം അനിവാര്യമാണ് .പക്ഷേ ......:ഡോ .കെ. കെ .എൻ .കുറുപ്പ് '