ശുദ്ധഭക്ഷണം ജന്മാവകാശം; 50 വർഷത്തിനുള്ളിൽ ഈ സന്ദേശം രാജ്യം ഏറ്റെടുക്കും: ഡോ. കെ.കെ.എൻ. കുറുപ്പ്

ശുദ്ധഭക്ഷണം ജന്മാവകാശം; 50 വർഷത്തിനുള്ളിൽ ഈ സന്ദേശം രാജ്യം ഏറ്റെടുക്കും: ഡോ. കെ.കെ.എൻ. കുറുപ്പ്
ശുദ്ധഭക്ഷണം ജന്മാവകാശം; 50 വർഷത്തിനുള്ളിൽ ഈ സന്ദേശം രാജ്യം ഏറ്റെടുക്കും: ഡോ. കെ.കെ.എൻ. കുറുപ്പ്
Share  
2026 Feb 14, 11:44 PM

വടകര: "സ്വാതന്ത്ര്യം ജന്മാവകാശമാണ്" എന്ന് ബാലഗംഗാധര തിലകൻ പ്രഖ്യാപിച്ചതുപോലെ, "ശുദ്ധഭക്ഷണം ജന്മാവകാശമാണ്" എന്ന ഭക്ഷ്യശ്രീ പ്രസ്ഥാനത്തിന്റെ സന്ദേശം വരുംദശകങ്ങളിൽ രാജ്യം പ്രായോഗികമാക്കുമെന്ന് കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ഭക്ഷ്യശ്രീ ചെയർമാനുമായ ഡോ. കെ.കെ.എൻ. കുറുപ്പ് അഭിപ്രായപ്പെട്ടു. വടകരയിൽ നടക്കുന്ന ഹриതാമൃതം 2026 കാർഷിക മേളയുടെ രണ്ടാം ദിവസം സംഘടിപ്പിച്ച ഭക്ഷ്യ കൃഷി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യശ്രീ ഓർഗനൈസർ പ്രൊഫ. വർഗീസ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അടുത്ത 50 വർഷത്തിനുള്ളിൽ സുരക്ഷിത ഭക്ഷണത്തിനായുള്ള ഈ മൂവ്‌മെന്റ് രാജ്യവ്യാപകമായി മാറുമെന്ന് ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ പ്രമുഖരുടെ സാന്നിധ്യം ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അസീസ് വി. (പ്രസിഡന്റ്, വ്യാപാരി വ്യവസായ സമിതി), വരപ്പുറത്ത് രാമചന്ദ്രൻ (പ്രസിഡന്റ്, പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ), അടിയേരി രവീന്ദ്രൻ (കൺവീനർ, ഹരിതാമൃതം), ഡോ. പത്മനാഭൻ ഊരാളുങ്കൽ (ജില്ലാ പ്രസിഡന്റ്, ജൈവ കർഷക സമിതി), കെ.എം. ബാലകൃഷ്ണൻ (സെക്രട്ടറി, ഓയിസ്ക ഇന്റർനാഷണൽ വടകര ചാപ്റ്റർ) എന്നിവർ സംസാരിച്ചു.

capture

ചർച്ചകളും രേഖാസമർപ്പണവും തുടർന്ന് നടന്ന ചർച്ചകൾക്ക് ഭക്ഷ്യശ്രീ ഓർഗനൈസർമാരായ ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി, എ.കെ. വിനോദ (തിരുവനന്തപുരം), എം.ജി. സേവ്യർ (എറണാകുളം), പുഷ്പ കാനാട് (ബാംഗ്ലൂർ), ടി.പി. ഫാത്തിമ ടീച്ചർ (കൊണ്ടോട്ടി) എന്നിവർ നേതൃത്വം നൽകി.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കായുള്ള ഔദ്യോഗിക രേഖകൾ ചടങ്ങിൽ അവതരിപ്പിച്ചു.





mod123456

സംഘടന രൂപരേഖ ചീഫ് കോർഡിനേറ്റർ ദിവാകരൻ ചോമ്പാലയും, നയരേഖ വൈസ് ചെയർമാൻ പി.പി. ഉണ്ണികൃഷ്ണനും, ഭരണഘടനാ കോർഡിനേറ്റർ അഡ്വ. എ.എൻ. സന്തോഷും അവതരിപ്പിച്ചു.

ഭക്ഷ്യശ്രീ ജനറൽ സെക്രട്ടറി ടി. ശ്രീനിവാസൻ സ്വാഗതവും സംഘാടക സമിതി കൺവീനർ കെ. പ്രകാശൻ നന്ദിയും പറഞ്ഞു.


vakeel

ജൈവ നെൽകർഷകർക്ക് ആദരം മേളയുടെ രണ്ടാം ദിവസം ഉച്ചയ്ക്ക് നടന്ന ഓപ്പൺ ഫോറത്തിൽ വച്ച് പ്രമുഖ ജൈവ നെൽകർഷകരെ ആദരിച്ചു. കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് രവീന്ദ്രൻ കോടക്കാട്, ടി.വി. ഉണ്ണികൃഷ്ണൻ മലപ്പട്ടം എന്നിവർക്ക് കെ.എഫ്.ആർ.ഐ റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി പൊന്നാട അണിയിച്ച് ആദരവ് നൽകി.


unnikr

ഹരിതാമൃതം ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. ബിഥുൻ, ദിവാകരൻ ചോമ്പാല, എം.ജി. സേവ്യർ, പീറ്റേഴ്സ് ഷീല, രമേശൻ വി.പി., പ്രസീത് കുമാർ പി.പി. എന്നിവർ ആശംസകൾ നേർന്നു. പി.കെ. ജയപ്രകാശ് സ്വാഗതവും പി.കെ. കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

sathyan
whatsapp-image-2026-02-14-at-11.49.22-pm
aaaaa
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറ്റം അനിവാര്യമാണ് .പക്ഷേ ......:ഡോ .കെ. കെ .എൻ .കുറുപ്പ് '
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യ; അടിവേരിലേക്ക് ഒരു യാത്ര:ഡോ. കെ.കെ.എൻ. കുറുപ്പ്