ആയുർവേദ ചികിത്സ ഇനി ഇൻഷുറൻസ് പരിധിയിൽ: AIIA-യും ജനറൽ ഇൻഷുറൻസ് കൗൺസിലും ധാരണാപത്രം ഒപ്പുവെച്ചു

ആയുർവേദ ചികിത്സ ഇനി ഇൻഷുറൻസ് പരിധിയിൽ: AIIA-യും ജനറൽ ഇൻഷുറൻസ് കൗൺസിലും ധാരണാപത്രം ഒപ്പുവെച്ചു
ആയുർവേദ ചികിത്സ ഇനി ഇൻഷുറൻസ് പരിധിയിൽ: AIIA-യും ജനറൽ ഇൻഷുറൻസ് കൗൺസിലും ധാരണാപത്രം ഒപ്പുവെച്ചു
Share  
ബിജു കാരക്കോണം ( വന്യജീവി ഛായാഗ്രാഹകന്‍.) എഴുത്ത്

ബിജു കാരക്കോണം ( വന്യജീവി ഛായാഗ്രാഹകന്‍.)

2026 Feb 10, 07:59 PM



 

ന്യൂഡൽഹി | 10 ഫെബ്രുവരി 2026:  ആയുർവേദ ചികിത്സാ മേഖലയെ മുഖ്യധാരാ ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പുമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA). ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഈ സ്വയംഭരണ സ്ഥാപനം, രാജ്യത്തെ 32 പൊതു ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയായ ജനറൽ ഇൻഷുറൻസ് കൗൺസിലുമായി (GIC) ചരിത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. AIIA ഡയറക്ടർ പ്രൊഫ. (വൈദ്യ) പി.കെ. പ്രജാപതി, ജനറൽ ഇൻഷുറൻസ് കൗൺസിൽ ഡയറക്ടർ (ഹെൽത്ത്) ശ്രീ. സെഗർ സമ്പത്ത് കുമാർ എന്നിവർ ആയുഷ് ഹെൽത്ത് ഇൻഷുറൻസ് വിദഗ്ധ സമിതി ചെയർമാൻ പ്രൊഫ. ബെജോൺ കുമാർ മിശ്രയുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പിട്ടു. 


   ഈ കരാറോടെ, ജനറൽ ഇൻഷുറൻസ് കൗൺസിലിന് കീഴിലുള്ള 32 ഇൻഷുറൻസ് കമ്പനികളിലൂടെയും AIIA-യിൽ ഇനി മുതൽ ക്യാഷ്‌ലെസ്സ് (പണമില്ലാതെയുള്ള) ചികിത്സാ സൗകര്യം ലഭ്യമാകും. ഇതാദ്യമായാണ് രാജ്യത്തെ ഒരു ആയുഷ് സ്ഥാപനം ജനറൽ ഇൻഷുറൻസ് കൗൺസിലുമായി ഇത്തരമൊരു കരാറിൽ ഏർപ്പെടുന്നത്. 200 ബെഡുകളുള്ള ആശുപത്രിയും 25 സ്പെഷ്യാലിറ്റി വിഭാഗങ്ങളും AIIA-യിൽ പ്രവർത്തിക്കുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടെ രോഗികൾക്ക് ചികിത്സാ ചെലവ് നേരിട്ട് വഹിക്കാതെ തന്നെ മികച്ച ആയുർവേദ സേവനം ഉറപ്പാക്കാം.


  

whatsapp-image-2026-02-10-at-7.55.04-pm-(1)

ആധുനിക ജീവിതശൈലീ രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ആയുർവേദത്തിന് വലിയ പ്രാധാന്യമുണ്ട്. കേവലം രോഗം ഭേദമാക്കുന്നതിലുപരി, രോഗം വരാതെ തടയുന്നതിനും (Prevention) ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആയുർവേദം ഊന്നൽ നൽകുന്നു.  ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിതവണ്ണം, സ്ട്രെസ്സ്, സന്ധിരോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദത്തിലെ പഞ്ചകർമ്മ ചികിത്സയും ചിട്ടയായ ദിനചര്യകളും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ആയുർവേദം പാർശ്വഫലങ്ങളില്ലാത്ത ചികിത്സ പ്രകൃതിദത്തമായ ഔഷധങ്ങളും ചികിത്സാ രീതികളും ഉപയോഗിക്കുന്നതിനാൽ ദീർഘകാല രോഗങ്ങൾക്ക് സുരക്ഷിതമായ ചികിത്സാ മാർഗ്ഗമാണിത്. ആയുർവേദം ഒരു സമഗ്രമായ സമീപനം (Holistic Approach) ആണ് നൽകുന്നത് . ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിലൂടെ വ്യക്തിയുടെ പൂർണ്ണമായ ആരോഗ്യം ആയുർവേദം ലക്ഷ്യമിടുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്നതോടെ, ആയുർവേദ ചികിത്സ സാധാരണക്കാർക്കും സാമ്പത്തിക പ്രയാസമില്ലാതെ സ്വീകരിക്കാൻ സാധിക്കും. ഇത് ഇന്ത്യയുടെ തനതായ ചികിത്സാ ശാസ്ത്രത്തെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കാൻ സഹായിക്കും.  ഈ നടപടി ആയുർവേദ ചികിത്സാ രീതികളിലുള്ള ജനവിശ്വാസം വർദ്ധിപ്പിക്കുമെന്നും കൂടുതൽ രോഗികളെ ആയുർവേദത്തിലേക്ക് ആകർഷിക്കുമെന്നും പ്രൊഫ. ബെജോൺ കുമാർ മിശ്ര വ്യക്തമാക്കി.

  ഇൻഷുറൻസുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനും രോഗികൾക്ക് സഹായം ഉറപ്പാക്കുന്നതിനുമായി ആയുഷ് മന്ത്രാലയം ഒരു പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്.  ഹെൽപ്പ് ലൈൻ നമ്പർ: 1800-11-0008.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യ; അടിവേരിലേക്ക് ഒരു യാത്ര:ഡോ. കെ.കെ.എൻ. കുറുപ്പ്