മുക്കാളിടൗണിന് സൗന്ദര്യത്തിന് മുമ്പ് വേണ്ടത് 'ആരോഗ്യം'; വികസനം ജനകീയമാകട്ടെ .. :ദിവാകരൻ ചോമ്പാല

മുക്കാളിടൗണിന് സൗന്ദര്യത്തിന് മുമ്പ് വേണ്ടത് 'ആരോഗ്യം'; വികസനം ജനകീയമാകട്ടെ .. :ദിവാകരൻ ചോമ്പാല
മുക്കാളിടൗണിന് സൗന്ദര്യത്തിന് മുമ്പ് വേണ്ടത് 'ആരോഗ്യം'; വികസനം ജനകീയമാകട്ടെ .. :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Feb 03, 04:51 PM

മുക്കാളിടൗണിന് 

സൗന്ദര്യത്തിന് മുമ്പ് വേണ്ടത് 'ആരോഗ്യം';

വികസനം ജനകീയമാകട്ടെ ..

: ദിവാകരൻ ചോമ്പാല

മുക്കാളി: വികസനത്തിന്റെ പാതയിലുള്ള മുക്കാളി ടൗണിന് ഇപ്പോൾ വേണ്ടത് കേവലം മിനുക്കുപണികളല്ല, മറിച്ച് ശാശ്വതമായ പരിഹാരങ്ങ ളാണെന്ന് നാട്ടുകാർ. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെയും പുതിയ ഓവുചാൽ നിർമ്മാണത്തിന്റെയും വാർത്തകൾ പുറത്തുവരുമ്പോൾ, ആശങ്കയും പ്രത്യാശയും പങ്കുവെക്കുകയാണ് മുക്കാളിയിലെ സാധാര ണക്കാർ.


ഓവുചാൽ നിർമ്മാണവും പ്രായോഗികതയും

മുക്കാളി കാപ്പിനോട് ചേർന്ന ഭാഗത്ത് 98 ലക്ഷം രൂപ ചെലവിൽ സൗന്ദര്യ വൽക്കരണം ജലപദ്ധതി

 തുടങ്ങിയ പദ്ധതിയെ ഏവരും സ്വാഗതം ചെയ്യുന്നു. 

എന്നാൽ, മുൻവർഷം 48 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഓവുചാൽ ഉണ്ടായിട്ടും ഇത്തവണയും ടൗണിൽ വെള്ളം കയറിയത് നമുക്ക് മുന്നിലുള്ള വലിയൊരു പാഠമാണ്. എൻജിനീയറിങ് ബിരുദങ്ങളില്ലെങ്കിലും മണ്ണറിഞ്ഞ് പണിയെടുക്കുന്ന ഇവിടുത്തെ നാടൻ കൈക്കോട്ട് പണിക്കാർ ഈ പദ്ധതിയുടെ പ്രായോഗികതയിൽ അന്ന് സംശയം പ്രകടിപ്പിച്ചതുമാ ണ് ..കേവലം നിർമ്മാണം എന്നതിലുപരി, വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർക്ക് ബാധ്യതയുണ്ട്.പൊതുമുതൽ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൻറെ നന്മക്കുകൂടിയാവണം .


വികസനം എല്ലാവർക്കും വേണ്ടിയാവണം

ദേശീയപാതയോരത്ത് മുക്കാളിയെപ്പോലെ ഇത്രയേറെ സാധ്യതകളുള്ള മറ്റൊരു പ്രദേശം കോഴിക്കോട് ജില്ലയിൽ വിരളമാണ്. ഒഞ്ചിയം, കുന്നുമ്മക്കര, തട്ടോളിക്കര, ചോമ്പാൽ തുടങ്ങി വിവിധ ഭാഗങ്ങളിലുള്ളവർക്ക് ദേശീയപാതയെ ആശ്രയിക്കാതെ തന്നെ എത്തിച്ചേരാവുന്ന കേന്ദ്രമാണിത്. എന്നാൽ ഇത്രയും തിരക്കുള്ള ഒരു ടൗണിൽ പ്രാഥമിക സൗകര്യങ്ങളുടെ (Public Toilet) അഭാവം വളരെ വലുതാണ്. സൗന്ദര്യവൽക്കരണ പദ്ധതികളിൽ ഇത്തരം അടിസ്ഥാന ആവശ്യങ്ങൾക്കും മുൻഗണന നൽകേണ്ടതുണ്ട്.


നാട്ടുകൂട്ടം: ജനകീയമായ തീരുമാനങ്ങൾ ഉണ്ടാകട്ടെ

ഏതെങ്കിലും കുറച്ചുപേർ ചേർന്നോ കമ്മറ്റികൾ രൂപീകരിച്ചോ നടത്തുന്ന പത്രപ്രസ്ഥാവനക്കു പകരം, പദ്ധതികളെക്കുറിച്ച് നാട്ടുകാർക്ക് വ്യക്തമായ ധാരണ നൽകുന്ന രീതിയിലേക്ക് മാറ്റം അനിവാര്യമാണ് .

നാട്ടുകൂട്ടം: വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് മുൻപ് നാട്ടുകാരുടെ അഭിപ്രായങ്ങൾ കേൾക്കാൻ 'നാട്ടുകൂട്ടം' പോലുള്ള പൊതുവേദികൾ ഉണ്ടാകണം.


സുതാര്യത: പദ്ധതിയുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് അറിയാനും ചർച്ചചെയ്യാനും അഭിപ്രായങ്ങൾ പങ്കുവെയ്ക്കാനും അവകാശമുണ്ട്.


രാഷ്ട്രീയാതീത കൂട്ടായ്മ: കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാടിന്റെ നന്മ ലക്ഷ്യമിടുന്ന ജനകീയ കമ്മറ്റികളുടെ നേതൃത്വത്തിൽ വേണം വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ.


വാഗ്ഭടാനന്ദ പാർക്ക് പോലെ മനോഹരമായ ഒരു മുക്കാളി നമ്മുടെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അത് ശാസ്ത്രീയവും ജനകീയവുമാണെന്ന് ഉറപ്പുവരുത്തുക കൂടി ചെയ്താൽ മുക്കാളിയുടെ മാറ്റം ചരിത്രമാകും.

ഈ ദുരവസ്ഥ നോക്കിക്കാണുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട ഏർപ്പാടുകൾ സ്വീകരിക്കുമെന്നും ബഹു .MLA കെ കെ രമ നാട്ടു കാർക്ക് ഉറപ്പുനൽകി 

whatsapp-image-2026-02-02-at-8.30.43-pm
MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും എഴുത്തു മുറി, വ്യസനം നിറഞ്ഞ കോലായ. സത്യൻ മാടാക്കര.
THARANI