മുക്കാളിക്ക് വേണ്ടത് 'മുഖം മിനുക്കലല്ല ', ചികിത്സ: 98 ലക്ഷത്തിന്റെ പദ്ധതി വരുമ്പോൾ ആശങ്കയൊഴിയാതെ നാട്ടുകാർ : ദിവാകരൻ ചോമ്പാല

മുക്കാളിക്ക് വേണ്ടത്  'മുഖം മിനുക്കലല്ല ', ചികിത്സ:  98 ലക്ഷത്തിന്റെ പദ്ധതി വരുമ്പോൾ ആശങ്കയൊഴിയാതെ നാട്ടുകാർ  : ദിവാകരൻ ചോമ്പാല
മുക്കാളിക്ക് വേണ്ടത് 'മുഖം മിനുക്കലല്ല ', ചികിത്സ: 98 ലക്ഷത്തിന്റെ പദ്ധതി വരുമ്പോൾ ആശങ്കയൊഴിയാതെ നാട്ടുകാർ : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jan 31, 09:42 PM

മുക്കാളിക്ക് വേണ്ടത്

'മുഖം മിനുക്കലല്ല ', ചികിത്സ:

98 ലക്ഷത്തിന്റെ പദ്ധതി വരുമ്പോൾ

ആശങ്കയൊഴിയാതെ നാട്ടുകാർ


: ദിവാകരൻ ചോമ്പാല


ചോമ്പാല: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ മുക്കാളി ടൗണിന്റെ മുഖച്ഛായ മാറ്റാനായി 98 ലക്ഷം രൂപയുടെ സൗന്ദര്യവൽക്കരണ പദ്ധതി വരുന്നു എന്ന വാർത്ത സ്വാഗതാർഹമാണ്.

 എന്നാൽ, ടൗണിലെ ശാശ്വതമായ വെള്ളക്കെട്ടിന് പരിഹാരമാകുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ വ്യാപാരികളും നാട്ടുകാരും. 

മുൻപ് 48 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ ഓവുചാൽ പദ്ധതി പരാജയപ്പെട്ട ദേശീയനഷ്ട്ടമായി മാറിയ പശ്ചാത്തലത്തിൽ, പുതിയ പദ്ധതിയും വെറും 'പണമൊഴുക്കൽ' മാത്രമാകുമോ എന്ന ഭയം ജനങ്ങൾക്കുണ്ട്.



kkarema-cover-revised

കാപ്പ് എന്ന ജലാശയവും ശോഷിച്ച തോടുകളും

മുക്കാളിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം ചരിത്രപരമായ അറിവില്ലായ്മയും ശാസ്ത്രീയമല്ലാത്ത നിർമ്മാണങ്ങളുമാണ്. 

എഴുപത് വർഷം മുൻപത്തെ മുക്കാളിയുടെ ചിത്രം ഇന്നത്തെ തലമുറയ്ക്ക് അത്ഭുതമാണ്. ആനകളെ കുളിപ്പിച്ചിരുന്ന, ചുവന്ന ആമ്പലുകൾ നിറഞ്ഞ വിസ്തൃതമായ ഒരു ജലാശയമായിരുന്നു അന്ന് 'കാപ്പ്'. പാതിരിക്കുന്നു മുതൽ പള്ളിക്കുനി താഴെ വയൽ വരെയുള്ള വെള്ളം സംഭരിച്ചിരുന്നത് ഈ കാപ്പിലായിരുന്നു. ഇന്ന് ആ വയലുകളെല്ലാം ഇല്ലാതായിരിക്കുന്നു; പകരം വെള്ളം വലിച്ചെടുക്കാൻ ശേഷിയില്ലാത്ത കോൺക്രീറ്റ് മുറ്റങ്ങളുള്ള വീടുകൾ ഉയർന്നു.


"താഴ്ന്ന സ്ഥലത്തെ നീരോടൂ" എന്ന ലളിതമായ പ്രകൃതിനിയമം പദ്ധതി തയ്യാറാക്കുന്ന വിദഗ്ധർ മറന്നുപോയോ എന്ന് സംശയിക്കേണ്ടി

യിരിക്കുന്നു. 

സ്ലാബിട്ട് മിനുക്കിയ തോട് അവസാനിക്കുന്ന ഇടത്തെ തടസ്സങ്ങൾ മാറ്റാതെ ടൗണിനെ മേക്കപ്പിടാൻ ശ്രമിക്കുന്നത് വിരോധാഭാസമാണ്.



kkrema2

പരിഹാരം തുടങ്ങേണ്ടത് റെയിൽവേ

ഓവുപാലത്തിൽ നിന്ന്

മുക്കാളി റെയിൽവേ ഓവുപാലത്തിന് സമീപം രണ്ട് മീറ്ററിലധികം വീതിയുണ്ടായിരുന്ന തോടുകൾ ഇന്ന് വെറും ഇടുങ്ങിയ ചാലുകളായി മാറിയിരിക്കുന്നു. 

ഒരുകാലത്ത് തോണികൾ സഞ്ചരിച്ചിരുന്ന, നാട്ടുകാർ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന ഈ സ്വാഭാവിക തോടുകൾ മെലിഞ്ഞുണങ്ങിയതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ടൗണിലെ വെള്ളം സുഗമമായി കിഴക്കോട്ട് കുറിച്ചിക്കര പുഴയിലേക്ക് ഒഴുകിപ്പോകാൻ സാധിക്കാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും മുഖ്യ കാരണം.

 സ്വാഭാവിക തോടുകളുടെ വീതിയും ആഴവും വീണ്ടെടുക്കാതെ സ്ലാബുകൾ ഇട്ടു മുഖം മിനുക്കുന്നത് പണം പാഴാക്കാൻ മാത്രമേ ഉപകരിക്കൂ.


വികസനവും ആശങ്കകളും

ദേശീയപാത നിലവിൽ വരുന്നതോടെ മുക്കാളി ഒരു മികച്ച വ്യാപാര കേന്ദ്രമായി മാറുമെന്നതിൽ സംശയമില്ല. എന്നാൽ, ഓരോ വർഷക്കാലത്തും മുട്ടിനു മുകളിൽ വെള്ളം ഉയരുകയും കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യാപാരികൾ ആശങ്കയിലാണ്. 

പലരും കച്ചവടം നിർത്തേണ്ട അവസ്ഥയിലെത്തി. ദേശീയപാതയുടെ ഉയരം കൂടി വരുന്നതോടെ വടക്കേ മുക്കാളി ഭാഗത്തെ വെള്ളം കൂടി കാപ്പിലേക്ക് കേന്ദ്രീകരിക്കപ്പെട്ടാൽ ടൗൺ പ്രളയത്തിൽ മുങ്ങുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.


കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഇടപെടൽ വേണം

മുക്കാളി കാപ്പിനടുത്തെ ഓവുപാലത്തിന്റെ വീതി വർദ്ധിപ്പിക്കാൻ ഈ അടുത്ത ദിവസം MLA കെ.കെ രമയുടെ ഇടപെടലിലൂടെ ഉണ്ടായ ഭേദഗതി രാഷ്ട്രീയഭേദമന്യേ ജനങ്ങൾ സ്വാഗതംചെയ്യുന്നു . ഇതേ മാതൃകയിൽ, വ്യക്തിതാൽപ്പര്യങ്ങൾക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി നാടിന്റെ നന്മയ്ക്കായി അധികൃതർ ഉണർന്നു പ്രവർത്തിക്കണം.


"അനാരോഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ആദ്യം വേണ്ടത് സൗന്ദര്യമല്ല, ചികിത്സയാണ്."

മുക്കാളി ടൗണിന്റെ കാര്യത്തിലും ഇത് അന്വർത്ഥമാണ്. വെള്ളക്കെട്ട് എന്ന 'രോഗത്തിന്' ശാശ്വത പരിഹാരം കാണാതെ 98 ലക്ഷം രൂപയുടെ 'മേക്കപ്പ്' നടത്തുന്നത് നികുതിപ്പണം പാഴാക്കലായി മാറും. അധികൃതർ നിഷ്പക്ഷമായും കൃത്യമായും ഈ വിഷയം പരിഗണിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ചോമ്പാലയുടെ രണ്ട് സൂര്യതേജസ്സുകൾ.... :ദിവാകരൻ ചോമ്പാല
THARANI