തെരുവ് നായ്ക്കൾ കോഴികളെ കൊന്നൊടുക്കി; ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായി ചോമ്പാലാസ് സാംസ്കാരിക വേദി
ചോമ്പാല: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വളർത്തുക്കോഴികൾ നഷ്ടപ്പെട്ട് ഉപജീവനമാർഗം അടഞ്ഞ കുടുംബത്തിന് സഹായവുമായി ചോമ്പാലാസ് സാംസ്കാരിക വേദി. മീത്തലെ മുക്കാളിയിലെ വലിയ പറമ്പത്ത് നസ്ലിയയും കുടുംബവും വളർത്തിയിരുന്ന 36 കോഴികളെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്.
ഒരു കുടുംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു ഇതിലൂടെ ഇല്ലാതായത്. ഈ വാർത്തയറിഞ്ഞ ചോമ്പാലാസ് സാംസ്കാരിക വേദി പ്രവർത്തകർ കുടുംബത്തിന് പുതിയ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതിനാവശ്യമായ സാമ്പത്തിക സഹായം എത്തിച്ചു നൽകുകയായിരുന്നു.
സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എം.പി. ബാബു ധനസഹായ കൈമാറൽ നിർവ്വഹിച്ചു. സുജിത് പുതിയോട്ടിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി.പി. സനിൽകുമാർ സ്വാഗതം ആശംസിച്ചു. കലേഷ് കുമാർ വി.സി., അഫ്നാസ് എൻ.വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രയാസകരമായ ഘട്ടത്തിൽ സഹായവുമായെത്തിയ സാംസ്കാരിക വേദിയുടെ പ്രവർത്തനം നാടിന് മാതൃകയായി.
https://www.youtube.com/shorts/9D8uwfQk6wg
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











