ലോക സാമ്പത്തിക രംഗം എങ്ങോട്ട്? പ്രതീക്ഷയോടെ ദാവോസ് ഉച്ചകോടി
ടി .ഷാഹുൽ ഹമീദ്
ലോക സാമ്പത്തിക ഫോറത്തിന്റെ 56 ആം വാർഷിക സമ്മേളനം ജനുവരി 19 മുതൽ 23 വരെ സ്വിറ്റ്സർലാൻഡിലെ ദാവോസിൽ വച്ച് നടക്കുകയാണ്. കേവല കൂടിച്ചേരലിനപ്പുറം ലോകക്രമത്തെ സ്വാധീനിക്കുന്ന ചർച്ചകളും തീരുമാനങ്ങളുമാണ് യോഗത്തിൽ വെച്ചുണ്ടാകുവാൻ പോകുന്നത്.
ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കന്മാർ, രാഷ്ട്രത്തലവന്മാർ, ബിസിനസ് മേധാവികൾ,വൻകിട കമ്പനി സിഇഒ മാർ,സാമ്പത്തിക വിദഗ്ധന്മാർ തുടങ്ങിയ 2500 ഓളം പേർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സംഘർഷഭരിതമായ ലോകത്ത് എങ്ങനെ സഹകരണം ഉണ്ടാക്കുവാൻ സാധിക്കും എന്ന കാര്യത്തിൽ ഒന്നിച്ച് ഇരുന്ന് ചർച്ച നടത്താൻ പോകുകയാണ്.
ലോകത്തെ മനുഷ്യ വിഭവ ശേഷിയെ എങ്ങനെ സാമ്പത്തിക ക്രയവിക്രയത്തിൽ കൊണ്ടുവരാൻ സാധിക്കും, ഏതൊക്കെ രീതിയിൽ നിക്ഷേപം നടത്തിയാലാണ് നിലവിലുള്ള മനുഷ്യരുടെ വൈദഗ്ദ്യത്തെ ഉയർത്താനും പുതുക്കുവാനും സാധിക്കുക എന്നതിൽ ആശയസംവാദം സമ്മേളനത്തിൽ നടക്കുമെന്നുറപ്പാണ്. ആഗോള സാമ്പത്തിക മേഖലയിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും പുതിയ വളർച്ച സ്രോതസ്സുകൾ കണ്ടെത്താനുള്ള ഉപായങ്ങൾ, പ്രതികരണങ്ങൾ എന്നിവ സമ്മേളനത്തിൽ ഉണ്ടാകുവാൻ സാധ്യതയുണ്ട്.
നിർമിത ബുദ്ധി,ക്വാണ്ടം ടെക്നോളജി എന്നിവയുടെ ഉത്തരവാദിത്വപരമായ ഉപയോഗം എങ്ങനെ ഉറപ്പുവരുത്തും എന്നതും സമ്മേളനത്തിലെ അജണ്ടയിലുള്ള വിഷയമാണ്. പ്രകൃതിയെ സംരക്ഷിച്ച് എങ്ങനെ സാമ്പത്തിക പുരോഗതി കൈവരിക്കാമെന്ന കാതലായ വിഷയത്തിലും ചർച്ചകളും, രൂക്ഷമായ വാദപ്രതിവാദവും സമ്മേളനത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സംവാദത്തിന്റെ ചൈതന്യം (A sprit of Dialogue ) എന്നതാണ് ഔദ്യോഗിക പ്രമേയം എന്നതിനാൽ വിവിധങ്ങളായ സാമ്പത്തിക വിഷയങ്ങളിൽ കാര്യമാസക്തമായ ചർച്ചകൾ നടക്കും എന്നത് ഉറപ്പാണ്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ചർച്ചകൾ നടത്തിയും സഹകരണത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ലോക സാമ്പത്തിക ഫോറത്തിന്റെ സമീപനം. വരാനിരിക്കുന്ന കാലത്ത് ലോകത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ എന്തായിരിക്കണം എന്ന് യോഗത്തിൽ അവതരിപ്പിക്കപ്പെടും.
എങ്ങനെ സാമ്പത്തിക പ്രശ്നങ്ങൾ നേരിടാം
, എന്താണ് പോംവഴി, നൂതന മാർഗ്ഗങ്ങൾ എന്തൊക്കെ, കുറുക്കു വഴികൾ ഉണ്ടോ, ദീർഘകാല പരിപ്രക്ഷ്യം എന്താണ് എന്നീ കാര്യങ്ങൾ യോഗത്തിൽ പ്രമേയങ്ങളായി പുറത്തുവരുന്നതാണ്. ലോകം നേരിടുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ,വിദേശ നിക്ഷേപങ്ങളിലെ ചാഞ്ചാട്ടം, ഡോളറുമായി കറൻസികൾക്കുള്ള മൂല്യ ശോഷണം, അനിയന്ത്രിതമായി വിദേശ നിക്ഷേപങ്ങൾ പിൻവലിക്കൽ എന്നീ പ്രശ്നങ്ങൾക്ക് സർക്കാറുകൾക്ക് മാർഗ്ഗ നിർദ്ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നിക്ഷേപ മേഖലകൾ ഏതൊക്കെ, വളർന്നുവരുന്ന സാമ്പത്തിക മേഖലകൾ ഏതൊക്കെ എന്നിവയിൽ സർക്കാറുകൾക്ക് കൃത്യമായ ഒരു രൂപരേഖ സമ്മേളനത്തിലുടെ ലഭിക്കുന്നതാണ്. സാധാരണ ജനങ്ങൾക്ക് നിർമ്മിത ബുദ്ധികൊണ്ട് പരമാവധി പ്രയോജനം എങ്ങനെ ഉറപ്പുവരുത്താം എന്നത് പുതിയ കാഴ്ചപ്പാടായി യോഗത്തിലെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് നില നിൽക്കുന്ന യുദ്ധങ്ങൾ, ഭൂരാഷ്ട്രന്തര സംഘർഷങ്ങൾ, എന്നിവ പരിഹരിക്കുന്നതിന് ബാക്ക് പാനൽ ചർച്ചകൾ ദാവോസിൽ വെച്ച് നടക്കുന്നു എന്നത് പ്രതീക്ഷയുള്ള കാര്യമാണ്. ലോകത്തിന്റെ ഭാവി എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കുന്ന ഒരു ഗ്ലോബൽ ആശയവിനിമയ സെഷനുകളാണ് ഉച്ചകോടിയിൽ ഉണ്ടാകുക. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സൗഹൃദമായ ബിസിനസ് രീതികൾ, നെറ്റ് സീറോ കാഴ്ചപ്പാട്, സുസ്ഥിര വികസനം, എന്നിവയിൽ അംഗങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള സാമ്പത്തിക വിദഗ്ധന്മാരുടെ അവതരണം സമ്മേളനത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മൈക്രോ സോഫ്റ്റിൽ നിന്ന് സത്യാനദല്ലേ, ഗൂഗിൾ ക്ലൗഡിൽ നിന്ന് തോമസ് കുര്യൻ, pfixer ൽ നിന്ന് ആൽബർട്ട് ബുർള, ഓപ്പൺ AI ചെയർമാൻ ബ്രൈറ്റ് ടൈലർ, Anthropic ൽ നിന്നും ഡാരിയോ അമോഡേയ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡണ്ട് ക്രിസ്റ്റിയൻ ലഗാർഡ്, ഐക്യരാഷ്ട്രസഭ, ലോകാരോഗ്യ സംഘടന, IMF മേധാവി എന്നിവർ ലാവോസിലെ ചർച്ചകളെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളാണ്. വളർന്നുവരുന്ന നിർമ്മിതി ബുദ്ധിയിലുള്ള നിക്ഷേപങ്ങൾ വെറും കുമിളകളായി മാറിപ്പോകുന്നു, നിക്ഷേപിക്കുന്നതിനനുസരിച്ച് ലാഭം ലഭിക്കുന്നില്ല എന്നീ ആശങ്കകൾക്ക് സമ്മേളനത്തിലൂടെ പരിഹാരം കണ്ടില്ലെങ്കിൽ ഈ മേഖലയിലെ നിക്ഷേപങ്ങളുടെ വളർച്ച നിരക്ക് താഴോട്ട് പോകാനാണ് സാധ്യത. തൊഴിൽ മേഖല ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ നഷ്ടങ്ങൾ, വ്യാപാര യുദ്ധങ്ങൾ, അമേരിക്ക പ്രഖ്യാപിക്കുന്ന ഏകപക്ഷീയമായി തീരൂവകൾ, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധങ്ങൾ, ആഗോള വിതരണ ശൃംഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയൊക്കെ ആഗോള സാമ്പത്തിക കൂടിച്ചേരലിന്റെ മുമ്പാകെ വരുന്ന ചൂടൻ പ്രശ്നങ്ങളാണ്. പണപ്പെരുപ്പം കുറയാതെ, Sticky inflation നിൽ തുടരുന്ന രാജ്യങ്ങളും ലോകത്തുണ്ട് ഈ കാര്യം കയ്യുംകെട്ടി നോക്കി നിൽക്കുവാൻ സാമ്പത്തിക വിദഗ്ധർക്ക് സാധിക്കുമോ എന്നത് കണ്ട് തന്നെ പറയേണ്ട കാര്യമാണ്.
പലിശ നിരക്ക് കുറക്കുവാൻ ബാങ്കുകൾ മടിക്കുന്നു, വർധിച്ചുവരുന്ന കടബാധ്യതകൾ രാജ്യങ്ങളെ വലിയ രീതിയിൽ പ്രയാസപ്പെടുത്തുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പൊതുകടം റെക്കോർഡ് നിലയിലാണ് ഉള്ളത്. രാജ്യങ്ങളുടെ വലിയ വരുമാനം പലിശ അടക്കുവാൻ വേണ്ടി ചെലവഴിക്കുമ്പോൾ, വികസനത്തെ അത് സാരമായി ബാധിക്കുന്നു. ഈ കാര്യത്തിൽ ഏത് രീതിയിലുള്ള തീരുമാനമാണ് സമ്മേളനത്തിൽ വരിക എന്ന് പറയാൻ സാധിക്കുകയില്ല, ഉപാധിരഹിതമായ ഫണ്ടുകൾ പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങൾക്ക്, ലോക സാമ്പത്തിക ഏജൻസികൾ നൽകുന്നില്ലെങ്കിൽ കടബാധ്യതകൾ കൊണ്ട് വീർപ്പു മുട്ടുന്ന അവസ്ഥ ലോകത്തെ മൂന്നാംകിട രാജ്യങ്ങളിൽ സംഭവിക്കും എന്നുള്ള കാര്യം തീർച്ചയാണ്. ഇന്ധനവിലയുടെ ചാഞ്ചാട്ടവും, പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാക്കുമ്പോൾ ജന ങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ഇല്ലാത്ത പ്രശ്നവും, ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും, ഗ്രീൻ എനർജി സാങ്കേതികവിദ്യയിൽ ഉണ്ടാകുന്ന അടിക്കടിയുള്ള മാറ്റങ്ങളും, 2026 ലെ ലോകസമ്പത്ത് വ്യവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് എന്ന തിരിച്ചറിവ് സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ വീണ്ടും പല രാജ്യങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി ഭരണാധികാരികൾക്ക് എതിരെ മുഷ്ടിചുരുത്തുകയും, കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും എന്നുള്ള കാര്യം ഏതാണ്ട് ഉറപ്പാണ്.
മോശം സാമ്പത്തിക സ്ഥിതിയും കറൻസിയുടെ മൂല്യം 98% ഇടിഞ്ഞതിനെ തുടർന്ന് ലെബനാൻ നേരിടുന്ന പ്രശ്നവും, അമേരിക്ക നടത്തിയ സർജിക്കൽ സ്ട്രൈക്ക് കൊണ്ടുണ്ടായ പണപ്പെരുപ്പം നേരിട്ടുന്ന വെനുസ്വല,കടുത്ത ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാൻ, കറൻസിക്ക് മൂല്യ തകർച്ചയുണ്ടായതിനെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട സംഭവവികാസവും സമ്മേളനത്തെ സ്വാധീനിക്കുവാൻ ഇടയുണ്ട്. കൂടാതെ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന അർജന്റീന, മ്യാന്മാർ, ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, ബുറാഡി എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങൾ സംഘർഷഭരിതമാണ്. ലോക സാമ്പത്തിക വ്യവസ്ഥ നിയന്ത്രിക്കുന്ന അമേരിക്കയുടെ പൊതു കടം 38 ട്രില്യൺ US ഡോളർ ആയത് സാമ്പത്തിക രംഗം നേരിടുന്ന ഏറ്റവും വലിയ കടുത്ത വെല്ലുവിളിയാണ്. കയറ്റുമതിയിൽ നേരിടുന്ന ഇടിവും, റിയൽ എസ്റ്റേറ്റ് തകർച്ചയും ചൈനയെയും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നും വലിയ ഒരു സംഘം തന്നെയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്,വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. ദാവോസ് ഉച്ചകോടിക്ക് വേണ്ടി മാത്രം പത്തു കോടി രൂപ കേരളം വകയിരുത്തിയിട്ടുണ്ട്.നിർമിത ബുദ്ധി, ഗ്രീൻഹൈഡ്രജൻ, അമോണിയ പ്ലാന്റ്, പുനരുപയോഗ ഊർജ്ജം എന്നിവയിൽ വലിയ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 20ലക്ഷം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു എന്നത് ഇന്ത്യയെ വലിയ രീതിയിൽ സമ്മേളനത്തിലേക്ക് ആകർഷിപ്പിക്കുന്നു.
2026 ൽ ഇന്ത്യയിൽ 10 ലക്ഷം നിർമിതി ബുദ്ധി പ്രഫഷണൽ മാരെ ആവശ്യമുണ്ട് എന്നതും നിർമിതി ബുദ്ധി ഏജന്റിന്റെ വരവും വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്.
സാമ്പത്തിക മേഖലയിൽ ഇന്ത്യയിൽ കാണുന്ന അസമത്വം പരിഹരിക്കാൻ മാർഗം ഉണ്ടാവണം. രാജ്യത്തിലെ 50 % സാധാരണ ജനങ്ങളുടെ കയ്യിൽ സമ്പത്തിന്റെ വെറും 3% മാത്രമാണ് ഉള്ളത്,അതേസമയം രാജ്യത്തിലെ 1% സമ്പന്നരുടെ കയ്യിൽ സമ്പത്തിന്റെ 40% ഉണ്ട് എന്നതും, 2014 ൽ 70 ശതകോടീശ്വരന്മാരാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിൽ 2025 ൽ അത് 284 ആയി വളർന്ന് എന്നത് സാമ്പത്തിക മേഖല കൊണ്ട് പണക്കാർക്ക് മാത്രമാണ് പ്രയോജനം ലഭിക്കുന്നു എന്നതിന്റെ തെളിവാണ്. ആഗോള മാനവ വികസന സൂചികയിൽ 193ൽ 130 സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത് എന്നതും ഇന്ത്യയിലെ വൻകിട വ്യവസായികളായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ആകെ സമ്പത്ത് ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 4.86% വരും എന്നുള്ളതും മുകേഷ് അംബാനിയുടെ സ്വത്ത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 18 ബില്യൺ യുഎസ് ഡോളറിൽ നിന്നും 119 ബില്യൺ യുഎസ് ഡോളർ ആയി വർദ്ധിച്ചതും, ഗൗതം ആദാനിയുടെ സമ്പത്ത് 7 ബില്യൺ യുഎസ് ഡോളറിൽ നിന്നും 84 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചതും, പണക്കാർക്ക് സാമ്പത്തിക രംഗത്ത് വലിയ പ്രോത്സാഹനം ലഭിക്കുമ്പോൾ അടിത്തട്ടിൽ ഉള്ള സാധാരണക്കാരന്റെ ജീവിത വരുമാനം അടിക്കടി പ്രയാസപ്പെടുന്ന അവസ്ഥയിലാണ് ഉള്ളത്. ഇന്ത്യയിൽ അനന്തരാവകാശമായി ലഭിച്ച സ്വത്തിന് നികുതി ചുമത്താതതും, കോർപ്പറേറ്റുകളുടെ നികുതി 30% ൽ നിന്ന് 22 % ആയി കുറച്ചതും ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക അസമത്വത്തിന് കാരണമാണ്,പ്രസ്തുത അസമത്വം പരിഹരിക്കുന്നതിന് വല്ല നിർദ്ദേശങ്ങളോ, തീരുമാനങ്ങളോ ദാവോസിൽ നിന്ന് ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം.
By
ടീ. ഷാഹുൽ ഹമീദ്
9895043496
Sent from my iPhone
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











