ശുദ്ധമായ ഭക്ഷണം ജന്മാവകാശം: കോഴിക്കോട് ജില്ലയിൽ ജൈവ നെൽകൃഷിക്ക് ഉജ്ജ്വല തുടക്കം
: ദിവാകരൻ ചോമ്പാല
തരിശുനിലങ്ങൾ പച്ചപ്പണിയുന്നു;
ജൈവ നെൽകൃഷിക്ക്
ആവേശകരമായ മുന്നൊരുക്കം
വടകര "ശുദ്ധമായ ഭക്ഷണം ജന്മാവകാശം" എന്ന സന്ദേശവുമായി വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഭക്ഷ്യശ്രീ' ബഹുജന സംഘടനയും കേരള സംസ്ഥാന ജൈവകാർഷിക സമിതിയും കൈകോർക്കുന്നു. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മേപ്പയൂർ പഞ്ചായത്തിൽ വ്യാപകമായ നിലയിൽ ജൈവ നെൽകൃഷിക്ക് തുടക്കമായി. വർഷങ്ങളായി തരിശായിക്കിടന്ന കീഴ്പയൂർ ഇടയിലാട്ട് മണ്ണത്തറക്കൽ താഴെ വയലിലും വിളയാട്ടൂർ വലിയ ചിറ എന്ന പി.കെ.വി ചിറയിലുമാണ് കൃഷിയൊരുക്കി യിരിക്കുന്നത്.
ഭക്ഷ്യശ്രീ സംസ്ഥാന ചെയർമാനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
കർഷകത്തൊഴിലാളികൾക്ക് നടീലിനായി ഞാറ്റടി നൽകിക്കൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് തുടക്കം കുറിച്ചത്. പുതുതലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ജൈവകൃഷിയിലേക്ക് മടങ്ങുക എന്നതല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ കാർഷിക പ്രതിഭയും അവാർഡ് ജേതാവുമായ പത്മനാഭൻ കണ്ണമ്പ്രത്ത്, ഭക്ഷ്യശ്രീ സംസ്ഥാന കോഡിനേറ്റർ ദിവാകരൻ ചോമ്പാല, ബാബു നിരപ്പംകുന്ന്, സി.ടി. വിജയൻ, രവീന്ദ്രൻ മുചുകുന്ന്, പ്രീതാ ഗോപകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. ജൈവകാർഷിക സമിതി പ്രവർത്തകരും നിരവധി കർഷക തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.
പ്രതീക്ഷയുടെ പച്ചപ്പിൽ ഒരു ഗ്രാമം കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന വയൽപ്പരപ്പുകളും വറ്റാത്ത ജലസാന്നിധ്യവുമുള്ള ഈ പ്രദേശം വീണ്ടും കാർഷിക സമൃദ്ധിയിലേക്ക് മടങ്ങുന്നത് ഗ്രാമവാസികളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. കൃഷിപ്പണിക്ക് ആളില്ലാത്ത അവസ്ഥ പരിഹരിക്കാൻ ഇത്തരം ബഹുജന കൂട്ടായ്മകൾ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
ഔഷധഗുണമുള്ള പരമ്പരാഗത വിത്തിനങ്ങളുമായി 'ഭക്ഷ്യശ്രീ' സാധാരണ നെല്ലിനങ്ങൾക്ക് പുറമെ അതീവ ഔഷധഗുണമുള്ള രക്തശാലി, നവര (ഞവര) എന്നീ ഇനങ്ങളും അത്യുൽപ്പാദന ശേഷിയുള്ള ഉമ (MO 16) വിത്തുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. പണ്ട് രാജാക്കന്മാർ മാത്രം ഉപയോഗിച്ചിരുന്ന, ഇരുമ്പിന്റെ അംശവും ആന്റിഓക്സിഡന്റുകളും ധാരാളമടങ്ങിയ രക്തശാലി നെല്ലിനം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ അത്യുത്തമമാണ്. പേശികളുടെ ബലത്തിനും നാഡീരോഗങ്ങൾക്കും ഗുണകരമായ നവരയും ഈ പാടശേഖരങ്ങളിൽ വിളയും.
പൂർണ്ണമായും ജൈവരീതി രാസവളങ്ങളും കീടനാശിനികളും പൂർണ്ണമായും ഒഴിവാക്കി പ്രകൃതിദത്തമായ വളക്കൂട്ടുകളാണ് ഇവിടെ ഉപയോഗിക്കുന്നത്.
മണ്ണിന്റെഫലഭൂയിഷ്ഠതവർദ്ധിപ്പിക്കുന്നതിനായി'ജീവാമൃതം','ഘനജീവാമൃതം' എന്നിവയും, കീടനാശിനിക്കും വളത്തിനുമായി പശുവിൽ നിന്നുള്ള അഞ്ച് മിശ്രിതങ്ങൾ ചേർത്തുണ്ടാക്കുന്ന 'പഞ്ചഗവ്യവു'മാണ് കർഷകർ പ്രധാനമായും ആശ്രയിക്കുന്നത്.
ശുദ്ധമായ ഭക്ഷണം ജന്മാവകാശം '
എന്ന സന്ദേശവുമായി വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന ' ഭക്ഷ്യശ്രീ " എന്ന ബഹുജനസംഘട നയും കേരള സംസ്ഥാന ജൈവകാർഷിക സമിതിയും \സംയുക്തമായി നടപ്പിലാക്കുന്ന ജൈവ നെൽകൃഷി
2026 ൻ്റെ ഉദ്ഘാടനം ....
ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കണ്ടാലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











