പ്രൊഫസർ മാധവ് ഗാഡ്ഗിൽ പ്രകൃതി ഗീത കങ്ങളുടെ സ്നേഹ ഗായകൻ - ഒരു ദീപ്തസ്മരണ : അഡ്വ ,സന്തോഷ് .എ. എം

പ്രൊഫസർ മാധവ് ഗാഡ്ഗിൽ പ്രകൃതി ഗീത കങ്ങളുടെ സ്നേഹ ഗായകൻ - ഒരു ദീപ്തസ്മരണ : അഡ്വ ,സന്തോഷ് .എ. എം
പ്രൊഫസർ മാധവ് ഗാഡ്ഗിൽ പ്രകൃതി ഗീത കങ്ങളുടെ സ്നേഹ ഗായകൻ - ഒരു ദീപ്തസ്മരണ : അഡ്വ ,സന്തോഷ് .എ. എം
Share  
അഡ്വ : സന്തോഷ്  എ .എം എഴുത്ത്

അഡ്വ : സന്തോഷ് എ .എം

2026 Jan 08, 11:26 PM
DAS

പ്രൊഫസർ മാധവ് ഗാഡ്ഗിൽ

പ്രകൃതി ഗീതകങ്ങളുടെ

സ്നേഹ ഗായകൻ

- ഒരു ദീപ്തസ്മരണ

: അഡ്വ .സന്തോഷ് .എ. എം 


തീർച്ചയായും പ്രൊഫസർ മാധവ് ഗാഡ്ഗിലിൻ്റെ മഹത്തായ സേവനങ്ങളെ അനുസ്മരിക്കേണ്ടത് പശ്ചിമഘട്ട പ്രദേശത്ത് ജീവിക്കുന്നവരുടെ പ്രത്രേകം കടമയായി ഞാൻ കാണുന്നു - ഭാരതീയ പരിസ്ഥിതി ശാസ്ത്ര മണ്ഡലത്തിൽ ഉദ്ഘോഷിത മുദ്ര പതിപ്പിച്ച പ്രഗത്ഭ- വ്യക്തിത്വമായിരുന്നു, പാണ്ഡിത്യവും കർമ്മോൽ സുകതയും ഒരു പോൽ നിറഞ്ഞ ഒരു സവ്യസാചിയായിരുന്നു അദ്ദേഹം ,,അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പ്രകൃതി പഠന - സംരക്ഷണ പ്രവർത്തനങ്ങൾക്ക് കാലം ഏൽപ്പിച്ച ആഘാതമായി നമുക്ക് കാണാം. അദ്ദേഹം പശ്ചിമഘട്ട സംരക്ഷണാർത്ഥം

സമർപ്പിച്ച ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പരിസ്ഥിതി - നിയമനിർ മ്മാണമേഖലയിലെ ഒരു മുഹൂർത്തക്കല്ലായി ഇന്നും നിലക്കൊള്ളുന്നു ഈ റിപ്പോർട്ട് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ നിലനിൽപ്പിനും വ്യാഖ്യാനത്തിനും പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും, അധികാര വികേന്ദ്രീകരണത്തിനും ഊന്നൽ നൽകി, അദ്ധേഹത്തിൻ്റെ കാഴ്ചപ്പാടുകൾ കേവലം വനസംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മറിച്ച് ജൈവ വൈവിദ്ധ്യ സംരക്ഷണത്തിൻ്റെ രാഷ്ട്രീയവും -സാമൂഹികവും - സാമ്പത്തികവും - പ്രകൃതിപരവുമായ മാനങ്ങളെ സ്പർശിക്കുന്നതായിരുന്നു, ഓരോ ആവാസവ്യവസ്ഥയേയും സൂക്ഷ്മമായി വ്യവച്ഛേദിച്ച പഗ്രഥിച്ച് മനനം ചെയ്ത മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം ഊട്ടി ഉറപ്പിക്കാൻ അദ്ദേഹം അക്ഷീണം യത്നിച്ചു.ദേശീയ ജൈവവൈവിദ്ധ്യ അതോറിറ്റിയുടെ രൂപീകരണത്തിലും, പരിസ്ഥിതി നിയമങ്ങളെ ശാസ്ത്രീയ അടിസ്ഥാനത്തിൽ പുന:ക്ര മീകരിക്കുന്നതിലും അദ്ദേഹത്തിൻ്റെ സംഭാവനകൾ നിസ്സീമമാ ണ്.അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങൾ ഗവേഷകർക്കും ,വിദ്യാർത്ഥികൾക്കും ,അദ്ധ്യാപകർക്കും ,അത്യുന്നത കോടതികൾക്ക് പോലും ഇന്നലെകളിലും ഇന്നും വഴികാട്ടിയായി വർത്തിച്ചത് പോലെ എന്നും ദീപസ്തംഭമായി ജ്വലിച്ച് നിൽക്കും പരിസ്ഥിതി നിയമജ്ഞാന മേഖലയിലെ അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചവരും തലമുറക്ക് ഒരു ഈട് വെപ്പ് തന്നെ ആയി നിലക്കൊള്ളും

ആ പണ്ഡിത പ്രമുഖൻ്റെ ഓർമൾക്ക് മുമ്പിൽ ഇപ്പോൾ അഞ്ജലീബന്ധരായി നമുക്ക് നമോവാകമേകാം

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധമായ ഭക്ഷണം ജന്മാവകാശം ....
THARANI