കൗമാരക്കാരിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണാതീതം – ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപ്പോലീത്ത

കൗമാരക്കാരിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണാതീതം – ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപ്പോലീത്ത
കൗമാരക്കാരിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണാതീതം – ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപ്പോലീത്ത
Share  
2025 Dec 14, 09:29 PM
vasthu
vasthu

കൗമാരക്കാരിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണാതീതം – ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപ്പോലീത്ത


ശ്രീകാര്യം (തിരുവനന്തപുരം): കൗമാരക്കാരിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് ഇന്ന് രക്ഷിതാക്കൾക്കും അദ്ധ്യാപകര്‍ക്കും വെല്ലുവിളിയായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത. അലത്തറ മാർ ഡയസ്‌കോറസ് കോളേജ് ഓഫ് ഫാർമസിയിൽ സംഘടിപ്പിച്ച നേത്രസംരക്ഷണ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

“ബാത്ത്‌റൂമിൽ വരെ ഫോൺ കൊണ്ടുപോകേണ്ടത് എന്തിന്?” എന്ന് ചോദിച്ചാൽ അതിനെ സ്വകാര്യതയിലെ ഇടപെടലായി കുട്ടികൾ കാണുന്ന അവസ്ഥയാണിപ്പോൾ. എന്ത് കാണണം, എന്ത് സ്വീകരിക്കണം എന്നതുവരെ മറ്റൊരാൾ നിർണ്ണയിക്കുന്ന സാഹചര്യം സമൂഹം നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രിൻസിപ്പാൾ ഡോ. പ്രീജ ജി പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ വൈസ് ചെയർമാൻ ഡോ. ദേവിൻ പ്രഭാകർ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാഴ്ച വൈകല്യത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മൊബൈല്‍ ഫോണാണ്. അമിതമായ ഫോൺ ഉപയോഗം ഉറക്കത്തെ ബാധിക്കുന്നതോടൊപ്പം മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. റവ. ഡോ. ഗീവര്‍ഗ്ഗീസ് കണിയാന്തറ, ഫാദര്‍ എബ്രഹാം തോമസ്, വൈസ് പ്രിൻസിപ്പാൾ പ്രൊഫ. റേയ്‌ചല്‍ മാത്യൂ, റ്റി.കെ. ജോസഫ്, പി.സി. ചെറിയാന്‍, അസോസിയേറ്റ് പ്രൊഫസര്‍ അന്നമ്മ ബേബി എന്നിവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ:

അലത്തറ മാർ ഡയസ്‌കോറസ് കോളേജ് ഓഫ് ഫാർമസിയിൽ സംഘടിപ്പിച്ച നേത്രസംരക്ഷണ ബോധവത്കരണ പരിപാടിയില്‍ ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ ഡോ. ദേവിന്‍ പ്രഭാകറിനെ ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു. . റവ. ഡോ. ഗീവര്‍ഗ്ഗീസ് കണിയാന്തറ, റ്റി.കെ. ജോസഫ്, പി.സി. ചെറിയാന്‍ എന്നിവര്‍ സമീപം

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശേഷം      ശേഷൻ മാത്രം : എം.പി.സൂര്യദാസ്
THARANI