ശുചിത്വവും ജലശുദ്ധീകരണവും ഭക്ഷ്യശ്രീയുടെ മുഖ്യപദ്ധതിയാവണം:

ശുചിത്വവും ജലശുദ്ധീകരണവും ഭക്ഷ്യശ്രീയുടെ മുഖ്യപദ്ധതിയാവണം:
ശുചിത്വവും ജലശുദ്ധീകരണവും ഭക്ഷ്യശ്രീയുടെ മുഖ്യപദ്ധതിയാവണം:
Share  
2025 Nov 27, 08:20 PM
happy
vasthu
roja

ശുചിത്വവും ജലശുദ്ധീകരണവും ഭക്ഷ്യശ്രീയുടെ മുഖ്യപദ്ധതിയാവണം:


 :ഡോ. കെ.എം. സഈദ

 (സീനിയർ കൺസൾട്ടൻ്റ് പീഡിയാട്രീഷൻ

അൽഷറൂഖ് മെഡിക്കൽ സെൻ്റർ ,ഷാർജ ) 


ഷാർജ: കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതും ജലശുദ്ധീകരണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതും അത്യാവശ്യമാണെന്ന് ഷാർജയിലെ അൽഷറൂഖ് മെഡിക്കൽ സെന്ററിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. കെ.എം. സഈദ അഭിപ്രായപ്പെട്ടു.


'ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണ്' എന്ന ലക്ഷ്യത്തോടെ വടകര ആസ്ഥാനമായി പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഭക്ഷ്യശ്രീ' എന്ന സംഘടനയുടെ പ്രവർത്തനപദ്ധതികളിൽ ശുചീകരണവും ജലശുദ്ധീകരണവും ഉൾപ്പെടുത്തണമെന്ന് ഡോ. സഈദ നിർദ്ദേശിച്ചു.

ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയ ഡോ. കെ.കെ.എൻ. കുറുപ്പ് തന്റെ ക്ലിനിക്ക് സന്ദർശിച്ചപ്പോൾ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലാണ് മലപ്പുറം തിരൂർ സ്വദേശിനിയായ ഡോ. സഈദ ഈ അഭിപ്രായം പങ്കുവെച്ചത്.


sharhja-cover-ph

ജലജന്യ രോഗങ്ങൾ വർധിക്കുന്നു


1980-കളിൽ തന്റെ പഠനകാലത്ത് പാഠപുസ്തകങ്ങളിൽ മാത്രം കണ്ടിരുന്ന അമീബിക് മസ്തിഷ്കജ്വരം പോലുള്ള രോഗങ്ങൾ ഇന്ന് വർധിക്കുന്നത് പൊതുശുചീകരണത്തിന്റെയും ജലശുദ്ധീകരണത്തിന്റെയും കുറവ് മൂലമാകാം എന്നാണ് ഡോ. സഈദയുടെ വിലയിരുത്തൽ.


40 വർഷം മുമ്പുള്ള മുന്നറിയിപ്പ്


ഇതുമായി ബന്ധപ്പെട്ട് ഒരു പഴയ സംഭവം ഡോ. കെ.കെ.എൻ. കുറുപ്പ് ഓർത്തെടുത്തു. നാല്പത് വർഷം മുമ്പ്, നാട്ടിൽ കുപ്പിവെള്ളം വ്യാപകമാകുന്നതിന് മുൻപ് തന്നെ ആംസ്റ്റർഡാം മുനിസിപ്പൽ സർവ്വകലാശാലയുടെ നോട്ടീസ് ബോർഡിൽ കേരളത്തിലേക്ക് പോകുന്ന ഗവേഷകർ സ്വയം ശുദ്ധീകരിച്ച ജലം കരുതണമെന്ന അറിയിപ്പ് കണ്ടിരുന്നു. ഇത് കേരളത്തിലെ ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക അന്നേ നിലനിന്നിരുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.



kknk

അൽഷറൂഖ് മെഡിക്കൽ സെന്റർ പ്രൊപ്രൈറ്റർ ഡോ. ഉണ്ണികൃഷ്ണൻ വലിയപുറായിൽ, ഡെർമറ്റോളജി സ്പെഷ്യലിസ്റ്റ് ഡോ. ഷമ്മ അബൂബക്കർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് ഡോ. കുറുപ്പിനെ സ്വീകരിച്ചു.

bhakshysree-cover-photo
dr-kkn-bhakshysree-cover
mahatma-samudea
mannaposter-new
geetha-poster
MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അഴിമതി ഒരവകാശമായി മാറുന്നു  -കെ. ജയകുമാർ ഐ.എ. എസ് (റിട്ട)
THARANI
mamnan
vasthu
med
solar