ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് രാജേന്ദ്രപ്രസാദ് അമൃതയെ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ആദരിച്ചു;
പുരസ്കാരം ഒ.എസ്. ഉണ്ണികൃഷ്ണൻ സമർപ്പിച്ചു
മാന്നാർ: ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ്) അന്തർദേശീയ അവാർഡ് ജേതാവും പ്രശസ്ത മോട്ടിവേറ്ററും എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവുമായ രാജേന്ദ്രപ്രസാദ് അമൃതയെ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ആദരിച്ചു.
മാന്നാർ യൂണിയൻ നൽകിയ പുരസ്കാര സമർപ്പണ ചടങ്ങ് സംസ്ഥാന ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പുരസ്‌കാരം കൈമാറി.
മാന്നാർ യൂണിയൻ വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുൻ ജനറൽ മാനേജർ കെ. വേണുഗോപാൽ,
ജനപ്രതിനിധികളായ റ്റി.വി രത്നകുമാരി, സെലീന നൗഷാദ്, സുകുമാരി തങ്കച്ചൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എൻ ശെൽവരാജൻ, കെ. നാരായണപിള്ള, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരിം തുടങ്ങിയ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, പി.ബി. സൂരജ്, അനിൽകുമാർ റ്റി.കെ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്‌മെൻ്റ് പ്രസിഡൻ്റ് വിധു വിവേക്, എംപ്ലോയീസ് ഫോറം ചെയർമാൻ മനോജ് പാവുക്കര എന്നിവരുൾപ്പെടെ യൂണിയൻ ഭാരവാഹികളും സംസാരിച്ചു.
യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം അനിൽകുമാർ റ്റി.കെ നന്ദിയും പറഞ്ഞു. യൂണിയൻ വനിതാ സംഘം, യൂത്ത് മൂവ്‌മെൻ്റ്, എംപ്ലോയീസ് ഫോറം, വിവിധ മേഖലാ കമ്മിറ്റികൾ, ശാഖകൾ എന്നിവയുടെ ആദരവുകളും രാജേന്ദ്രപ്രസാദ് അമൃതക്ക് സമർപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















