അധികാരം ആർക്കു വേണ്ടി ഉപയോഗിക്കണം ?
: ഡോക്ടർ കെ കെ എൻ കുറുപ്പ്
ലോക കമ്മ്യൂണിസത്തിന് മുൻപിലുള്ള ആത്യന്തികപ്രശ്നം അധികാരം ആർക്കുവേണ്ടി ഉപയോഗപ്പെടുത്തണം എന്നതാണ് .
ചോമ്പാല :കുഞ്ഞിപ്പള്ളിയിൽ ഇന്നലെ വൈകുന്നേരം നടന്ന അഴിയൂർ ഗ്രാമ പഞ്ചായത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോക്ടർ കെ കെ എൻ കുറുപ്പ്
അദ്ദേഹത്തിൻറെ പ്രസംഗത്തിലെ ചില പ്രസക്തഭാഗങ്ങൾ .......
ഒരിക്കൽ തനിക്കും ഒരു അവസരം ലഭിച്ചിരുന്നു .ഒരു ക്യാബിനറ്റ് മന്ത്രിക്കുള്ള അത്രയുംപോന്ന അധികാരം ലഭിച്ചപ്പോൾ അത് മുഴുവൻ ഉപയോഗപ്പെടുത്തിയത് തനിക്ക് കഴിയുന്ന വിധത്തിലുള്ള സാമൂഹ്യപുരോഗതിക്ക് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പ്രസംഗത്തിനിടയിൽ വ്യക്തമാക്കി.
ഉദാഹരണമായി വടകര പോലുള്ള പിന്നോക്ക പ്രദേശങ്ങളിൽ കുഞ്ഞാലിമരക്കാർ പഠനകേന്ദ്രവും എം ഇ എസ് കോളേജും സർവ്വകലാശാല നേരിട്ടുള്ള എൻജിനീയറിങ് കോളേജും , അനേകം കമ്പ്യൂട്ടർ സെൻററുകളും ആരംഭിച്ചുകൊണ്ട് ഒരു ജനകീയ വിദ്യാഭ്യാസ വിപ്ലവത്തിന് നേതൃത്വം നൽകിക്കൊണ്ടായിരുന്നു പിന്നോക്ക സമൂഹത്തിലെ അനേകായിരം പേർക്ക് വിദ്യാഭ്യാസം ഒരുക്കാൻ തനിക്കവസരം ലഭിച്ചതെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി .
അധികാരത്തിൻറെ സുഖപരിധിയിൽ വിഹരിക്കുമ്പോഴും എൻറെ പ്രചോദനം മാർക്സിസ്റ്റ് തത്വ ശാസ്ത്രത്തി ലധിഷ്ഠിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അപ്പോഴെല്ലാം ഞാൻ ഓർമ്മിച്ചിരുന്നത് ഇ. എം .എസിനെയും നായനാരെയും കയ്യൂർ സഖാക്കളെയുമായിരുന്നു .
മലബാറിൻ്റെ പ്രിയപ്പെട്ട സംഭാവനയായ ശ്രീ .നായനാരെപ്പോലുള്ള എളിമയും ഗരിമയുമുള്ള ഒരു മുഖ്യമന്ത്രി ഇനി ഉണ്ടാകാൻ പോകുന്നുമില്ല .
കാലം മാറി കോലം മാറി .ഡോ .കുറുപ്പ് തുടർന്നു .
മലപ്പുറത്ത് മോയിൻകുട്ടി വൈദ്യർ കെട്ടിടത്തിൽ ഒരു ഫയലും പ്രോഗ്രാമും ഇല്ലാതെതന്നെ എൻ്റെ വാക്കിൻറെ മാത്രം അടിസ്ഥാനത്തിൽ ആ ധന്യ പുരുഷൻ തൻറെ പരിപാടി യോടൊപ്പം യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ഒരു ബി. എസ്. സി ഇൻഫർമേഷൻ ടെക്നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തത് ഞാൻ ഓർമ്മിക്കുന്നു.
ഒരുപക്ഷേ ഇന്ത്യൻ ബ്യൂറോക്രസി ഒരിക്കലും നടത്തുവാൻ ആഗ്രഹിക്കാത്ത ഒരു മാതൃകയായിരുന്നു അന്ന വിടെ നടന്നത്.
ആയതിനാൽ ഭരണസാരഥികളാവാൻ പോകുന്നവരെ ....
നിങ്ങൾ അധികാരം കൈയാളുമ്പോൾ അവശർക്കും പാവപ്പെട്ടവർക്കും വേണ്ടിഅധികാരം വിനിയോഗിക്കാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
മാർക്സിസവും ഗാന്ധിസവും അതിനുള്ള പ്രത്യയശാസ്ത്രമായി നമ്മൾ അംഗീകരിക്കണം .
ചിത്രം :ഫയൽ കോപ്പി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)




_h_small.jpg)

